Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭർത്താവുമായി പിണങ്ങി പിരിഞ്ഞ 23കാരി ജീവിച്ചത് മാതാപിതാക്കൾക്കൊപ്പം; എന്നിട്ടും പണം ചോദിച്ച് ഫോണിലൂടെയും നേരിട്ടെത്തിയും ഭർത്താവിന്റെ ഭീഷണി; ഒടുവിൽ ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെ തനിച്ചാക്കി അമ്മ ആത്മഹത്യ ചെയ്തു: ഭർത്താവ് അറസ്റ്റിൽ

ഭർത്താവുമായി പിണങ്ങി പിരിഞ്ഞ 23കാരി ജീവിച്ചത് മാതാപിതാക്കൾക്കൊപ്പം; എന്നിട്ടും പണം ചോദിച്ച് ഫോണിലൂടെയും നേരിട്ടെത്തിയും ഭർത്താവിന്റെ ഭീഷണി; ഒടുവിൽ ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെ തനിച്ചാക്കി അമ്മ ആത്മഹത്യ ചെയ്തു: ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

വെമ്പായം: ഭർത്താവുമായി പിണങ്ങി പിരിഞ്ഞ 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർ്തതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാ ഭവനിൽ ആര്യാ ദേവൻ (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭർത്താവ് തിരുവല്ലം പാച്ചല്ലൂർ കുമിളി ലൈനിൽ വത്സലാഭവനിൽ രാജേഷ് കുമാറി( പ്രദീപ് 32) നെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി നിരന്തരം വഴക്കായതിനെ തുടർന്ന് ഒമ്പത് മാസം മുമ്പാണ് ആര്യ രാജേഷിനെ ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം പോയത്. എന്നാൽ പണം ആവശ്യപ്പെട്ട് രാജേഷ് നിരന്തരം ഭീഷണി മുഴക്കിയതോടെ ആര്യ ആത്മഹത്യ ചെയ്യുകയായിരുന്നു.

മൂന്നാഴ്ച മുൻപ് രാത്രി രാജേഷ് ആര്യയെ തിരക്കിയെത്തി. വീട്ടുകാരോട് പണവും ആവശ്യപ്പെട്ടു ബഹളം വച്ചതായി രക്ഷിതാക്കൾ പറയുന്നു. നിരന്തരം ഫോണിൽ കൂടി പണം ചോദിച്ചക്കാറുമുണ്ടെന്നും പരാതിയുണ്ട് . ബുധനാഴ്ച രാത്രി 11 ഓടെ കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചിട്ടും തുറന്നില്ല. വാതിൽ ചവുട്ടിപ്പൊളിച്ച് നോക്കുമ്പോൾ ആര്യ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മുൻ ഭാര്യയെ നിയമപരമായി ബന്ധം വേർപെടുത്താതെയാണ് ആര്യയെ രാജേഷ് വിവാഹം ചെയ്തത്. എന്നാൽ അതിനു ശേഷവും മുൻ ഭാര്യയുടെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്നാണ് ഒന്നരവയസുള്ള ഇരട്ടകളായ മക്കൾ ഹർഷനെയും, ഹർഷിത്തിനെയും കൂട്ടി ആര്യ അച്ഛനോടൊപ്പം പോയത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, മുൻ വിവാഹ ബന്ധം വേർപെടുത്താതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്തത്.

രാജേഷ് കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തിലെ അംഗമെന്നും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെന്നും പൊലീസ്. നാട്ടിൽ പ്രദീപെന്നും നഗരത്തിൽ റാവുത്തർ എന്നും തിരുവല്ലത്ത് ഉരുക്ക് എന്നും പേരുകളിലാണ് അറിയപ്പെടുന്നത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടി കഴിയുമ്പോഴാണ് ആര്യയെ കാണുന്നതും പ്രണയം നടിച്ച് വിവാഹം കഴിക്കുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP