Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടിക്ക് ടോക്ക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാർലറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കൊല്ലപ്പെട്ടത് ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബി; കൊലയ്ക്ക് പിന്നിൽ അയൽക്കാരനെന്ന സംശയത്തിൽ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഢ് : ടിക്ക് ടോക്ക് താരമായ യുവതിയെ സ്വന്തം ബ്യൂട്ടി പാർലറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹരിയാന സോണിപത്ത് സ്വദേശിയായ ശിവാനി ഖുബിയാനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാർലറിനുള്ളിൽ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. അയൽക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാർലറിന്റെ പാർലറിന്റെ നീരജ് സ്ഥാപനം തുറന്നപ്പോളാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടൻതന്നെ പൊലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും ഇയാൾ വിവരമറിയിച്ചു.

ടിക്ടോക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ശിവാനി. അയൽക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ആരിഫ് ശിവാനിയെ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ ശിവാനിയുടെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാൽ ഇതിനുശേഷവും ആരിഫ് ശിവാനിയെ ശല്യംചെയ്യുന്നത് തുടർന്നതായാണ് ശിവാനിയുടെ പിതാവ് പറഞ്ഞത്.

ജൂൺ 26 ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്നേദിവസം തന്നെ ശിവാനിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. 26 ന് രാത്രി ശിവാനി വീട്ടിൽ തിരിച്ചെത്താത്തതിനാൽ സഹോദരി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. എന്നാൽ അല്പസമയത്തിന് ശേഷം ശിവാനിയുടെ ഫോണിൽനിന്നും സന്ദേശം വന്നു. താൻ ഹരിദ്വാറിലുണ്ടെന്നും ചൊവ്വാഴ്ച മടങ്ങിവരുമെന്നും കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു സന്ദേശം. ഇത് വിശ്വസിച്ചിരിക്കുന്നതിനിടെയാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.

ശിവാനി കൊല്ലപ്പെട്ടിട്ടും ടിക് ടോക് അക്കൗണ്ടിൽനിന്ന് ആരിഫ് ചില വീഡിയോകൾ പോസ്റ്റ് ചെയ്തതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂർ മുമ്പ് വരെ ടിക് ടോകിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും പോസ്റ്റുകൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ശ്വാസംമുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP