Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരിപ്പൂർ വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണക്കടത്ത്; ഒളിപ്പിച്ചത് സ്വർണ മിശ്രിതം മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കിയശേഷം; പേരാമ്പ്രക്കാരൻ സാജിദ് കടത്താൻ ശ്രമിച്ചത് 18 ലക്ഷത്തിന്റെ സ്വർണം; കോവിഡിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളിൽ സ്വർണക്കടത്ത് തുടരുന്നു

കരിപ്പൂർ വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണക്കടത്ത്; ഒളിപ്പിച്ചത് സ്വർണ മിശ്രിതം മൂന്ന് ക്യാപ്സൂൾ രൂപത്തിലാക്കിയശേഷം; പേരാമ്പ്രക്കാരൻ സാജിദ് കടത്താൻ ശ്രമിച്ചത് 18 ലക്ഷത്തിന്റെ സ്വർണം; കോവിഡിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വിമാനങ്ങളിൽ സ്വർണക്കടത്ത് തുടരുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: ജനംകോവിഡിനെ ഭയന്നു കഴിയുകയും പ്രവാസികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ചാർട്ടേഡ് വിമാനങ്ങൾ പറന്നിറങ്ങുകയും ചെയ്യുമ്പോൾ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി. 8 ലക്ഷത്തിന്റെ സ്വർണമാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. കോഴിക്കോട് പേരാമ്പ്ര സാജിദ് എന്ന യ്‌ര്രാതക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ സ്വർണമാണ് കണ്ടെത്തിയത്.എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.സ്വർണ മിശ്രിതം മൂന്ന് ഗുളക രൂപത്തിലാക്കിയാണ് മലധ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്.440 ഗ്രാം സ്വർണമാണ് എയർകസ്റ്റംസ് ഇന്റലിജൻസ് കണ്ടെത്തിയത്.

മഹാമാരിയായ കോവിഡിൽ കുടുങ്ങിയ പ്രവാസികളെ ഗൾഫിൽനിന്നും നാട്ടിലെത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലും സ്വർണ കടത്ത് നടന്നിരുന്നു. കാവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി വിവിധ സംഘടനകൾ ചാർട്ടർ ചെയ്ത വിമാനത്തിലാണ് തുടർച്ചയായി രണ്ടാം ദിവസും കഴിഞ്ഞ ദിവസം സ്വർണക്കടത്ത് പിടികൂടിയിരുന്നു. കണ്ണൂർ സ്വദേശി പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശി ജിതിനിൽ (28) നിന്നു എയർ കസ്റ്റംസ് ഇന്റലിജൻസ് 30 ലക്ഷം രൂപ വില വരുന്ന 736 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

തിങ്കളാഴ്ചയും ചാർട്ടർ വിമാനത്തിലെത്തിയ നാലു പേരിൽ നിന്നായി 81 ലക്ഷം രൂപയുടെ സ്വർണം പിടിച്ചിരുന്നു. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ട് കെ.പി. മനോജ്, ഇൻസ്‌പെക്ടർമാരായ എം. ജയൻ, പ്രേംപ്രകാശ് മീണ, യോഗേഷ് യാദവ്, മിനിമോൾ, ഹവിൽദാർ സി. അശോകൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.വിദേശത്ത് നിന്നും മുസ്ലിംലീഗ് പ്രവാസി സംഘടനയായ കെ.എം.സി.സി. ചാർട്ട് ചെയ്ത വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാല് പേരിൽ നിന്നാണ് അന്ന് സ്വർണം പിടിച്ചത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയത്.

മലപ്പുറം എടക്കര സ്വദേശി ജിത്തു, തലശ്ശേരി സ്വദേശികളായ നഫീസുദ്ദീൻ, ഫഹദ്, പാനൂർ സ്വദേശി മുബഷിർ എന്നിവരിൽ നിന്നും 2.21 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലെത്തിയ ജിത്തുവിൽ നിന്നും 1,153 ഗ്രാമാണ് പരിശോധനയിൽ കണ്ടെടുത്തത്. ദുബൈയിൽ നിന്നുള്ള ഫ്‌ളൈ ദുബൈ വിമാനത്തിലാണ് മറ്റ് മൂന്ന് പേരും എത്തിയത്. നഫീസുദ്ധീനിൽ നിന്നും 288 ഗ്രാം, ഫഹദിൽ നിന്നും 287 ഗ്രാം, ബഷീറിൽ നിന്നും 475 ഗ്രാമുമാണ് പിടിച്ചത്. അടിവസ്ത്രത്തിനുള്ളിലായിരുന്നു നാല് പേരും സ്വർണം ഒളിപ്പിച്ചത്. ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, എസ്. ആശ, ഇൻസ്‌പെക്ടർമാരായ രാമേന്ദ്ര സിങ്, സുമിത് നെഹ്‌റ, ജി. നേരഷ്, ഹവിൽദാർ എം.എൽ. രവീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP