Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹോണ്ട 2020 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്‌സിന്റെ ഇന്ത്യയിലെ ഡെലിവറി ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ 2020 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്‌സിന്റെ ഇന്ത്യയിലെ വിതരണം ആരംഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഹോണ്ടയുടെ പ്രീമിയം ബിഗ് ബൈക്ക് ഡീലർഷിപ്പായ ബിഗ് വിങിൽ ആദ്യ ഉപഭോക്താവിന് പുതിയ ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്‌സിന്റെ താക്കോൽ കൈമാറി.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ 2017ൽ അവതരിപ്പിച്ച ആഫ്രിക്ക ട്വിൻ, മേക്ക് ഇൻ ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യ 1000 സിസി മോഡലാണ്. 2020 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്‌സിന്റെ മാനുവലും ഡിസിടി ട്രാൻസ്മിഷൻ വേരിയന്റും മാർച്ചിൽ ദക്കർ റാലി ലോക ചാമ്പ്യൻ റിക്കി ബ്രാബെക്കാണ് അവതരിപ്പിച്ചത്.

''എവിടെയും പോകാം'' എന്ന ആവേശത്തിലൂന്നിയുള്ള തികച്ചും സാഹസികമായ ബൈക്ക് ശരിയായ റാലി മെഷീന്റെ തോലുണ്ടാക്കുന്നു. ചെറുതും മെലിഞ്ഞതും 5 കിലോഗ്രാം ഭാരക്കുറവുമുള്ള ഹോണ്ടയുടെ ഓഫ് റോഡർ ഇതിഹാസത്തിന് പുതിയ വലിയ എഞ്ചിനും ലൈറ്റ്‌വെയ്റ്റ് ചേസിസും പുതിയ ഇലക്ട്രോണിക്സ്, സസ്പെൻഷൻ തുടങ്ങിയവയെല്ലാം ചേർന്ന് ഏത് സാഹചര്യത്തിലും സമ്പൂർണ നിയന്ത്രണം നൽകുന്നു.

പുതിയ മാനുവൽ ട്രാൻസ്മിഷന് (പേൾ ഗ്ലേയർ വൈറ്റ്) 15,35,000 രൂപയും ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷന് (ഡാർക്ക്നെസ് ട്ടാക്ക് മെറ്റാലിക്ക് ) 16,10,000 രൂപയുമാണ് വില. ഹോണ്ടയുടെ ടോപ്പ് ബോക്സ്, വൈസർ, ക്വിക്ക് ഷിഫ്റ്റർ, മെയിൻ സ്റ്റാൻഡ്, റാലി സ്റ്റെപ്പ്, എഞ്ചിൻ ഗാർഡ്, ഫോഗ് ലൈറ്റ്, വിൻഡ് സ്‌ക്രീൻ തുടങ്ങിയവയെല്ലാം രണ്ടു വേരിയന്റിലും ഉണ്ട്.

പ്രീമിയം മോട്ടോർസൈക്കിൾ ബിസിനസിൽ ബിഎസ്-6 യുഗത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഹോണ്ട 2020 ആഫ്രിക്ക ട്വിൻ അഡ്വെഞ്ച്വർ സ്പോർട്്സ് അവതരിപ്പിച്ചതെന്നും ഇപ്പോൾ സാഹസിക പ്രേമികൾക്കുള്ള ആദ്യ ഡെലിവറി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP