Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ഗീബൽസ് വന്നിരിക്കുന്നു, ജോസ് ഗീബൽസ്; യുഡിഎഫ് ചെയ്തത് നീതിപൂർവ്വമായ തീരുമാനം; കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയ്യാറായില്ല; പല തരത്തിലുള്ള ചർച്ചകളും നടത്തിട്ടും വഴങ്ങിയില്ല; യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം; ജോസ് കെ മാണിയെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് പി ജെ ജോസഫ്

പുതിയ ഗീബൽസ് വന്നിരിക്കുന്നു, ജോസ് ഗീബൽസ്; യുഡിഎഫ് ചെയ്തത് നീതിപൂർവ്വമായ തീരുമാനം; കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയ്യാറായില്ല; പല തരത്തിലുള്ള ചർച്ചകളും നടത്തിട്ടും വഴങ്ങിയില്ല; യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം; ജോസ് കെ മാണിയെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് പി ജെ ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോസ് വിഭാഗത്തെ പുറത്താക്കിയ യുഡിഎഫ് നടപടി നീതി പൂർവ്വമായ തീരുമാനം എന്ന് പ്രതികരിച്ച് പിജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാന കൈമാറ്റ ധാരണ പാലിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. പല തരത്തിലുള്ള ചർച്ചകളും നടത്തിട്ടും വഴങ്ങിയില്ല. യുഡിഎഫ് അറിഞ്ഞെടുത്ത തീരുമാനം അംഗീകരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം എന്നും പിജെ ജോസഫ് വിശദീകരിച്ചു.

പാലാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വ്യവസ്ഥകൾ അംഗീകരിക്കാൻ ജോസ് പക്ഷം തയ്യാറായില്ല. ചിഹ്നം വേണ്ട കെഎം മാണിയാണ് പാർട്ടി ചിഹ്നം എന്ന് പ്രഖ്യാപിച്ചത് ജോസ്‌കെ മാണിയാണ്. പിന്നെ ആക്ഷേപം പറയുന്നത് ശരിയല്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. കെ.എം മാണി ഉള്ളപ്പോൾ എടുത്ത നിലപാടും ഭരണഘടനയും അംഗീകരിച്ചില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. പുതിയ ജോസ് ഗീബൽസ് വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കേരള കോൺഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് എല്ലാ ഘടകകക്ഷികളുമായും ആലോചിച്ചെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് തീരുമാനത്തിനൊപ്പം തന്നെയാണ് ലീഗെന്ന് അറിയിച്ചിരുന്നു. മുന്നണിയെ നയിക്കുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന നിലപാടും ലീഗിനുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പുറത്താക്കിയ യു.ഡി.എഫ് നടപടിയിൽ രൂക്ഷ വിമർശനവുമായി ജോസ് കെ.മാണി രംഗത്തെത്തിയിരുന്നു. കെ.എം മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയതെന്നായിരുന്നു ജോസിന്റെ പ്രതികരണം. കഴിഞ്ഞ 38 വർഷമായി കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയാണ് കോൺഗ്രസ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു. രാഷ്ട്രീയ അനീതിയാണ് നടന്നത്. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന നിസാര കാര്യത്തിനാണ് പുറത്താക്കിയത്. ഇത് ഒരു സ്ഥാനമോ പദവിയോ അല്ല. ഇതൊരു നീതിയുടെ പ്രശ്‌നമാണ്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണ പ്രകാരം രാജിവെക്കണമെന്നാണ് പറഞ്ഞത്.

അതേസമയം യുഡിഎഫ് പുറത്താക്കിയതോടെ, കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗം നേതാക്കളുടെ പ്രതികരണം എല്ലാ സാധ്യതകളും തുറന്നിട്ടുകൊണ്ട്. എൽഡിഎഫിലേക്ക് ചേക്കേറുമെന്ന സൂചനകൾ ചില കേരള കോൺഗ്രസ് നേതാക്കൾ നൽകിയപ്പോൾ മറ്റുചിലർ അത് പാടേ തള്ളിക്കളഞ്ഞു. യു.ഡി.എഫിൽ അധികാര തർക്കത്തിൽ ജോസ് പക്ഷം നയം വ്യക്തമാക്കട്ടെ എന്നാണ്് സിപിഎമ്മിന്റെ ആദ്യപ്രതികരണം. എൽ.ഡി.എഫ് നയത്തിന്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കിൽ മുന്നണിയിലെടുക്കും. അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്ന് സിപിഎം നേതാവ് എം വിഗോവിന്ദൻ പറഞ്ഞു. ജോസ് പക്ഷം വഴിയാധാരമാകില്ലെന്ന് കൂടി എം വിഗോവിന്ദൻ കൂട്ടിച്ചേർക്കുകയും ചെയ്തു. എൻഡിഎയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ജോസ് കെ മാണി വിഭാഗത്തിന് ബിജെപിയും ക്ഷണം മുന്നോട്ട് വച്ചു.

അതേസമയം, സുന്ദരിയായ പെണ്ണിനെ കണ്ടാൽ ആരും ഒന്ന് ഒന്ന് നോക്കുമെന്നാണ് കേരളാ കോൺഗ്രസ് എംഎൽഎ എൻ ജയരാജ് പറഞ്ഞത്.കേരളാ കോൺഗ്രസ് ഇപ്പോഴും സുന്ദരിയാണ്. അതുകൊണ്ട് ആരും ഒന്ന് നോക്കും. പലരും ഞങ്ങളെ വിളിക്കുന്നത് അതിന്റെ സൗന്ദര്യം കണ്ടിട്ടാണ്. ആത്മാർത്ഥതയും ആർജ്ജവവും സൗന്ദര്യവുമുണ്ട്. അതുകൊണ്ട് മറ്റ് മുന്നണികൾ സ്വാഗതം ചെയ്യുന്നതിനെ കുറ്റം പറയാനാവില്ലെന്നും ജയാരാജ് പറഞ്ഞു. യഥാർത്ഥ കേരളാ കോൺഗ്രസ് ഇതാണ്. കെഎം മാണിയില്ലാത്ത കേരളാ കോൺഗ്രസ് ഉണ്ടോ. അതൊന്നുമില്ലാത്ത കേരളാ കോൺഗ്രസിന്റെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതല്ലെയെന്നും ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ പുറത്താക്കിയ തീരുമാനം അത്്ഭുതകരമല്ലെന്നായിലുന്നു എംഎൽഎ റോഷി അഗസ്റ്റിന്റെ പ്രതികരണം. പുറത്താക്കാനുള്ള തീരുമാനം അറിയില്ല. തീരുമാനം ചതിയും ഖേദകരവുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.സത്യസന്ധമായി മുന്നണിയിൽ തുടർന്ന് പതിറ്റാണ്ടുകൾ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാർട്ടിയെ മുന്നണിയിൽ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങൾ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതിൽ ഖേദിക്കുന്നത് കോൺഗ്രസുകാരാണെന്ന് റോഷി പറഞ്ഞു. മുന്നണിക്കകത്ത് ഞങ്ങൾ എന്ത് തെറ്റ് ചെയ്തു. ഇത് കേരളത്തിലെ ജനങ്ങൾ ചിന്തിക്കും. ജനാധിപത്യശ്രേണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ
ഇത് കേൾക്കുന്നത് ഞങ്ങളെ പുറത്താക്കിയെന്ന്ത് ഏറെ ദുഃഖത്തോടെയാണ് കേൾക്കുന്നത്. അതിൽ ആശങ്കയിൽ അത്ഭുതമില്ലെന്ന് റോഷി പറഞ്ഞു

ഐക്യജനാധിപത്യമുന്നണിയോഗം ചേരാതെയാണ് തീരുമാനം. മുന്നണി നേതൃത്വത്തിലെ എല്ലാവരോടും വസ്തുതാപരമായി ബഹുമാനം പുലർത്തിയിട്ടുണ്ട്. മുന്നണിക്കകത്ത് തങ്ങളാണോ മുന്നണി മര്യാദ ലംഘിച്ചത?്. കോൺഗ്രസ് കൊണ്ടുവന്ന പ്രമേയം ലംഘിച്ചത് തങ്ങളാണോ?. അങ്ങനെയില്ലെങ്കിൽ ആദ്യം പുറത്തുപോകേണ്ടത് ആരാണ്. ഈ തീരുമാനം പാതകമെന്ന് മാത്രമെ പറയാനുള്ളു. ഞങ്ങൾ വഴിയാധാരമാകില്ല. കെഎം മാണി വളർത്തിയ പാർട്ടിയാണ്. ഈ പാർട്ടിയിൽ നിന്ന് കൊണ്ട് പണിയെടുക്കുമെന്ന് റോഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP