Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എൽഡി ക്ലാർക്ക് റാങ്ക് പട്ടിക നോക്ക് കുത്തിയാകുന്നു; മെറിറ്റ് വഴി നിയമനം ലഭിച്ചത് 3,777 പേർക്ക്

എൽഡി ക്ലാർക്ക് റാങ്ക് പട്ടിക നോക്ക് കുത്തിയാകുന്നു; മെറിറ്റ് വഴി നിയമനം ലഭിച്ചത് 3,777 പേർക്ക്

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിലുള്ള ഉദ്യോഗാർത്ഥികൾ പ്രധാനമായും ഉറ്റു നോക്കുന്ന പരീക്ഷകളിലൊന്നാണ് എൽ ഡി ക്ലാർക്ക് പരീക്ഷ. ഈ പരീക്ഷയ്ക്ക് വേണ്ടി വാശിയോടെ പഠിക്കുന്നവർ നിരവധിയാണ്. എന്നാൽ വഴി വിട്ട നിയമനങ്ങൾ ഈ തസ്തികയിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയെ ഇല്ലാതാക്കുകയാണ്. ഇക്കഴിഞ്ഞ എൽഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി അടുത്ത ഏപ്രിലിൽ തീരാനിരിക്കെ മെറിറ്റ് (ഓപ്പൺ കോംപറ്റീഷൻ) വഴി നിയമനം ലഭിച്ചത് 3,777 പേർക്കു മാത്രമാണ്.

അതിനു മുൻപത്തെ റാങ്ക് ലിസ്റ്റിൽ നിന്ന് 7,651 പേർക്കു നിയമനം ലഭിച്ചപ്പോഴാണ് ഈ പട്ടികയിൽ നിന്നുള്ള നിയമനം വഴി മുട്ടി നിൽക്കുന്നത്. അപ്രഖ്യാപിത നിയമന നിരോധനവും വഴിവിട്ട ആശ്രിത നിയമനവും സ്വന്തക്കാർക്കു വേണ്ടിയുള്ള താൽക്കാലിക നിയമനങ്ങളുമാണു റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കുന്നത്. 14 ജില്ലകളിൽ നിന്നായി 17.94 ലക്ഷം പേരാണു പരീക്ഷ എഴുതിയത്. ഒരു ജില്ലയിലും 500 പേർക്കു പോലും മെറിറ്റിൽ നിയമനം കിട്ടിയിട്ടില്ല. കഴിഞ്ഞ തവണ 1005 പേർക്കു നിയമനം ലഭിച്ച തിരുവനന്തപുരം ജില്ലയിലെ റാങ്ക് പട്ടികയിൽ നിന്ന് ഇതുവരെ നിയമിച്ചത് 447 പേരെ.

നിയമവിരുദ്ധമായി നടത്തിയ ആശ്രിത നിയമനങ്ങളും എൽഡി ക്ലാർക്ക് പട്ടികയ്ക്കു തിരിച്ചടിയായി. ഒരു വർഷം ഒരു ജില്ലയിലുണ്ടാകുന്ന ഒഴിവിന്റെ 5 ശതമാനത്തിൽ കൂടുതൽ ആശ്രിത നിയമനം പാടില്ലെന്നാണു നിയമമെങ്കിലും ഈ റാങ്ക് പട്ടിക നിലവിൽ വന്ന ശേഷം പഞ്ചായത്ത് വകുപ്പിൽ 277 പേർക്കും ആരോഗ്യവകുപ്പിൽ 97 പേർക്കും ആശ്രിത നിയമനം നൽകി.

28 വകുപ്പുകളിൽ 595 പേർക്ക് എൽഡി ക്ലാർക്കായി ആശ്രിത നിയമനം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ രാഷ്ട്രീയപ്രേരിത താൽക്കാലിക നിയമനങ്ങളും തകൃതി. മുഖ്യമന്ത്രിയുടെ ഓഫിസിൽ പോലും താൽക്കാലികാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിച്ചിട്ടുണ്ട്. സ്‌പെഷൽ റൂൾ ഉണ്ടാക്കി പിഎസ്‌സിക്കു വിടേണ്ട തസ്തികയിലാണു കഴിഞ്ഞ 10നു താൽക്കാലിക നിയമനം നടത്തിയത്. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിൽ (കിലെ) 10 വർഷം ജോലി ചെയ്ത 2 പേരെ കഴിഞ്ഞ 19നു സ്ഥിരപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP