Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടനിലെ മിനി ഇന്ത്യയിൽ കാട്ടുതീപോലെ പടർന്നു കൊറോണ; യു കെയിൽ മുഴുവൻ രോഗികളുടെയും പത്ത് ശതമാനം ഇവിടെ ആയതോടെ ലെസസ്റ്ററിൽ മാത്രം വീണ്ടും ലോക്ക്ഡൗൺ; അനേകം മലയാളികൾ അടക്കം ആയിരങ്ങൾക്ക് രോഗബാധ; ലെസസ്റ്റർ പരിപൂർണ്ണമായി കൊട്ടിയടക്കപ്പെടുമ്പോൾ

ബ്രിട്ടനിലെ മിനി ഇന്ത്യയിൽ കാട്ടുതീപോലെ പടർന്നു കൊറോണ; യു കെയിൽ മുഴുവൻ രോഗികളുടെയും പത്ത് ശതമാനം ഇവിടെ ആയതോടെ ലെസസ്റ്ററിൽ മാത്രം വീണ്ടും ലോക്ക്ഡൗൺ; അനേകം മലയാളികൾ അടക്കം ആയിരങ്ങൾക്ക് രോഗബാധ; ലെസസ്റ്റർ പരിപൂർണ്ണമായി കൊട്ടിയടക്കപ്പെടുമ്പോൾ

സ്വന്തം ലേഖകൻ

നിരവധി മലയാളികൾ അടക്കം ഇന്ത്യാക്കാർ തിങ്ങിപ്പാർക്കുന്ന ലെസസ്റ്റർ. ഇന്ത്യൻ വംശജരേ സ്ഥിരമായി പാർലമെന്റിലേക്ക് അയക്കുന്ന ലെസസ്റ്റർ. മിനി ഇന്ത്യ എന്നറിയപ്പെടുന്ന ലെസറ്ററിൽ കൊറോണഎന്ന ഭീകര വൈറസിന്റെ താണ്ഡവം മൂർദ്ധന്യാവസ്ഥയിൽ എത്തുകയാണ്. രോഗബാധ വ്യാപകമായതോടെ ബെഡ്ഫോർഡ് ആശുപത്രിയിലെ മിക്കവാറും വാർഡുകൾ എല്ലാം അടച്ചുകഴിഞ്ഞിരിക്കുന്നു. ഗ്രീൻ ലെയ്ൻ റോഡിലെ ഒരു മൂന്നു മുറി വീട്ടിൽ താമസിക്കുന്ന 45 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ റോഡുതന്നെ അടച്ചുപൂട്ടിയിരിക്കുകയാണ് ഇന്ത്യയിലെ ദമാനിൽ നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളാണ് ഈ നാല്പത്തഞ്ച് പേരും.

ഇവിടെ താമസിക്കുന്ന മലയാളി കുടുംബങ്ങളും ദുരിതത്തിൽ നിന്നും മോചിതരല്ല. നേരത്തേ മൂന്ന് മലയാളികൾക്ക് ഇവിടെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.ഒരിക്കൽ രോഗബാധ ഉണ്ടായി രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് ബാധ ഉണ്ടാവുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ബെഡ്ഫോർഡിൽ 4 മലയാളികൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ലെസാസ്റ്റർ ഇപ്പോൾ. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാം അടച്ചിടാൻ ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്ക് ഉത്തരവിറക്കി. ലെസാസ്റ്ററിലെ സ്‌കൂളുകളും അടച്ചിടും. തീർത്തും അപ്രതീക്ഷിതമായ ഈ വൈറസ്സ് ആക്രമണത്തിൽ നഗരം വീണ്ടും ലോക്ക്ഡൗണിലേക്ക് പോവുകയാണ്. ചുരുങ്ങിയത് 15 ദിവസത്തെ ലോക്ക്ഡൗൺ എങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഈ ശനിയാഴ്‌ച്ച പ്രാബല്യത്തിൽ വരാനിരിക്കുന്ന ലോക്ക്ഡൗൺ ഇളവുകൾ ഈ നഗരത്തിന് ബാധകമാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അത്യാവശ്യകാര്യങ്ങൾക്കുള്ള യാത്രകളോഴികെ എല്ലാ യാത്രകളും ഒഴിവാക്കി വീടുകളിൽ തന്നെ ഇരിക്കാൻ നഗരവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ചയിൽ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് കേസുകളുടെ 10% ത്തോളം കേസുകൾ ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഈ കടുത്ത നടപടികൾ കൈക്കൊള്ളുന്നത്. നിലവിൽ ലെസാസ്റ്ററിലെ രോഗവ്യാപന നിരക്ക് 1,00,000 പേരിൽ 135 പേർക്ക് എന്ന നിലയിലാണ്. തൊട്ടടുത്ത പ്രദേശത്തേക്കാൾ മൂന്നിരട്ടി കൂടുതലാണിത്.

ഇന്ന് മുതൽ ലോക്ക്ഡൗൺ നിലവിൽ വരും. അത്യാവശ്യവസ്തുക്കൾ വിൽക്കുന്ന ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ എല്ലാം തന്നെ അടച്ചിടേണ്ടതുണ്ട്. സ്‌കൂളുകൾ വ്യാഴാഴ്‌ച്ച മുതൽ അടയ്ക്കും. എന്നാൽ, സുപ്രധാന മേഖലകളിൽ ജോലിചെയ്യുന്നവരുടെ കുട്ടികൾക്ക് സ്‌കൂളുകളിൽ കഴിയാവുന്നതാണ്. ആരോഗ്യ രംഗത്തെ പ്രമുഖരുടെ നിർദ്ദേശം മാനിച്ച് ഈ ശനിയാഴ്‌ച്ച പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗൺ ഇളവുകൾ ഇവിടെ ബാധകമാക്കില്ലെന്നും ഹാൻകോക്ക് അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്‌ച്ചക്കുള്ളിൽ 944 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേ തുടർന്നാണ് ബ്രിട്ടനിലെ ആദ്യത്തെ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപനം ഉണ്ടാകുന്നത്. ഈ ലോക്ക്ഡൗണിന് ശേഷം പ്രദേശത്തെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷണം നടത്തും എന്നും അത്യാവശ്യമുള്ളതിൽ കൂടുതൽ നാൾ ഈ ലോക്ക്ഡൗൺ തുടരുകയില്ല എന്നും അധികൃതർ അറിയിച്ചു. ഈ ലോക്ക്ഡൗൺ ലെസാസ്റ്റർ നഗരപരിധിയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളായ ഓഡ്ബി, ബ്രിസ്റ്റാൾ, ഗ്ലെൻഫീൽഡ് എന്നിവയ്ക്കും ബാധകമായിരിക്കും.

എവിങ്ടൺ, സ്പിന്നി ഹിൽ പാർക്ക്, വിക്ടോറിയ പാർക്ക് എന്നിവിടങ്ങളിലായി ഇപ്പോൾ മൂന്ന് പരിശോധനാ കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഇപ്പോൾ ഹൈഫീൽഡ് കമ്മ്യുണിറ്റി സെന്ററിൽ ഒരു പുതിയ പരിശോധന കേന്ദ്രം കൂടി തുറക്കുകയാണ്. ലെസസ്റ്ററിലെ ജനസംഖ്യയിൽ ഏകദേശം 49 ശതമാനത്തോളം പേർ ഏഷ്യൻ വംശജരും, കറുത്തവർഗ്ഗകാരും മറ്റു ന്യുനപക്ഷ വംശങ്ങളിൽ പെടുന്നവരുമാണ്. ഈ വിഭാഗങ്ങളിൽ ആനുപാതത്തിൽ അധികമായി രോഗബാധ ഉണ്ടാകുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാമൂഹിക, സാമ്പത്തിക പശ്ചാത്തലവും പൊതു ആരോഗ്യ നിലയും ഇതിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു,

ഈ വിഭാഗക്കാർ കൂടുതലായുള്ളതാണ് രോഗവ്യാപനം കടുക്കാൻ കാരണമായതെന്നാണ് ചിലർ പറയുന്നത്. ഇംഗ്ലീഷ് ഒന്നാം ഭാഷയായി സംസാരിക്കാത്തവരിൽ ആശയവിനിമയം ഉണ്ടാക്കിയ പിഴവുകളും കാരണമായിട്ടുണ്ട്. കാര്യങ്ങൾ വേണ്ടരീതിയിൽ മനസ്സിലാക്കുവാനും അത് പാലിക്കുവാനും ഇവർക്ക് കഴിയാതെ പോയി. രോഗ പരിശോധനാ സ്ഥലങ്ങളിൽ വരെ സാമൂഹിക് അകലം പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടി നില്ക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP