Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇ ബസ് നിർമ്മാണം ഉൾപ്പെടെ ഇ മൊബിലിറ്റി പദ്ധതികളുടെ സാധ്യതകൾ പഠിക്കാൻ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സിനു കരാർ നൽകുമ്പോൾ ഇ ബസ് നിർമ്മാണത്തിനു മുതൽ മുടക്കാൻ എത്തിയ സ്വിസ് കമ്പനിക്ക് കിട്ടിയത് നിരാശ മാത്രം; കെഎസ്ആർടിസിക്കു വേണ്ടി കേരളത്തിൽ 3000 ഇ ബസുകൾ നിർമ്മിക്കാനും കൂടുതൽ നിക്ഷേപത്തിനുമുള്ള ധാരണ അട്ടിമറിക്കപ്പെട്ടപ്പോൾ

ഇ ബസ് നിർമ്മാണം ഉൾപ്പെടെ ഇ മൊബിലിറ്റി പദ്ധതികളുടെ സാധ്യതകൾ പഠിക്കാൻ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സിനു കരാർ നൽകുമ്പോൾ ഇ ബസ് നിർമ്മാണത്തിനു മുതൽ മുടക്കാൻ എത്തിയ സ്വിസ് കമ്പനിക്ക് കിട്ടിയത് നിരാശ മാത്രം; കെഎസ്ആർടിസിക്കു വേണ്ടി കേരളത്തിൽ 3000 ഇ ബസുകൾ നിർമ്മിക്കാനും കൂടുതൽ നിക്ഷേപത്തിനുമുള്ള ധാരണ അട്ടിമറിക്കപ്പെട്ടപ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: ഇ ബസ് നിർമ്മാണത്തിനു മുതൽ മുടക്കാൻ സ്വിസ് ഇ ബസ് നിർമ്മാതാക്കളായ 'ഹെസ് ആൻഡ് കെയ്റ്റനോ' കമ്പനി താൽപര്യം അറിയിച്ചിട്ടും പിണറായി സർക്കാരിന് മൗനം. കേരള ഓട്ടമൊബീൽസ് ലിമിറ്റഡുമായി ചേർന്നു സംയുക്ത സംരംഭത്തിനും ധാരണയുണ്ടാക്കിയെങ്കിലും ഒരിഞ്ച് മുമ്പോട്ട് പോയില്ല. ഇതിനിടെയാണ് ഇ ബസ് നിർമ്മാണം ഉൾപ്പെടെ ഇ മൊബിലിറ്റി പദ്ധതികളുടെ സാധ്യതകൾ പഠിക്കാൻ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്‌സിനു കരാർ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുമായി കൂപ്പേഴ്‌സിനുള്ള ബന്ധം പരസ്യമായി കഴിഞ്ഞു.

സംസ്ഥാന സർക്കാർ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച ഇവോൾവ് ഇ മൊബിലിറ്റി കോൺഫറൻസിൽ ഏറെ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ ബസ് നിർമ്മാണം. കെഎസ്ആർടിസിക്കു വേണ്ടി കേരളത്തിൽ 3000 ഇ ബസുകൾ നിർമ്മിക്കാനും കൂടുതൽ നിക്ഷേപത്തിനുമായിരുന്നു ധാരണ. കേരള ഓട്ടമൊബീൽസ് ലിമിറ്റഡുമായി ചേർന്നു സംയുക്ത സംരംഭത്തിനും ധാരണയുണ്ടാക്കി. എന്നാൽ മുമ്പോട്ട് പോയില്ല. ഇതിന് പിന്നിൽ മറ്റാർക്കോ കരാർ നൽകാനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് തിരുവമ്പാടിയിൽ വേരുകളുള്ള, സ്വിറ്റ്‌സർലൻഡിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സൂസൻ സൂസി തോമസിന്റെ കൂടി ശ്രമഫലമായാണു സ്വിസ് കമ്പനി കേരളത്തിൽ മുതൽമുടക്കിനു സന്നദ്ധത അറിയിച്ചത്. ഇതാണ് അട്ടിമറിച്ചത്. വെല്ലിങ്ടൺ ഐലൻഡിൽ കമ്പനി താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പദ്ധതിക്കു വേണ്ടി എവിടെ സ്ഥലം കൈമാറാനാകുമെന്നോ, കൈമാറുന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നോ ഉറപ്പുനൽകാത്തതുമൂലം സ്വിസ് കമ്പനി പിന്നീട് പദ്ധതിയുമായി മുന്നോട്ടു പോയില്ല.

കമ്പനി രൂപീകരണത്തെക്കുറിച്ചും സർക്കാർ ആലോചിച്ചില്ല. ആദ്യം നിർമ്മിക്കുന്ന 3000 ബസുകളും കെഎസ്ആർടിസിയാണു വാങ്ങുന്നത് എന്നതിനാൽ കെഎസ്ആർടിസിക്കും കമ്പനിയിൽ പങ്കാളിത്തം നൽകാനാകുമായിരുന്നു. തുടക്കത്തിൽ ബസിന്റെ ഷാസി ഉൾപ്പെടെ 80% സ്വിറ്റ്‌സർലൻഡിൽ നിന്നു കൊണ്ടുവരാനും 20% പ്രാദേശികമായി നിർമ്മിക്കാനുമായിരുന്നു പദ്ധതി. ക്രമേണ 90% ഭാഗങ്ങളും തദ്ദേശീയമായി നിർമ്മിക്കും. 2025 ൽ പദ്ധതി പൂർത്തിയാക്കാനും ധാരണയിലെത്തി.

എവിടെ സ്ഥലം കൈമാറാനാകുമെന്നോ, കൈമാറുന്ന സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കുമെന്നോ ഉറപ്പു ലഭിക്കാത്തതു മൂലം സ്വിസ് കമ്പനി പദ്ധതിയുമായി മുന്നോട്ടു പോയില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP