Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് ഭാര്യയുടെ ചികിത്സയ്ക്ക്; നാട്ടിലെത്തി പാഴ്‌സൽ സർവീസ് തുടങ്ങിയതിന് പിന്നാലെ ഇടിവെട്ടിയതു പോലെ ലോക്ക്ഡൗണും: തേങ്ങ വിറ്റ് ഉപജീവനം നടത്തി എംബിഎക്കാരൻ

ഷാർജയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് ഭാര്യയുടെ ചികിത്സയ്ക്ക്; നാട്ടിലെത്തി പാഴ്‌സൽ സർവീസ് തുടങ്ങിയതിന് പിന്നാലെ ഇടിവെട്ടിയതു പോലെ ലോക്ക്ഡൗണും: തേങ്ങ വിറ്റ് ഉപജീവനം നടത്തി എംബിഎക്കാരൻ

സ്വന്തം ലേഖകൻ

വൈറ്റ് കോളർ ജോലി ചെയ്ത് ജീവിക്കാനാണ് മലയാളിക്ക് ഇഷ്ടം. ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ പറയുകയും വേണ്ട. എന്നാൽ ജീവിത പ്രതിസന്ധിക്കിടയിൽ തേങ്ങ വിറ്റ് ഉപജീവനം നടത്തുകയാണ് ഒരു എംബിഎക്കാരൻ. ഷാർജയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ശേഷം ആലപ്പുഴ സ്വദേശിയായ ജോസഫ് സൂസൻ ജെയിംസാണ് തേങ്ങ വിറ്റ് ജീവിക്കുന്നത്.

ഷാർജയിൽ അകൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു ജോസഫ്. ഭാര്യയ്ക്ക് ശാരീരികമായി ചില പ്രശ്‌നങ്ങൾ അനുഭവപ്പതോടെ തുടർചികിത്സയ്ക്കായി ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തി. തുടർന്ന് കൊച്ചി കേന്ദ്രീകരിച്ച് ഒരു പാഴ്സൽ സർവീസ് തുടങ്ങി. ബിസിനസ് മെല്ലെ പച്ചപിടിച്ചു വരുന്ന അവസ്ഥയിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ. അതോടെ പാഴ്സൽ, കൊറിയർ സർവീസുകൾ നിലച്ചു. ഇതോടെയാണ് തേങ്ങ കച്ചവടത്തിലേക്ക് തിരിഞ്ഞത്.

അടുത്ത സുഹൃത്ത് വെളിച്ചെണ്ണയുടെ വ്യാപാരം നടത്തുന്നുണ്ടായിരുന്നു. അങ്ങനെയാണ് തേങ്ങയുടെ വിപണിയെ പറ്റി മനസ്സിലാക്കുന്നത്. 'നാടൻ തേങ്ങ വില്പനയ്ക്ക്, വീടുകളിൽ എത്തിച്ചു തരും' എന്നൊരു ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടാണ് തുടങ്ങിയത്. പാഴ്സൽ സർവീസിനു വേണ്ടി ഒരു പിക്കപ്പ് വാൻ വാങ്ങിയിരുന്നു. അത് ഗുണകരമായി. 1000 തേങ്ങ കർഷകരിൽ നിന്നും അടുത്തുള്ള വീടുകളിൽ നിന്നുമായി ശേഖരിച്ച് ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുത്തു. മികച്ച വരുമാനം ലഭിച്ചു തുടങ്ങിയതോടെയാണ് കൂടുതൽ തേങ്ങ ശേഖരിച്ചു തുടങ്ങിയത്. അങ്ങനെ അതിപ്പോൾ 'ഈഡൻ ഗാർഡൻ കോക്കനട്ട് ആൻഡ് ഓയിൽസ്' എന്ന സ്ഥാപനം മാറിയിരിക്കുന്നു' ജോസഫ് പറഞ്ഞു.

ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് നിലവിൽ തേങ്ങ എത്തിച്ചു നൽകുന്നത്. കുട്ടനാടൻ പ്രദേശത്ത് നിന്നുമാണു കൂടുതൽ തേങ്ങയും ശേഖരിക്കുന്നത്. തുടക്കത്തിൽ ചില്ലറ വിൽപന മാത്രമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ മൊത്തവില്പനയും ചെയ്യുന്നുണ്ട്. വീട്ടിലും ഭാര്യവീട്ടിലുമായി തേങ്ങയുടെ ശേഖരണത്തിനും വിൽപനയിക്കുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP