Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോസ് കെ മാണി വിഭാഗത്തെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് പി.സി. തോമസ്; ഒപ്പം കൂടിയാൽ കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കുമെന്നും പി.സി തോമസ്; എൻ.ഡി.എ പ്രവേശനം സംബന്ധിച്ച് അനൗപചാരിക ചർച്ച നടന്നിരുന്നെന്ന് പി.സി തോമസിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: യു.ഡി.എഫിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ്. ജോസ് കെ. മാണിക്ക് 'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കുമെന്നും പി.സി തോമസ് പറഞ്ഞു. എൻ.ഡി.എ പ്രവേശനം സംബന്ധിച്ച് അനൗപചാരിക ചർച്ച നടന്നിരുന്നെന്നും പി.സി തോമസ് വെളിപ്പെടുത്തി.

ജോസ് വിഭാഗത്തെ പുറത്താക്കിയ യു.ഡി.എഫ് നടപടി ചതിയും പാതകവുമാണെന്നായിരുന്നു റോഷി അഗസ്റ്റിൻ എംഎ‍ൽഎയുടെ പ്രതികരണം. കേരള കോൺഗ്രസ് ജോസ് വിഭാഗം ഒരു അപരാധവും ചെയ്തിട്ടില്ല. ജോസ് പക്ഷം വഴിയാധാരമാകില്ല. യുഡിഎഫ് തീരുമാനം ദുഃഖകരമാണ്. യുഡിഎഫ് യോഗത്തിൽ ഞങ്ങളും പങ്കെടുക്കേണ്ടതാണ്. ഏത് യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന് അറിയില്ലെന്നും റോഷി പറഞ്ഞു.

എല്ലാ ജില്ലകളിലും പ്രവർത്തകരുള്ള പാർട്ടിയാണ്. മറ്റു മുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. ജനാധിപത്യപക്ഷത്തോടൊപ്പം നിൽക്കുമെന്നും റോഷി പറഞ്ഞു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറക്കാൻ മുന്നണി തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP