Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ വെറും 25 മരണങ്ങൾ രേഖപ്പെടുത്തിയതിന്റെ ആശ്വാസം നഷ്ടപ്പെടുത്തി ലെസസ്റ്ററിലെ കൊറോണ കൊടുങ്കാറ്റ്; ആദ്യത്തെ പകർച്ചവ്യാധി മടങ്ങും മുൻപ് എങ്ങനെ വീണ്ടുമെത്തി? കൊറോണ ബ്രിട്ടനെ വിടാതെ പിന്തുടരുമോ?

ഇന്നലെ വെറും 25 മരണങ്ങൾ രേഖപ്പെടുത്തിയതിന്റെ ആശ്വാസം നഷ്ടപ്പെടുത്തി ലെസസ്റ്ററിലെ കൊറോണ കൊടുങ്കാറ്റ്; ആദ്യത്തെ പകർച്ചവ്യാധി മടങ്ങും മുൻപ് എങ്ങനെ വീണ്ടുമെത്തി? കൊറോണ ബ്രിട്ടനെ വിടാതെ പിന്തുടരുമോ?

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടന് ആശ്വസിക്കാൻ ഏറെ വകയുണ്ടായിരുന്നു. രേഖപ്പെടുത്തിയത് വെറും 25 കൊറോണ മരണങ്ങൾ മാത്രം. എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ പകുതിയിൽ അധികം ആശുപത്രികളിലും ഒരു മരണം പോലും രേഖപ്പെടുത്താതെ ഒരാഴ്‌ച്ച കടന്നുപോയി. സ്‌കോട്ട്ലാൻഡിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ 36 മരണങ്ങളാണ് രേഖപ്പെടുത്തിയത്.ആരോഗ്യ പ്രവർത്തകർക്കുള്ള ആന്റിബോഡി പരിശോധന ഉൾപ്പടെ ഇന്നലെ 93,881 പരിശോധനകളാണ് നടത്തിയത്. ഇതിൽ 815 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതിനിടയിൽ, കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ 866 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ച ലെസാസ്റ്ററിൽ ബ്രിട്ടനിലെ ആദ്യത്തെ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വംശജരല്ലാത്തവർ തിങ്ങിപ്പാർക്കുന്ന ഇവിടെ ഭാഷയിൽ പ്രാവീണ്യമില്ലാത്തതിനാൽ ഉണ്ടായ ആശയവിനിമയത്തിലെ പിഴവും, താരതമ്യേന സാമ്പത്തികമായി ഉള്ള പിന്നോക്കാവസ്ഥയുമാണ് രോഗവ്യാപനത്തിനിടയാക്കിയത് എന്നാണ് നിഗമനം. അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഇന്നു മുതൽ അടച്ചിടും. സ്‌കൂളുകൾ വ്യാഴാഴ്‌ച്ച അടക്കും 15 ദിവസത്തേക്കാണ് ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

കൊറോണ ബാധക്ക് ഏറ്റവുമധികം സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വംശീയ ന്യുനപക്ഷങ്ങൾ ധാരാളമായി ഉള്ളതാണ് ഇവിടെ ഇപ്പോൾ ഈ രോഗവ്യാപനം ശക്തമാകുവാൻ കാരണമായതെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വിലയിരുത്തുന്നത്. ഇത്തരക്കാർ മൊബൈൽ പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടം കൂട്ടമായി എത്തിയതാകാം ഇപ്പോൾ രോഗവ്യാപനം ഉണ്ടാക്കാൻ ഇടയായ്തെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ലെസാസ്റ്ററിൽ മാത്രമല്ല, കൊറോണ വീണ്ടും ശക്തിപ്രാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യവ്യാപകമായി 36 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വൈറസ്ബാധ ശക്തിപ്രാപിക്കുന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം ബെർലിൻ, ലിസ്‌ബൺ, വടക്കൻ സ്പെയിൻ, ബെയ്ജിങ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നും കൊറോണയുടെ രണ്ടാം വരവിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് തൊട്ടുപിന്നാലെയാണ് രോഗവ്യാപനത്തിൽ വർദ്ധനവ് ഉണ്ടാകാൻ തുടങ്ങിയിട്ടുള്ളത്. അമേരിക്കയിലും രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുകയാണെങ്കിലും, അത് ഒന്നാം വരവിന്റെ ഭാഗം തന്നെയാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദ്ഗദർ പറയുന്നത്.

ഇതിന് മുൻപ് ലോകത്തെ വിറപ്പിച്ച റഷ്യൻ ഫ്ളൂ, സ്പാനിഷ് ഫ്ളൂ തുടങ്ങിയ പകർച്ചവ്യാധികളിലെല്ലാം തന്നെ രണ്ടാം വരവായിരുന്നു കൂടുതൽ മാരകമെന്നത് ആശങ്കയുണർത്തുന്ന ഒന്നാണ്. കോവിഡ് 19 ന്റെ കാര്യത്തിലും ഇതുതന്നെയായിരിക്കും സംഭവിക്കുക എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം വരവ് പ്രത്യക്ഷമാകുന്ന ഇടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗണുകൾ കൂടുതൽ കർശനമായി നടപ്പാക്കി വൈറസ് വ്യാപനം തടയണമെന്നാണ് ആരോഗ്യ രംഗത്തെ പല പ്രമുഖരുടെയും അഭിപ്രായം. അല്ലെങ്കിൽ ഇത് കാട്ടുതീ പോലെ പടരുമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP