Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൽഡിഎഫ് നയത്തോട് യോജിപ്പുണ്ടെങ്കിൽ ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെടുക്കുമെന്ന് സിപിഎമ്മിന്റെ ആദ്യപ്രതികരണം; അവർ വഴിയാധാരമാകില്ലെന്ന് എംവി ഗോവിന്ദൻ; എൻഡിഎയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപിയും; സുന്ദരിയായ പെണ്ണിനെ കണ്ടാൽ ആരും ഒന്നുനോക്കുമെന്ന് കേരള കോൺഗ്രസ് എംഎൽഎ എൻ.ജയരാജ്; കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതോടെ ചർച്ചകൾ മുറുകുന്നു

എൽഡിഎഫ് നയത്തോട് യോജിപ്പുണ്ടെങ്കിൽ ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെടുക്കുമെന്ന് സിപിഎമ്മിന്റെ ആദ്യപ്രതികരണം; അവർ വഴിയാധാരമാകില്ലെന്ന് എംവി ഗോവിന്ദൻ; എൻഡിഎയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപിയും; സുന്ദരിയായ പെണ്ണിനെ കണ്ടാൽ ആരും ഒന്നുനോക്കുമെന്ന് കേരള കോൺഗ്രസ് എംഎൽഎ എൻ.ജയരാജ്; കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതോടെ ചർച്ചകൾ മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: യുഡിഎഫ് പുറത്താക്കിയതോടെ, കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഭാഗം നേതാക്കളുടെ പ്രതികരണം എല്ലാ സാധ്യതകളും തുറന്നിട്ടുകൊണ്ട്. എൽഡിഎഫിലേക്ക് ചേക്കേറുമെന്ന സൂചനകൾ ചില കേരള കോൺഗ്രസ് നേതാക്കൾ നൽകിയപ്പോൾ മറ്റുചിലർ അത് പാടേ തള്ളിക്കളഞ്ഞു. യു.ഡി.എഫിൽ അധികാര തർക്കത്തിൽ ജോസ് പക്ഷം നയം വ്യക്തമാക്കട്ടെ എന്നാണ്് സിപിഎമ്മിന്റെ ആദ്യപ്രതികരണം. .എൽ.ഡി.എഫ് നയത്തിന്റെ സമീപനത്തോട് യോജിപ്പുണ്ടെങ്കിൽ മുന്നണിയിലെടുക്കും. അവസരവാദ സമീപനത്തോട് യോജിപ്പില്ലെന്ന് സിപിഎം നേതാവ് എം വിഗോവിന്ദൻ പറഞ്ഞു. ജോസ് പക്ഷം വഴിയാധാരമാകില്ലെന്ന് കൂടി എം വിഗോവിന്ദൻ കൂട്ടിച്ചേർക്കുകയും ചെയ്തു. എൻഡിഎയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ജോസ് കെ മാണി വിഭാഗത്തിന് ബിജെപിയും ക്ഷണം മുന്നോട്ട് വച്ചു.

അതേസമയം, സുന്ദരിയായ പെണ്ണിനെ കണ്ടാൽ ആരും ഒന്ന് ഒന്ന് നോക്കുമെന്നാണ് കേരളാ കോൺഗ്രസ് എംഎൽഎ എൻ ജയരാജ് പറഞ്ഞത്.കേരളാ കോൺഗ്രസ് ഇപ്പോഴും സുന്ദരിയാണ്. അതുകൊണ്ട് ആരും ഒന്ന് നോക്കും. പലരും ഞങ്ങളെ വിളിക്കുന്നത് അതിന്റെ സൗന്ദര്യം കണ്ടിട്ടാണ്. ആത്മാർത്ഥതയും ആർജ്ജവവും സൗന്ദര്യവുമുണ്ട്. അതുകൊണ്ട് മറ്റ് മുന്നണികൾ സ്വാഗതം ചെയ്യുന്നതിനെ കുറ്റം പറയാനാവില്ലെന്നും ജയാരാജ് പറഞ്ഞു. യഥാർത്ഥ കേരളാ കോൺഗ്രസ് ഇതാണ്. കെഎം മാണിയില്ലാത്ത കേരളാ കോൺഗ്രസ് ഉണ്ടോ. അതൊന്നുമില്ലാത്ത കേരളാ കോൺഗ്രസിന്റെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതല്ലെയെന്നും ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ പുറത്താക്കിയ തീരുമാനം അത്്ഭുതകരമല്ലെന്നായിലുന്നു എംഎൽഎ റോഷി അഗസ്റ്റിന്റെ പ്രതികരണം. പുറത്താക്കാനുള്ള തീരുമാനം അറിയില്ല. തീരുമാനം ചതിയും ഖേദകരവുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.സത്യസന്ധമായി മുന്നണിയിൽ തുടർന്ന് പതിറ്റാണ്ടുകൾ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാർട്ടിയെ മുന്നണിയിൽ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങൾ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതിൽ ഖേദിക്കുന്നത് കോൺഗ്രസുകാരാണെന്ന് റോഷി പറഞ്ഞു. മുന്നണിക്കകത്ത് ഞങ്ങൾ
എന്ത് തെറ്റ് ചെയ്തു. ഇത് കേരളത്തിലെ ജനങ്ങൾ ചിന്തിക്കും. ജനാധിപത്യശ്രേണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ
ഇത് കേൾക്കുന്നത് ഞങ്ങളെ പുറത്താക്കിയെന്ന്ത് ഏറെ ദുഃഖത്തോടെയാണ് കേൾക്കുന്നത്. അതിൽ ആശങ്കയിൽ അത്ഭുതമില്ലെന്ന് റോഷി പറഞ്ഞു

ഐക്യജനാധിപത്യമുന്നണിയോഗം ചേരാതെയാണ് തീരുമാനം. മുന്നണി നേതൃത്വത്തിലെ എല്ലാവരോടും വസ്തുതാപരമായി ബഹുമാനം പുലർത്തിയിട്ടുണ്ട്. മുന്നണിക്കകത്ത് തങ്ങളാണോ മുന്നണി മര്യാദ ലംഘിച്ചത?്. കോൺഗ്രസ് കൊണ്ടുവന്ന പ്രമേയം ലംഘിച്ചത് തങ്ങളാണോ?. അങ്ങനെയില്ലെങ്കിൽ ആദ്യം പുറത്തുപോകേണ്ടത് ആരാണ്. ഈ തീരുമാനം പാതകമെന്ന് മാത്രമെ പറയാനുള്ളു. ഞങ്ങൾ വഴിയാധാരമാകില്ല. കെഎം മാണി വളർത്തിയ പാർട്ടിയാണ്. ഈ പാർട്ടിയിൽ നിന്ന് കൊണ്ട് പണിയെടുക്കുമെന്ന് റോഷി പറഞ്ഞു.

മറ്റൊരു മുന്നണിയിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ല. ഊണ് കഴിക്കാൻ പോകുമ്പോൾ ചെവിട്ടത്ത് അടി കിട്ടിയാൽ ആ അടി എന്തിനെന്ന് മനസിലാക്കാതെ മറ്റൊന്ന് ചിന്തിക്കാൻ പറ്റുമോ?. ചിലപ്പോൾ ഞങ്ങൾ അടിമേടിച്ച് ഒതുങ്ങി നിൽക്കും. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കും. ആളും അർത്ഥവും ഇല്ലാത്ത പാർട്ടിയില്ല കേരള കോൺഗ്രസ്. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാർട്ടിയാണ്. ജനപ്രതിനിധിയുള്ള പാർട്ടിയാണ്. ഈ തീരുമാനം ദു: ഖകരമായി പോയെന്ന് റോഷി പറഞ്ഞു.

യു.ഡി.എഫിൽ നിന്ന് പുറത്താക്കിയാലും തങ്ങൾ പുറത്തു പോവില്ലെന്ന് കേരള കോൺഗ്രസ് നേതാവും മുൻ എംഎ‍ൽഎയുമായ സ്റ്റീഫൻ ജോർജ്. ഉച്ചകഴിഞ്ഞ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇത് പ്രൈവറ്റ് കമ്പനിയൊന്നുമല്ലല്ലോ എന്നും
പാർട്ടികളുടെ കൂട്ടായ്മയല്ലേ എന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

യു.ഡി.എഫിൽ നിന്ന് പുറത്തായെന്ന് പറയാൻ എന്തെങ്കിലും രേഖയുണ്ടോ എന്നും സ്റ്റീഫൻ ജോർജ് ജോർജ് ചോദിച്ചു.ഞങ്ങളില്ലാതെ യോഗം ചേർന്നിട്ട് ഏത് യു.ഡി.എഫ് യോഗം ചേർന്നെന്നാണ് ഇവർ പറയുന്നതെന്നും തങ്ങൾ പാർട്ടിയിൽ തുടരുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
'ഒരു പാർട്ടി എന്ന നിലയിൽ ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അത് ഞങ്ങൾ ചർച്ച ചെയ്യും. അവര് പുറത്താക്കിയാലും ഞങ്ങൾ ഈ മുന്നണിയിൽ തുടരും,' അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP