Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗ്ലാദേശിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 മരണം; നിരവധിപേരെ കാണാതായതായും തിരച്ചിൽ പുരോഗമിക്കുന്നതായും ബംഗ്ല ഫെറി അധികൃതർ; തിരിച്ചറിഞ്ഞത് 18 പുരുഷന്മാരുടേയും ഏഴ് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം

മറുനാടൻ ഡെസ്‌ക്‌

ധാക്ക: ബംഗ്ലാദേശിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 28 മരണം. നിരവധിപേരെ കാണാതായതായും തിരച്ചിൽ പുരോഗമിക്കുന്നതായും ബംഗ്ല ഫെറി അധികൃതർ പറഞ്ഞു. തിങ്കളാഴ്ച തലസ്ഥാനമായ ധാക്കക്ക് സമീപം ശ്യാംബസാർ ഏരിയയിലെ ബറിഗംഗ അഥവ പഴയ ഗംഗ നദിയിൽ രാവിലെ 9:30നായിരുന്നു അപകടം.

തിരച്ചിലിൽ 18 പുരുഷന്മാരുടേയും ഏഴ് സ്ത്രീകളുടേയും മൂന്ന് കുട്ടികളുടേയും മൃതദേഹം കണ്ടെടുത്തു. മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനാൽതന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.

ബംഗ്ലാദേശ് ഇൻലാൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് അഥോറിറ്റി, അഗനിരക്ഷാ സേന, കോസ്റ്റ് ഗാർഡ്, ബംഗ്ല നേവി തുടങ്ങിയ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP