Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിർത്തിക്ക് അപ്പുറത്ത് നിന്ന് ചാരപ്പണി ചെയ്യുന്ന ചൈനീസ് കുഞ്ഞൻ ആപ്പുകളെ നിരോധിച്ചപ്പോൾ രാജ്യസുരക്ഷാഭീഷണി ഉയർത്തുന്ന സൂം ആപ്പിനെ വെറുതെ വിട്ടു; അമേരിക്കൻ കമ്പനിയായ സൂമിനെ വിലക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചെങ്കിലും പട്ടികയിൽ ഇല്ല; ഇന്റലിജൻസ്ഏജൻസികൾ സർക്കാരിനോട് ആവശ്യപ്പെട്ടത് സൂം അടക്കം 52 ആപ്പുകൾ നിരോധിക്കാൻ; സംഘർഷ സാഹചര്യങ്ങളിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാം എന്ന മുന്നറിയിപ്പും

അതിർത്തിക്ക് അപ്പുറത്ത് നിന്ന് ചാരപ്പണി ചെയ്യുന്ന ചൈനീസ് കുഞ്ഞൻ ആപ്പുകളെ നിരോധിച്ചപ്പോൾ രാജ്യസുരക്ഷാഭീഷണി ഉയർത്തുന്ന സൂം ആപ്പിനെ വെറുതെ വിട്ടു; അമേരിക്കൻ കമ്പനിയായ സൂമിനെ വിലക്കാൻ കേന്ദ്ര സർക്കാർ ആലോചിച്ചെങ്കിലും പട്ടികയിൽ ഇല്ല; ഇന്റലിജൻസ്ഏജൻസികൾ സർക്കാരിനോട് ആവശ്യപ്പെട്ടത് സൂം അടക്കം 52 ആപ്പുകൾ നിരോധിക്കാൻ; സംഘർഷ സാഹചര്യങ്ങളിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാം എന്ന മുന്നറിയിപ്പും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ആളുകളോട് ഈ ആപ്പുകൾ ഉപയോഗിക്കുന്നത് നിർത്താൻ ആവശ്യപ്പെടണമെന്നും ഈ ആപ്പുകൾ സുരക്ഷിതമല്ലെന്നും ഇന്ത്യക്ക് പുറത്തേക്ക് വിപുലമായ തോതിൽ ഡാറ്റ് ചോർത്തുന്നുവെന്നുമായിരുന്നു റിപ്പോർട്ട്.

ഇന്റലിജൻസ് ഏജൻസികൾ സർക്കാരിന് അയച്ച ആപ്ലിക്കേഷനുകളുടെ പട്ടികയിൽ വീഡിയോ കോൺഫറൻസിങ് ആപ്പായ സൂം, ഷോട്ട് വീഡിയോ ആപ്പായ ടിക് ടോക്, യൂട്ടിലിറ്റി-കണ്ടന്റ് ആപ്പുകളായ യുസി ബ്രൗസർ, എക്‌സ്സെന്റർ,ഷെയർഇറ്റ്, ക്ലീൻ-മാസ്റ്റർ എന്നീ ആപ്പുകളും ഉൾപ്പെട്ടിരുന്നു. എന്നാൽ, അമേരിക്കൻ ആപ്ലിക്കേഷനായ സൂം കേന്ദ്ര സർക്കാർ നിരോധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്.ഇത് ചൈനീസ് സർക്കാരിന് നൽകുന്ന വ്യക്തമായ സന്ദേശം തന്നെയാണ്.

ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്ക് ആപ്പുകൾ ദോഷം ചെയ്യുമെന്ന വാദം ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റും ശരിവച്ചിട്ടുണ്ട്. ഇന്റലിജൻസ് ഏജൻസികളുടെ ശുപാർശകളിൽ ഓരോ മൊബൈൽ ആപ്പുമായും ബന്ധപ്പെട്ട അപകടം പ്രത്യേകം പരിശോധിച്ചിരുന്നു

ഈ വർഷം ഏപ്രിലിൽ, സൂം ആപ്പ് ഉപയോഗിക്കുന്നതിൽ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീം ഓഫ് ഇന്ത്യയുടെ ഉപദേശം ആഭ്യന്തര മന്ത്രാലയം തേടിയിരുന്നു, സൂമിന്റെ ഉപയോഗം നിയന്ത്രിക്കാൻ ആലോചിക്കുന്ന ആദ്യ രാജ്യമല്ല ഇന്ത്യ. സർക്കാർ ഏജൻസികൾ സൂം ഉപയോഗിക്കുന്നത് തായ് വാൻ സർക്കാർ നിരോധിച്ചിരുന്നു, പേഴ്സണൽ കമ്പ്യൂട്ടറുകളിൽ അടിയന്തര സാഹചര്യങ്ങളിൽ സൂം ഉപയോഗിക്കുന്നത് ജർമൻ വിദേശകാര്യ മന്ത്രാലയവും വിലക്കിയിട്ടുണ്ട്. സൂം അല്ലാതെ മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനാണ് അമേരിക്കൻ സെനറ്റംഗങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തോട് സൂം കമ്പനി പ്രതികരിച്ചിരുന്നു. തങ്ങൾ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകുന്നുണ്ടെന്നായിരുന്നു അവരുടെ വിശദീകരണം.

സുരക്ഷാ ഭീഷണിയുള്ള മൊബൈൽ ആപ്പുകൾക്കെതിരെ മുമ്പും നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ടിക് ടോകിന്റെ ഉടമകളും നടത്തിപ്പുകാരുമായ ചൈനീസ് ഇന്റർനെറ്റ് കമ്പനി ബൈറ്റ്ഡാൻസ് സുരക്ഷാഭീഷണിയുണ്ടെന്ന ആരോപണം പലവട്ടം നിഷേധിക്കുകയും ചെയ്തു.എന്നാൽ, ചൈനീസ് ഡവലപ്പർമാരോ, ചൈനീസ് ബന്ധമുള്ള കമ്പനികളോ ഉത്പാദിപ്പിക്കുന്ന പല ആൻഡ്രോയിഡ്. ഐഒഎസ് ആപ്പുകൾക്കും സ്പൈവെയറോ, മററു മലീഷ്യസ് വെയറുകളോ ആയി പ്രവർത്തിക്കാൻ ശേഷിയുണ്ടെന്നാണ് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇത്തരം ആപ്പുകൾ ഉപയോഗിക്കരുതെന്ന വ്യക്തമായ നിർദ്ദേശവും നൽകിയിട്ടുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ഹാർഡ് വെയറിനോ, സോഫ്റ്റ് വെയറിനോ വിവരം ചോർത്താൻ ശേഷിയുണ്ടാകുമെന്ന ആശങ്ക നേരത്തെ പാശ്ചാത്യ സുരക്ഷാ ഏജൻസികളും പ്രകടിപ്പിച്ചിരുന്നു. സംഘർ സാഹചര്യങ്ങളിൽ ഇത്തരം ആപ്പുകൾ വഴി കമ്യൂണിക്കേഷൻ സർവീസുകൾ ഡീഗ്രേഡ് ചെയ്യാൻ ചൈനയ്ക്ക് കഴിയുമെന്നാണ് മുന്നറിയിപ്പ്.

ഇന്റലിജൻസ് ഏജൻസികളുടെ കണ്ണിലെ കരടായ ആപ്പുകൾ

TikTok, Vault-Hide, Vigo Video, Bigo Live, Weibo
WeChat, SHAREit, UC News, UC Browser
BeautyPlus, Xender, ClubFactory, Helo, LIKE
Kwai, ROMWE, SHEIN, NewsDog, Photo Wonder
APUS Browser, VivaVideo- QU Video Inc
Perfect Corp, CM Browser, Virus Cleaner (Hi Security Lab)
Mi Community, DU recorder, YouCam Makeup
Mi Store, 360 Security, DU Battery Saver, DU Browser
DU Cleaner, DU Privacy, Clean Master - Cheetah
CacheClear DU apps studio, Baidu Translate, Baidu Map
Wonder Camera, ES File Explorer, QQ International
QQ Launcher, QQ Security Centre, QQ Player, QQ Music
QQ Mail, QQ NewsFeed, WeSync, SelfieCity, Clash of Kings
Mail Master, Mi Video call-Xiaomi, Parallel Space

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP