Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല; കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയ ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കാം; യുഡിഎഫ് പുറത്താക്കിയവരുടെ എൽഡിഎഫ് പ്രവേശനം തള്ളാതെ പിണറായി വിജയൻ; നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി

രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല; കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷം നിലപാട് വ്യക്തമാക്കിയ ശേഷം സാഹചര്യമനുസരിച്ച് തീരുമാനിക്കാം; യുഡിഎഫ് പുറത്താക്കിയവരുടെ എൽഡിഎഫ് പ്രവേശനം തള്ളാതെ പിണറായി വിജയൻ; നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കിയതോടെ, എൽഡിഎഫ് പ്രവേശന സാധ്യത തള്ളിക്കളയാതെ മുഖ്യമന്ത്രി പിണറായി വിജയൻ.രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്‌നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണു നിലപാട് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ.മാണി പക്ഷത്തിന് എൽഡിഎഫിലേക്ക് വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ.മാണി പക്ഷത്തിന്റെ പുറത്താക്കൽ അത് യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണ്. മറ്റു കാര്യങ്ങൾ തുറന്നു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്കുകൾ ഇങ്ങനെ:

രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണ് നിലപാട് വരുന്നത്. അവർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവർക്ക് എൽഡിഎഫിലേക്ക് വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ല. ഇപ്പോൾ അത് യുഡിഎഫിന്റെ ആഭ്യന്തര കാര്യമാണ്. മറ്റു കാര്യങ്ങൾ തുറന്നു വരേണ്ടതുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു.

ജോസ് കെ.മാണി പക്ഷത്തെ ബിജെപി മുന്നണിയുടെ ഭാഗമാക്കാനുള്ള ശ്രമത്തെ കുറിച്ച് പിണറായിയുടെ പ്രതികരണം ഇങ്ങനെ: 'നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ടതില്ല'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP