Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കയ്യിൽ കാശുമായി ഇനിയാരും ഭക്ഷണം കഴിക്കുവാൻ പോകേണ്ടാ; സൗദിയിലെ എല്ലാ റെസ്‌റ്റോറന്റുകളിലും കഫേകളിലും ഇ - പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി

കയ്യിൽ കാശുമായി ഇനിയാരും ഭക്ഷണം കഴിക്കുവാൻ പോകേണ്ടാ; സൗദിയിലെ എല്ലാ റെസ്‌റ്റോറന്റുകളിലും കഫേകളിലും ഇ - പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി

സ്വന്തം ലേഖകൻ

ജിദ്ദ: സൗദി അറേബ്യയിലെ മുഴുവൻ റെസ്‌റ്റോറന്റുകളിലും കഫേകളിലും ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി. ബിനാമി ഇടപാടുകൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി പ്രകാരം ഇന്നലെ ഞായറാഴ്ച മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വന്നത്.

കഴിഞ്ഞ വർഷം മുതലാണ് എല്ലാ മേഖലകളിലും ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നടപ്പാക്കുവാൻ ആരംഭിച്ചത്. വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുവാൻ ആയിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായിആദ്യം പെട്രോൾ പമ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് ആരംഭിച്ചത്.

ഇപ്പോൾ രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിൽ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കിവരികയാണ്. 2020 ഓഗസ്റ്റ് 25ഓടെ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്‌മെന്റ് നടപ്പാക്കാനാണ് തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP