Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറിനെ അട്ടിമറിച്ച് എന്നെ പുറത്താക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നു; പക്ഷേ ആ ശ്രമമൊന്നും നടക്കാൻ പോകുന്നില്ല; ഡൽഹിയിൽ നിന്നുള്ള മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും; പുറത്താക്കാനുള്ള കളികളിൽ ചില നേപ്പാളി നേതാക്കൾക്കും പങ്കെന്ന് ശർമ ഒലി; ഇന്ത്യക്ക് എതിരെയുള്ള നീക്കത്തിന് പിന്നാലെ നേപ്പാളിൽ പൊട്ടിത്തെറികൾ

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: ഇന്ത്യയുടെ മർമ്മ പ്രധാനമായ മൂന്ന് പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാളിന്റെ രഷ്ട്രീയ ഭൂപടത്തിൽ വരുത്തിയ മാറ്റത്തിന് പിന്നാലെ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി.

സർക്കാറിനെ അട്ടിമറിച്ച് തന്നെ പുറത്താക്കാനുള്ള ശ്രമം അണിയറയിൽ ശക്തമാണെന്ന് ഒലി ആരോപിച്ചു.'എന്നെ അധികാരത്തിൽ നിന്നും പുറന്താള്ളാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ ആ ശ്രമമൊന്നും നടക്കാൻ പോകുന്നില്ല,'' ഒലി പറഞ്ഞു.രാജിവെക്കാൻ തന്നോട്ട് ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അത്തരത്തിലുള്ള നീക്കം നടക്കുന്നതായുള്ള വിവരം കിട്ടിയിട്ടുണ്ടെന്ന് ഒലി പറഞ്ഞു

നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന അന്തരിച്ച മദൻ ഭണ്ഡാരിയുടെ 69-ാം ജന്മദിനത്തിൽ നടന്ന അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു ഒലി.എംബസികളിലും ഹോട്ടലുകളിലുമായി പല നീക്കങ്ങളും നടക്കുന്നുണ്ട്. ഡൽഹിയിൽ നിന്നുള്ള മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകുമെന്നും ഒലി പറഞ്ഞു. തന്നെ പുറത്താക്കാനുള്ള കളികളിൽ ചില നേപ്പാളി നേതാക്കളും പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നത വളരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ വിട്ടുനിന്ന ഒലിക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു.പാർട്ടി എക്സിക്യൂട്ടീവ് ചെയർമാർ പുഷ്പ കമൽ ദഹൽ പ്രചണ്ഡ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP