Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളെ ആവശ്യമുള്ളവരുണ്ട്; കേരളാ കോൺഗ്രസ് വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിൻ; എന്ത് വിരുദ്ധതയാണ് ഞങ്ങൾ ചെയ്തത്? മുന്നണി പറഞ്ഞ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചു; ഞങ്ങളെ പുറത്താക്കിയതിൽ ഖേദിക്കുന്നത് കോൺഗ്രസുകാരെന്നും റോഷി; അവർ പുറത്താക്കിയാലും ഞങ്ങൾ പോകില്ലെന്ന് സ്റ്റീഫൻ ജോർജ്ജും; യുഡിഎഫിലെ പുറത്താക്കൽ നടപടിയോട് കേരളാ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ

ഞങ്ങളെ ആവശ്യമുള്ളവരുണ്ട്; കേരളാ കോൺഗ്രസ് വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിൻ; എന്ത് വിരുദ്ധതയാണ് ഞങ്ങൾ ചെയ്തത്? മുന്നണി പറഞ്ഞ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചു; ഞങ്ങളെ പുറത്താക്കിയതിൽ ഖേദിക്കുന്നത് കോൺഗ്രസുകാരെന്നും റോഷി; അവർ പുറത്താക്കിയാലും ഞങ്ങൾ പോകില്ലെന്ന് സ്റ്റീഫൻ ജോർജ്ജും; യുഡിഎഫിലെ പുറത്താക്കൽ നടപടിയോട് കേരളാ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ പുറത്താക്കിയ തീരുമാനം അത്്ഭുതകരമല്ലെന്ന് എംഎൽഎ റോഷി അഗസ്റ്റിൻ. പുറത്താക്കാനുള്ള തീരുമാനം അറിയില്ല. തീരുമാനം ചതിയും ഖേദകരവുമെന്ന് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യസന്ധമായി മുന്നണിയിൽ തുടർന്ന് പതിറ്റാണ്ടുകൾ കാലം ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത കെഎം മാണിയുടെ പാർട്ടിയെ മുന്നണിയിൽ വേണ്ട എന്ന് തീരുമാനിച്ചത് ഇപ്പോഴാണ് മനസിലാക്കുന്നത്. എന്ത് വിരുദ്ധതയാണ് ഞങ്ങൾ ചെയ്തത്. മുന്നണി പറഞ്ഞ എല്ലാ മാർഗനിർദേശങ്ങളും പാലിച്ചു. ഞങ്ങളെ പുറത്താക്കിയതിൽ ഖേദിക്കുന്നത് കോൺഗ്രസുകാരാണെന്ന് റോഷി വ്യക്തമാക്കി.

മുന്നണിക്കകത്ത് ഞങ്ങൾ എന്ത് തെറ്റ് ചെയ്തു. ഇത് കേരളത്തിലെ ജനങ്ങൾ ചിന്തിക്കും. ജനാധിപത്യശ്രേണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് കേൾക്കുന്നത് ഞങ്ങളെ പുറത്താക്കിയെന്ന്ത് ഏറെ ദുഃഖത്തോടെയാണ് കേൾക്കുന്നത്. അതിൽ ആശങ്കയിൽ അത്ഭുതമില്ലെന്ന് റോഷി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി യോഗം ചേരാതെയാണ് തീരുമാനം. മുന്നണി നേതൃത്വത്തിലെ എല്ലാവരോടും വസ്തുതാപരമായി ബഹുമാനം പുലർത്തിയിട്ടുണ്ട്. മുന്നണിക്കകത്ത് തങ്ങളാണോ മുന്നണി മര്യാദ ലംഘിച്ചത?്. കോൺഗ്രസ് കൊണ്ടുവന്ന പ്രമേയം ലംഘിച്ചത് തങ്ങളാണോ?. അങ്ങനെയില്ലെങ്കിൽ ആദ്യം പുറത്തുപോകേണ്ടത് ആരാണ്. ഈ തീരുമാനം പാതകമെന്ന് മാത്രമെ പറയാനുള്ളു. ഞങ്ങൾ വഴിയാധാരമാകില്ല. കെഎം മാണി വളർത്തിയ പാർട്ടിയാണ്. ഈ പാർട്ടിയിൽ നിന്ന് കൊണ്ട് പണിയെടുക്കുമെന്ന് റോഷി പറഞ്ഞു.

മറ്റൊരു മുന്നണിയിലേക്ക് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ല. ഊണ് കഴിക്കാൻ പോകുമ്പോൾ ചെവിട്ടത്ത് അടി കിട്ടിയാൽ ആ അടി എന്തിനെന്ന് മനസിലാക്കാതെ മറ്റൊന്ന് ചിന്തിക്കാൻ പറ്റുമോ?. ചിലപ്പോൾ ഞങ്ങൾ അടിമേടിച്ച് ഒതുങ്ങി നിൽക്കും. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിക്കും. ആളും അർത്ഥവും ഇല്ലാത്ത പാർട്ടിയില്ല കേരള കോൺഗ്രസ്. 14 ജില്ലയിലും അതിശക്തമായ വേരോട്ടമുള്ള പാർട്ടിയാണ്. ജനപ്രതിനിധിയുള്ള പാർട്ടിയാണ്. ഈ തീരുമാനം ദു: ഖകരമായി പോയെന്ന് റോഷി പറഞ്ഞു.

അതേസമയം യു.ഡി.എഫിൽ നിന്ന് പുറത്താക്കിയാലും തങ്ങൾ പുറത്തു പോവില്ലെന്ന് കേരള കോൺഗ്രസ് നേതാവും മുൻ എംഎ‍ൽഎയുമായ സ്റ്റീഫൻ ജോർജ്. ജോസ് പക്ഷത്തിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകഴിഞ്ഞ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഇത് പ്രൈവറ്റ് കമ്പനിയൊന്നുമല്ലല്ലോ എന്നും പാർട്ടികളുടെ കൂട്ടായ്മയല്ലേ എന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

ഞങ്ങളില്ലാതെ യോഗം ചേർന്നിട്ട് ഏത് യു.ഡി.എഫ് യോഗം ചേർന്നെന്നാണ് ഇവർ പറയുന്നതെന്നും തങ്ങൾ പാർട്ടിയിൽ തുടരുമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. 'ഒരു പാർട്ടി എന്ന നിലയിൽ ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. അത് ഞങ്ങൾ ചർച്ച ചെയ്യും. അവര് പുറത്താക്കിയാലും ഞങ്ങൾ ഈ മുന്നണിയിൽ തുടരും,' അദ്ദേഹം പറഞ്ഞു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നതുമായി ബന്ധപ്പെട്ട് ജോസഫ്-ജോസഫ് പക്ഷത്തിൽ തർക്കം തുടർന്ന് വരികയായിരുന്നു. നേരത്തെ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൻ ആണ് കേരള കോൺഗ്രസ് എമ്മിന് മുന്നണിയിൽ തുടരാൻ അർഹതിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതേതുടർന്ന് ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിക്കാത്ത സാഹചര്യത്തിലാണ് പുറത്താക്കുന്നതെന്ന് കൺവീനർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP