Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്; രോഗബാധിതരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ; 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും; മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ്; 9 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും രോഗബാധ; ഇന്ന് 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി; മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ തൃശ്ശൂർ ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്; രോഗബാധിതരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ; 26 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും; മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൂടി കോവിഡ്; 9 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കും രോഗബാധ; ഇന്ന് 79 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി; മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ തൃശ്ശൂർ ജില്ലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്നാം ദിവസവും നൂറിലധികം രോഗികൾ. ഇന്ന് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 79 പേർ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 78 പേർ വിദേശത്തുനിന്നെത്തിയവാരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 26 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും 9 സിഐഎസ്എഫ ജവാന്മാർക്കും രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ രോഗബാധിതരുള്ളത്.

പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തൃശൂർ 26
കണ്ണൂർ 14
മലപ്പുറം 13
പത്തനംതിട്ട 13
പാലക്കാട് 12
കൊല്ലം 11
കോഴിക്കോട് 9
ആലപ്പഴ 5
എറണാകുളം 5
ഇടുക്കി 5
കാസർകോട് 4
തിരുവനന്തപുരം 4

കോവിഡ് നെഗറ്റീവായവരുടെ കണക്കുകൾ ഇങ്ങനെയാണ്: - തിരുവനന്തപുരം 3, കൊല്ലം 18, ആലപ്പുഴ കോട്ടയം 8 വീതം, എറണാകുളം നാല്, തൃശൂർ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂർ 13, കാസർകോട് 2. സംസ്ഥാനത്ത് ഇന്നലത്തെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം രണ്ടായിരം കടക്കുകയും, തുടർച്ചയായ പത്താം ദിവസവും പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തിരുന്നു. ശ്രീകുമാരഗുരുവിന്റെ സ്മൃതി ദിനത്തിന് ആശംസകളർപ്പിച്ചാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാംപിളുകൾ പരിശോധിച്ചുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 4311 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2057 പേരാണ് ചികിത്സയിലുള്ളത്. 2662 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. 286 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. എല്ലാ ഇനത്തിലുമായി 2,64,727 പേരിൽ നിന്നും സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതേസമയം മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ച തമിഴ്‌നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യഖ്യമന്ത്രി അറിയിച്ചു.

സ്വകാര്യ ലാബുകൾ കൂടി 1,71,846 വ്യക്തികളുടെ സാംപിൾ പരിശോധിച്ചതിൽ 2774 എണ്ണത്തിൽ ഫലം ഇനിയും വരാനുണ്ട്. സെന്റിനൽസ് സർവ്വേ വഴി മുൻഗണനാവിഭഗത്തിൽപ്പെട്ട 46689 സാംപിളുകൾ ശേഖരിച്ചു. അതിൽ 45065 എണ്ണം നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറത്തെ പൊന്നാനി താലൂക്കിൽ ഇന്ന് വൈകിട്ട് അഞ്ച് മുതൽ ജൂലൈ ആറ് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കും.

ധാരാളമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിൽ വ്യാപകമായി കോവിഡ് പരിശോധന നടത്തും. രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. മാർക്കറ്റുകളിലും പരിശോധനം നടത്തുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP