Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോൾ ഗുളികകളും അലർജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറിൽ കലക്കി നൽകിയെന്ന മഴി ശരിവച്ച് ആന്തരിക അവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം; കരിമൂർഖനെ കൊണ്ട് ഉത്രയെ കടുപ്പിച്ചത് തന്ത്രങ്ങളിലൂടെ മയക്കി കിടത്തി; സൂരജിനെ കുടുക്കാൻ നിർണ്ണായക ശാസ്ത്രീയ തെളിവും; അഞ്ചലിലെ വില്ലനെ പൂട്ടാൻ കരുതലോടെ അന്വേഷണ സംഘം

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോൾ ഗുളികകളും അലർജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറിൽ കലക്കി നൽകിയെന്ന മഴി ശരിവച്ച് ആന്തരിക അവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം; കരിമൂർഖനെ കൊണ്ട് ഉത്രയെ കടുപ്പിച്ചത് തന്ത്രങ്ങളിലൂടെ മയക്കി കിടത്തി; സൂരജിനെ കുടുക്കാൻ നിർണ്ണായക ശാസ്ത്രീയ തെളിവും; അഞ്ചലിലെ വില്ലനെ പൂട്ടാൻ കരുതലോടെ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ഉത്രയുടെ ആന്തരിക അവയവ പരിശോധനയിൽ ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തി. തിരുവനന്തപുരത്തെ രാസ പരിശോധനാ ലാബിൽ നിന്നാണ് പരിശോധന സംബന്ധിച്ച നിർണായക വിവരം പൊലീസിന് ലഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിക്കും മുൻപ് ഉറക്കഗുളിക ഉത്രയ്ക്ക് നൽകിയതായി സൂരജ് മൊഴി നൽകിയിരുന്നു. അതുകൊണ്ടാണ് മൂർഖൻ കടിച്ചിട്ടും ഉത്ര ഉറക്കത്തിൽ നിന്ന് ഞെട്ടി ഉയരാത്തത്. ഇതോടെ വളരെ ആസൂത്രിതമായി ഉ്ത്രയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്നതിന് നിർണ്ണായക തെളിവ് കിട്ടുകയാണ്.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോൾ ഗുളികകളും അലർജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറിൽ കലക്കി നൽകിയതായി സൂരജ് പൊലീസിന് മൊഴി നൽകിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. പാമ്പിൻ വിഷത്തോടൊപ്പം തലച്ചോറിലും കരളിലും ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടു. ഉത്രയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഗുളിക കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ മെയ്‌ 6ന് രാത്രിയിലാണ് ഉത്ര പാമ്പുകടിയേറ്റു മരിക്കുന്നത്. ഈ ആന്തരികാ പരിശോധനാ റിപ്പോർട്ട് നിർണ്ണായകമാണ്.

ഉത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭർത്താവ് സൂരജ്, അടൂരിലെ എടിഎം കൗണ്ടറിൽ നിന്ന് പതിനായിരം രൂപ പിൻവലിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂർഖൻ പാമ്പിനെ വാങ്ങുന്നതിന് ചാവർകോട് സുരേഷിന് പതിനായിരം രൂപ നൽകിയെന്നാണ് കേസ്. ഇതിനായി പണം പിൻവലിച്ച ശേഷം ഏനാത്ത് പാലത്തിന് സമീപത്തെത്തി സുരേഷിന്റെ പക്കൽ നിന്നും പാമ്പിനെ വാങ്ങിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്രൈംബ്രാഞ്ച് സംഘം തിരുവല്ലയിലെ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിലെത്തി കൂടുതൽ ഡോക്ടർമാരുടെ മൊഴിയെടുത്തു. 8 ഡോക്ടർമാരുടെ മൊഴികളാണ് ഇതുവരെ രേഖപ്പെടുത്തിയത്.

അണലിയുടെ കടിയേറ്റ ഉത്രയെ ചികിത്സിച്ചത് തിരുവല്ലയിലാണ്. ഉത്രയുടെ പരിശോധനാ ഫലത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടത്തിയത്. ഡിവൈഎസ്‌പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. അതിനിടെ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിന്റെ പിതാവും മൂന്നാംപ്രതിയുമായ അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രപണിക്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇന്നു പരിഗണിച്ചേക്കും. കേസിൽ താൻ നിരപരാധിയാണെന്ന് പറഞ്ഞാണ് സുരേന്ദ്രപണിക്കർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. നേരത്തെ ഇയാൾ പുനലൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അഞ്ചടിയുള്ള മൂർഖൻ പാമ്പ് ജനാല വഴി രണ്ടാം നിലയിലുള്ള എ.സി. മുറിക്കുള്ളിൽ കയറില്ലെന്നാണ് എട്ടംഗ വിദഗ്ധ സമിതിയുടെ കണ്ടെത്തലും കേസിൽ നിർണ്ണായകമാണ്. ആദ്യ കൊലപാതക ശ്രമത്തെക്കുറിച്ചും സമിതി വ്യക്തത വരുത്തി. സൂരജിന്റെ വീടിന്റെ രണ്ടാം നിലയിൽ അണലി സ്വയം എത്തില്ലെന്നാണ് വിദഗ്ദ സമിതിയുടെ നിഗമനം. വനം വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് തെളിവെടുപ്പു നടന്നത്. ഫെബ്രുവരി 26-നാണ് സൂരജ് സുഹൃത്തായ പാമ്പു പിടിത്തക്കാരൻ ചാവർകോട് സുരേഷിൽനിന്നു പതിനായിരം രൂപ നൽകി ആദ്യം അണലിയെ വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ആ അണലിയെ ഉപയോഗിച്ച് മാർച്ച് രണ്ടിന് ഉത്രയെ കടിപ്പിച്ചെങ്കിലും രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണു മൂർഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു.

ഉത്രയെ കടിച്ചെന്നു സംശയിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാമ്പിനെ ആലംകോട് നിന്ന് സുരേഷ് പിടിച്ചപ്പോൾ എടുത്തതായി പറയപ്പെടുന്ന ദൃശ്യങ്ങളാണിവ. സുരേഷ് പാമ്പിനെ പിടിച്ചതിനു ശേഷം നാട്ടുകാർക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ഇയാളുടെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. സൂരജിന് നൽകിയ മൂർഖൻ പാമ്പിന്റെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ഗോവയിൽനിന്നുള്ള ലഹരി മാഫിയ സംഘങ്ങൾക്കു വിൽക്കാൻ സുരേഷ് പദ്ധതിയിട്ടിരുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു. ഇതിനായി ലക്ഷക്കണക്കിന് രൂപയും ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉത്രയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞതോടെ പദ്ധതികൾ പാളുകയായിരുന്നു.

ഏഴ് ദിവസത്തെ തെളിവെടുപ്പ് വനംവകുപ്പും നടത്തിയിരുന്നു. 30ന് ശേഷം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതിന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് അന്വേഷണോദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫിസർ ബി.ആർ. ജയൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP