Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പത്താം ക്ലാസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും; ഫലം കാത്തിരിക്കുന്നത് നാല് ല്ക്ഷത്തിലധികം വിദ്യാർത്ഥികൾ; റിസൾട്ട് ഇത്തവണ എത്തുക സഫലം 2020 എന്ന ആപ്ലിക്കേഷനിലൂടെ; പ്രഖ്യാപനം ഉച്ചയോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയിരിക്കുന്നത്. ഏകദേശം 2 മണിയോടെയായിരിക്കും റിസൽട്ട് എത്തുക. വിവിധ പോർട്ടലുകൾ കൂടാതെ സഫലം 2020 എന്ന ആപ്പിലൂടെ ഇത്തവണയും റിസൽട്ട് അറിയാൻ സാധിക്കും. നേരത്തെ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്ത് വച്ചാൽ അവസാന നിമിഷത്തെ ഡേറ്റ ട്രാഫിക് ഒഴിവാക്കാൻ സാധിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മെുവമഹമാ 2020 എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ഓപ്പൺ ചെയ്യുമ്പോൾ എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച് എസ് ഇ എന്നീ മൂന്ന് ഓപ്ഷൻസ് കാണാൻ സാധിക്കും. ഏത് റിസൽട്ടാണോ ആവശ്യം അത് സെലക്റ്റ് ചെയ്യുക. എസ്എസ്എൽസി റിസൽട്ട് അറിയാൻ ആദ്യം രജിസ്റ്റർ നമ്പർ നൽകുക.

ശേഷം തൊട്ടു താഴെ ജനന തീയതി കൊടുത്ത് സബ്മിറ്റ് ചെയ്യുക. വളരെ എളുപ്പത്തിൽ എസ്എസ്എൽസി റിസൽട്ട് അറിയാൻ സാധിക്കും. മാർച്ച് പത്തിനാണ് എസ്എസ്എൽസി പരീക്ഷ ആരംഭിച്ചത്. പിന്നീട് ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30വരെയാണ് നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP