Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

66-ാം വയസ്സിൽ അച്ഛനെ കൺകുളിർക്കെ കണ്ട് ബാലൻ; മകൻ ജനിച്ച് 28-ാം ദിവസം വീടുവിട്ടിറങ്ങിയ കൃഷ്ണന് ബാലനുമായുള്ള കൂടിച്ചേരലിന് വഴിയൊരുക്കിയത് രണ്ടാം ഭാര്യയിലെ മകൻ

66-ാം വയസ്സിൽ അച്ഛനെ കൺകുളിർക്കെ കണ്ട് ബാലൻ; മകൻ ജനിച്ച് 28-ാം ദിവസം വീടുവിട്ടിറങ്ങിയ കൃഷ്ണന് ബാലനുമായുള്ള കൂടിച്ചേരലിന് വഴിയൊരുക്കിയത് രണ്ടാം ഭാര്യയിലെ മകൻ

സ്വന്തം ലേഖകൻ

കോട്ടയ്ക്കൽ: ജനിച്ച കാലം മുതൽ അച്ഛൻ എന്നത് കേട്ടു കേൾവി മാത്രമായിരുന്നു മാറാക്കര കല്ലാർമംഗലത്തെ പടിക്കൽ ബാലന്. താൻ ജനിച്ച് 28-ാം ദിവസം ജോലി തേടി അച്ഛൻ വീടു വിട്ടിറങ്ങി എന്നത് മാത്രമായിരുന്നു ബാലന് അച്ഛനെ കുറിച്ചുണ്ടായിരുന്ന അറിവ്. എന്നാൽ 66-ാം വയസ്സിൽ ഒരു നിയോഗം പോലെ അച്ഛനെ കാണാനുള്ള അസുലഭ ഭാഗ്യം കൈവന്നിരിക്കുകയാണ് ബാലന്്. ഇരുവരുടേയും കൂടിച്ചേരലിന് വഴിയൊരുക്കിയതാകട്ടെ അച്ഛന്റെ രണ്ടാം ഭാര്യയിലുണ്ടായ മകനും.

ഇന്ത്യനൂർ സ്വദേശിയായ കൃഷ്ണൻ ആദ്യം മാറാക്കരയിലെ മാളുക്കുട്ടിയെ വിവാഹം കഴിച്ചു. അതിലുള്ള ഏക മകനാണു ബാലൻ. മകൻ ജനിച്ച് 28ാം ദിവസമാണു പടിക്കൽ പറമ്പിൽ കൃഷ്ണൻ നാടു വിട്ടത്. ജോലി തേടിയുള്ള യാത്ര എത്തിയത് കാസർകോട്ട്. അവിടെ മേസ്തരി ജോലിയിൽ ഏർപ്പെട്ടു ജീവിക്കുന്നതിനിടെ പ്രദേശത്തുകാരി മാധവിയെ വിവാഹം ചെയ്തു. അതിൽ നാലു മക്കൾ. 5 വർഷം മുൻപു മാധവി മരിച്ചു.

റിട്ട. എസ്‌ബിഐ ചീഫ് മാനേജരായ മകൻ കരുണാകരന്റെ കൂടെ അടുക്കത്തുബയലിലാണു കൃഷ്ണ(94)ന്റെ താമസം. അച്ഛന്റെ നാടും വീടും ചോദിച്ചറിഞ്ഞ കരുണാകരൻ തറവാടുവീടു തേടിയുള്ള അന്വേഷണത്തിൽ ചൊവ്വാഴ്ച ഇന്ത്യനൂരിലെത്തി. പടിക്കൽ വീട്ടിലെ ബന്ധുവിനെ കണ്ടെത്തിയതോടെയാണു ബാലനെക്കുറിച്ച് അറിഞ്ഞത്. നേരിൽ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ബാലൻ കാസർകോട് എത്തിയാണ് അച്ഛനെ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP