Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

81% എംഎസ്എംഇകൾക്കും അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി പ്രയോജനപ്പെടുത്താൻ അർഹത: ട്രാൻസ് യൂണിയൻ സിബിൽ

സ്വന്തം ലേഖകൻ

കൊച്ചി: ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരമുള്ള അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി (ഇസിഎൽജിഎസ്) പ്രയോജനപ്പെടുത്താൻ 81 ശതമാനം ചെറുകിട സംരംഭങ്ങൾക്കും അർഹതയുണ്ടെന്ന് ട്രാൻസ് യൂണിയൻ സിബിലിന്റെ വിശകലനം. 25 കോടി രൂപ വരെ വായ്പയുള്ള ചെറുകിട സംരംഭകർക്കാണ് ഈ പദ്ധതിക്ക് അർഹത. ഇവരുടെ വായ്പയിൽ ശേഷിക്കുന്ന തുകയും 20 ശതമാനമാണ് ഈ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുക.

ട്രാൻസ് യൂണിയൻ സിബിലിന്റെ വിശകലന പ്രകാരം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളിൽ 81 ശതമാനവും ഘടനാപരമായി ശക്തമാണ്. ഇങ്ങനെ ശക്തമായ സംരംഭങ്ങൾക്കാണ് പദ്ധതിയുടെ അർഹതയുള്ളത്. സിബിൽ സിഎംആർ റാങ്കിൽ ആറോ അതിൽ താഴെയോ ഉള്ളവയെയാണ് ഘടനാപരമായി ശക്തമായവയായി കണക്കാക്കുന്നത്. അടുത്ത 12 മാസങ്ങൾക്കുള്ളിൽ നിഷ്‌ക്രിയ ആസ്തികളായി മാറാൻ സാധ്യതയില്ലാത്തവ എന്ന പ്രവചനമാണ് മികച്ച സിഎംആർ റാങ്കിലൂടെ നടത്തുന്നത്.

അർഹരായ ചെറുകിട സംരംഭങ്ങൾക്ക് ഫണ്ട് ലഭിക്കാനുള്ള അവസരവും വായ്പാ സ്ഥാപനങ്ങൾക്ക് സുസ്ഥിരമായ നിക്ഷേപങ്ങളും നൽകുന്നതാണ് ഈ പദ്ധതിയെന്ന് ട്രാൻസ്യൂണിയൻ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാർ പറഞ്ഞു. ഇതുപോലുള്ള അസാധാരണ സാഹചര്യത്തിൽ വായ്പാ സ്ഥാപനങ്ങൾക്ക് പ്രധാന പങ്കാണു വഹിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതിക്ക് അർഹതയുള്ള നാലു ലക്ഷത്തിലേറെ ചെറുകിട സംരംഭക ഉപഭോക്താക്കളാണ് തങ്ങൾക്കുള്ളതെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടർ വിക്രമാദിത്യ സിങ് ഖിച്ചി പറഞ്ഞു. 2.25 ലക്ഷത്തോളം സംരംഭങ്ങൾക്കായി 7200 കോടി രൂപയിലേറെ അനുവദിച്ചതായി 2020 ജൂൺ 25-ലെ കണക്കുകൾ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പദ്ധതിക്ക് അർഹതയുള്ള 4.5 ലക്ഷം ഉപഭോക്താക്കൾ ഉള്ള ഇന്ത്യൻ ബാങ്ക് ട്രാൻസ് യൂണിയൻ സിബിലിന്റെ വായ്പകൾ സംബന്ധിച്ച വിവരങ്ങൾ ഇതിനു വേണ്ടി ഫലപ്രദമായി ഉപയോഗിച്ചിരുന്നു. പദ്ധതി പ്രകാരം 7,000-7,500 കോടി രൂപ അനുവദിക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും 4106 കോടി രൂപയുടെ വായ്പകൾ ഇതുവരെ അനുവദിച്ചിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ പത്മജ ചൂന്ദ്രു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP