Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി അടിച്ച് ഫിറ്റായി വിമാന യാത്ര ആസ്വദിക്കാമെന്ന വ്യാമോഹം വേണ്ട; മദ്യം വിളമ്പുന്നത് നിർത്തലാക്കി വിമാന കമ്പനികൾ; യാത്രക്കാർക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടു വന്ന് കഴിക്കാം: കൊറോണക്കാലത്ത് ഭക്ഷ്യ വിതരണവും മദ്യം വിളമ്പുന്നതും നിർത്തലാക്കി വിമാനകമ്പനികൾ

ഇനി അടിച്ച് ഫിറ്റായി വിമാന യാത്ര ആസ്വദിക്കാമെന്ന വ്യാമോഹം വേണ്ട; മദ്യം വിളമ്പുന്നത് നിർത്തലാക്കി വിമാന കമ്പനികൾ; യാത്രക്കാർക്ക് ഭക്ഷണ സാധനങ്ങൾ കൊണ്ടു വന്ന് കഴിക്കാം: കൊറോണക്കാലത്ത് ഭക്ഷ്യ വിതരണവും മദ്യം വിളമ്പുന്നതും നിർത്തലാക്കി വിമാനകമ്പനികൾ

സ്വന്തം ലേഖകൻ

വിമാനയാത്രക്കിടെ മദ്യം ആസ്വദിക്കുന്നവരാണ് പലരും. എന്നാൽ ഇനി മുതൽ അൽപ്പം അടിച്ച് വിമാന യാത്ര ആസ്വദിക്കാമെന്ന് കരുതുന്നവർക്ക് നിരാശരാകേണ്ടി വരും. മദ്യപിച്ച് വിമാന യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ നെഞ്ചു പൊട്ടുന്ന വാർത്തയുമായി വന്നിരിക്കുകയാണ് വിവിധ എയർലൈൻ കമ്പനികൾ. വിമാനങ്ങളിൽ ഇനി മദ്യം വിളമ്പേണ്ടെന്നാണ് വിവിധ എയർലൈൻ കമ്പനികളുടെ തീരുമാനം.

ഇതുകൊറോണക്കാലമായതിനാൽ യാത്രികർ തമ്മിലും വിമാനജീവനക്കാരുമായും ഉള്ള സമ്പർക്കം കുറയ്ക്കുന്നതിനു വേണ്ടിയാണ് പുത്തൻ പരിഷ്‌ക്കാരവുമായി വിമാനക്കമ്പനികൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ അടിച്ച് പാമ്പായി വിമാന യാത്ര ആസ്വദിക്കുന്നവരെല്ലാം നിരാശപ്പെടേണ്ടി വരും. മദ്യത്തിന് പുറമേ ഭക്ഷണ വിതരണവും താൽക്കാലികമായി നിർത്തി വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകരം ഭക്ഷണവും നോൺ ആൽക്കഹോളിക്ക് പാനീയങ്ങളും വിമാനത്തിനുള്ളിലേക്ക് കൊണ്ടുവരാൻ യാത്രികരെ അനുവദിക്കും. അതായത് വിമാനത്തിനുള്ളിൽ കുടിക്കാനുള്ള വെള്ളം മാത്രമേ ഇനി മുതൽ ലഭ്യമാകൂ.

ചില വിമാനക്കമ്പനികൾ വെള്ളമല്ലാതെയുള്ള മറ്റ് പാനീയങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും ചില ശീതളപാനീയങ്ങൾ വിമാനത്തിനുള്ളിൽ ലഭ്യമാകുമെന്ന് കെഎൽഎം പോലെയുള്ള കമ്പനികൾ അറിയിച്ചിട്ടുണ്ട്. ദീർഘദൂര രാജ്യാന്തര വിമാനങ്ങളിൽ മാത്രം മദ്യം നൽകുമെന്ന് അമേരിക്കൻ എയർലൈൻസ് പറഞ്ഞു. വിമാനയാത്രയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട മറ്റ് മാർഗ്ഗനിർദ്ദേശങ്ങളുടെ ലിസ്റ്റിനൊപ്പം മദ്യ നിരോധനവും ചേർക്കും. അതിനാൽ യാത്രയ്ക്ക് മുന്നേ ഇവ പരിശോധിച്ച് ഉറപ്പുവരുത്തണം.

ബ്രിട്ടീഷ് എയർവെയ്‌സ്, വിർജിൻ ഓസ്ട്രേലിയ തുടങ്ങിയ എയർലൈനുകൾ വിമാനയാത്രക്കിടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് പകരം സഞ്ചാരികൾക്ക് മുൻകൂട്ടി പായ്ക്ക് ചെയ്ത കോംപ്ലിമെന്ററി റിഫ്രഷ്‌മെന്റുകളും ഒരു കുപ്പി വെള്ളവും നൽകും. ഭക്ഷ്യസേവനങ്ങൾ തുടരുന്ന വിമാനങ്ങളിൽ കയറുന്നതിന് മുമ്പ് യാത്രക്കാർ ഭക്ഷണസാധനങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യേണ്ടത് നിർബന്ധമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP