Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യു.ഡി.എഫിൽ നിന്ന് പുറത്തായ ജോസ് പക്ഷം നിലപാട് വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്; കക്ഷികളെ തമ്മിൽ ഭിന്നിപ്പിക്കുന്നത് കോൺഗ്രസ് നിലപാടാണ്; നിലവിലേത് കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നം; ജോസ് വിഭാഗത്തിന്റെ പ്രതികരണത്തിന് ശേഷം എൻ.ഡി.എ നിലപാട് വ്യക്തമാക്കാമെന്നും കൃഷ്ണദാസ്; ജോസ് വിഭാഗത്തിനെ ബിജെപിയിലേക്ക് അടുപ്പിക്കാൻ കരുക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുഡിഎഫിൽനിന്ന് പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് പക്ഷം നിലപാട് വ്യക്തമാക്കട്ടെയെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. അതിനുശേഷം എൻഡിഎ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.കക്ഷികളെ തമ്മിൽ ഭിന്നിപ്പിക്കുന്നത് കോൺഗ്രസ് നിലപാടാണ്. നിലവിലെത് കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ നിലപാടുകൾ അംഗീകരിക്കുന്നവരുമായും എൻഡിഎയുടെ നയങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നവരുമായും ചർച്ച നടത്താൻ എൻഡിഎ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ തർക്കമാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തറി ഉടലെടുത്തത്. യുഡിഎഫിൽ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതായി പ്രഖ്യാപിച്ചതോടെ പ്രവർത്തകരും ബഹളമുണ്ടാക്കി രംഗത്തെത്തിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗവുമായി പങ്കുവെക്കാൻ തയ്യാറല്ലെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി.

ജോസ് പക്ഷം ഉടൻ സ്ഥാനം രാജിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ്. ഇല്ലെങ്കിൽ അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നതിനെ പറ്റിയും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം വിഷയം ചർച്ച ചെയ്യാൻ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു.

ഉന്നതാധികാര സമിതി യോഗം വൈകീട്ട് കോട്ടയത്ത് ചേരും. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. അതുകൊണ്ട് തന്നെയാണ് മുന്നണിയിൽ നിന്നും പുറത്താക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP