Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ രോഗിയുടെയും മുറിയുടെ മുന്നിൽ വന്ന് പേരെടുത്ത് വിളിച്ച് മരുന്നും ഭക്ഷണവും നൽകും; രോഗിക്ക് നൽകേണ്ട നിർദ്ദേശങ്ങൾ ഡ്യൂട്ടി ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും നൽകാനും സഹായം; ഇരവിപേരൂർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ സേവനത്തിനായി റോബോട്ട്; 'ആശ സാഫി' വന്നതോടെ രോഗീസമ്പർക്കവും രോഗവ്യാപനവും കുറയുമെന്ന് പഞ്ചായത്ത്

ഓരോ രോഗിയുടെയും മുറിയുടെ മുന്നിൽ വന്ന് പേരെടുത്ത് വിളിച്ച് മരുന്നും ഭക്ഷണവും നൽകും; രോഗിക്ക് നൽകേണ്ട നിർദ്ദേശങ്ങൾ ഡ്യൂട്ടി ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും നൽകാനും സഹായം; ഇരവിപേരൂർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ സേവനത്തിനായി റോബോട്ട്; 'ആശ സാഫി' വന്നതോടെ രോഗീസമ്പർക്കവും രോഗവ്യാപനവും കുറയുമെന്ന് പഞ്ചായത്ത്

എസ്.രാജീവ്‌

തിരുവല്ല : ഇരവിപേരൂരിലെ കോവിഡ് 19 പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ സേവനത്തിനായി ഇനി റോബോട്ടും. രണ്ടു നിലകളിലായി നാല്പത് മുറികളിൽ മരുന്നും ഭക്ഷണവും എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടർക്കും ഡി എം ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവർത്തകർക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശയവിനിമയം നടത്തുന്നതടക്കമുള്ള സേവനങ്ങളാണ് റോബോട്ട് ചെയ്യുക. കൂടാതെ രോഗിക്ക് നൽകേണ്ട നിർദ്ദേശങ്ങൾ റോബോട്ടിലൂടെ രോഗിക്ക് എത്തിക്കുന്നതിനും സാധിക്കും.

ഓരോ മുറിയുടെ വാതിലിലും ചെന്ന് പേരെടുത്ത് വിളിച്ചാണ് രോഗിക്കുള്ള സാധനങ്ങൾ എത്തിച്ചു നൽകുന്നത്. രോഗിയുമായുള്ള സമ്പർക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗ വ്യാപനം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണ് നേട്ടം. കോവിഡ് 19 രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരോടുമുള്ള ആദര സൂചകമായി ഈ റോബോട്ടിന് ആശ സാഫി എന്ന പേരാണ് നല്കിയിട്ടുള്ളത്.

പ്രഥമ തല ചിക്ത്സാകേന്ദ്രത്തിലേക്കുള്ള എല്ലാ അടിസ്ഥാന സൗകര്യവും പഞ്ചായത്ത് ഒരുക്കി നല്കിയിട്ടുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിലുണ്ടായ സമ്പർക്ക രോഗവ്യാപനമാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് നയിച്ചതെന്നും തുടർന്ന് പഞ്ചായത്തിലെ വള്ളംകുളം നാഷണൽ ഹൈസ്‌ക്കൂളിലെ റോബോട്ടിക്ക് ലാബിന്റെ ചുമതക്കാരുമായും മാനേജ്മെന്റുമായും സംസാരിച്ച് ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു റോബോട്ടിക്ക് സംവിധാനം ഒരുക്കുവാൻ കഴിഞ്ഞതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് എൻ അറിയിച്ചു.

റോബോട്ടിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ച തിരിച്ചറപ്പള്ളിയിലെ പ്രൊപ്പല്ലർ ടെക്നോളജീസ്, ആശുപത്രിക്ക് ഉതകുന്നതരത്തിൽ റോബോട്ടിന്റെ ഘടനയിലും സാങ്കേതിക വിദ്യയിലും ചില തിരുത്തലുകൾ വരുത്തി. ഇതിനുണ്ടായ ചെലവ് പഞ്ചായത്ത് വഹിച്ചു. രണ്ടു റോബോട്ടുകളുടേയും പ്രവർത്തനം ആരംഭിക്കുന്ന ചടങ്ങിൽ ആറന്മുള എംഎ‍ൽഎ വീണാജോർജ് , ഡി എം ഒ ,ഡ്യൂട്ടി ഡോക്ടർ പി ശ്രീകാന്ത് , പഞ്ചായത്ത് പ്രസിഡന്റ് അനസൂയാ ദേവി എന്നിവരുമായി റോബോട്ടിന്റെ സഹായത്തോടെ സംസാരിച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP