Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇ-മൊബിലിറ്റി പദ്ധതി സർക്കാർ ദുരൂഹത നീക്കി നിലപാട് വ്യക്തമാക്കണം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇ-മൊബേലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ തീരുമാനങ്ങളും നടപടികളും സംബന്ധിച്ച ദുരൂഹതകൾ നീക്കി വസ്തുകകൾ കേരള സർക്കാർ വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. 4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിർമ്മിക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൽറ്റൻസിക്കും വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കലിനും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് കമ്പനിക്കു കരാർ നൽകി എന്ന ആരോപണം സംബന്ധിച്ച് നിലവിൽ ഗതാഗത വകുപ്പ് മന്ത്രി വ്യക്തയില്ലെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ 3000 ബസ് നിർമ്മിക്കുന്നതിനാണ് സ്വിസ് കമ്പനിയായ ഹെസുമായി ധാരണയിലെത്തിയതെന്ന് കമ്പനി അവകാശപ്പെടുന്നു. ഗതാഗത സെക്രട്ടറിയാണ് സംസ്ഥാനത്തിന് വേണ്ടി ധാരണയിൽ ഒപ്പുവെച്ചത്. കണസൽട്ടൻസിയെപ്പോലും നിയമിച്ചിട്ടില്ലാത്ത പദ്ധതി നടപ്പിലാക്കുമ്പോൾ ഏർപ്പെടേണ്ട കരാർ എങ്ങനെയാണ് വകുപ്പ് മന്ത്രിയറിയാതെ ഗതാഗത വകുപ്പ് സെക്രട്ടറി ഒപ്പ് വെയ്ക്കുന്നത്. സെബി വിലക്കിയതും സത്യം കുംഭകോണം, വിജയ് മല്യ കേസ്, നോക്കിയ നികുതി വെട്ടിപ്പ് ഉൾപ്പെടെ ഇന്ത്യയിൽ 9 കേസുകൾ നേരിടുന്നതുമായ ലണ്ടൻ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായി പിണറായി വിജയൻ സർക്കാർ എന്ത് മാനദണ്ഡത്തിലാണ് ദുരൂഹ ഇടപാടുകൾ നടത്തുന്നത്.

ലോക്ഡൗണും സാമൂഹ്യ നിയന്ത്രണവും മറയാക്കി സ്പിങ്ലർ പോലുള്ള കമ്പനികളുമായി കേരള സർക്കാറിന്റെ ദുരൂഹമായ കരാറുകൾ സംബന്ധിച്ച് ആരോപണമുയർന്നപ്പോഴാണ് സർക്കാർ മലക്കം മറിഞ്ഞത്. പ്രളയ കാലത്ത് ബ്രൂവറി ഇടപാട് നടത്തിയതും ദുരന്ത വേളകളിൽ അതിന്റെ മറവിൽ അഴിമതി സാദ്ധ്യതയുള്ള ദുരൂഹ കരാറുകളിൽ ഇടതു സർക്കാർ ഏർപ്പെടുന്നു എന്നത് വ്യക്തമാക്കപ്പെട്ടതാണ്. മന്ത്രിസഭ പോലും അറിയാതെ ഉന്നത ഉദ്യേഗസ്ഥരും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന നടത്തുന്ന അവിഹിതമായതും നിയമവിരുദ്ധമായതുമായ ഇടപെടലുകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഭരണത്തിന്റെ അവസാന വർഷം അഴിമതിയുടെ കടുംവെട്ട് നടത്താനുള്ള നീക്കങ്ങളാണ് സർക്കാർ ഭാഗത്തു നിന്നുള്ളത്. ഇടതു സർക്കാർ തുടരുന്ന ഇത്തരം കോർപ്പറേറ്റ് അഴിമതി ദാസ്യം കേരള ജനത അനുവദിക്കില്ല. സർക്കാർ ഇത്തരം ദുരൂഹമായ കരാറുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP