Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തനിഷ്‌കിന്റെ 'ആരംഭ്' ആഭരണശേഖരം വിപണിയിൽ

തനിഷ്‌കിന്റെ 'ആരംഭ്' ആഭരണശേഖരം വിപണിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാൻഡായ തനിഷ്‌ക് ഏറ്റവും പുതിയ 'ആരംഭ്' ആഭരണങ്ങളുടെ ശേഖരം വിപണിയിലിറക്കി. സൂക്ഷ്മമായ വിശദാംശങ്ങൾ അടങ്ങിയ പരമ്പരാഗതവും നവീനവുമായ രൂപകൽപ്പനകൾ ഉൾക്കൊള്ളുന്നതാണ് ഈ ശേഖരം.

പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ആകർഷകമായ നിറങ്ങൾ ഉൾക്കൊള്ളിച്ച മനോഹരമായ ആഭരണങ്ങൾ പുതിയ സാധ്യതകളും പ്രതീക്ഷകളും ഉറപ്പുനൽകും.

കലാപരമായ നിർമ്മാണ വൈദഗ്ധ്യത്താൽ തീർത്തതും മനോഹരവുമായ, നിത്യവും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഭാരംകുറഞ്ഞ ആഭരണങ്ങളാണ് ഏറ്റവും പുതിയ ശേഖരത്തിലുള്ളത്. സ്വർണം, ഡയമണ്ട്, പോൾക്കി കുന്ദൻ എന്നിങ്ങനെ ഇരുന്നൂറിൽ അധികം വ്യത്യസ്ത രൂപകൽപ്പനകളാണ് ഈ ശേഖരത്തിലുള്ളത്. ബ്രിയോലെറ്റ്, സ്റ്റാംപിങ്, ക്രാഫ്റ്റിങ്, എൻഗ്രേവിങ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ആഭരണങ്ങൾ അത്യാകർഷകമായ രൂപത്തിൽ തയാറാക്കുന്നത്.

ഏറ്റവും പുതിയ ആരംഭ് ശേഖരം അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജൂവലറി ഡിവിഷൻ മാർക്കറ്റിങ് ജനറൽ മാനേജർ രഞ്ജിനി കൃഷ്ണസ്വാമി പറഞ്ഞു. തനിഷ്‌കിന്റെ സവിശേഷമായ നിർമ്മാണചാതുരിയും രൂപകൽപ്പനയും ഈ ശേഖരത്തിലൂടെ വെളിപ്പെടുകയാണ്. പുതിയൊരു സമാരംഭത്തിന്റെ തുടക്കമാണിതെന്ന് കൃഷ്ണസ്വാമി ചൂണ്ടിക്കാട്ടി.

25,000 രൂപ മുതലാണ് ആരംഭ് ആഭരണശേഖരത്തിന്റെ വില. ഇന്ത്യയിലെമ്പാടും തനിഷ്‌കിന്റെ സ്റ്റോറുകളിലും തനിഷ്‌കിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ http://www.tanishq.co.in. എന്ന സൈറ്റിലും ഇവ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP