Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോമാ 2020 കൺവൻഷൻ സെപ്റ്റംബർ 5, 6, 7 തീയതികളിൽ ഫിലാഡൽഫിയായിൽ

ഫോമാ 2020 കൺവൻഷൻ സെപ്റ്റംബർ 5, 6, 7 തീയതികളിൽ ഫിലാഡൽഫിയായിൽ

രാജു ശങ്കരത്തിൽ

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) യുടെ 2020 ലെ കൺവെൻഷനും ജനറൽ ബോഡി മീറ്റിംഗും സെപ്റ്റംബർ 5 മുതൽ 7 വരെ (ശനി, ഞായർ, തിങ്കൾ) 2400 ഓൾഡ് ലിങ്കൺ ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഫിലാഡൽഫിയ റാഡിസൺ ട്രിവോസ് ഹോട്ടലിൽ വച്ച് നടക്കും. (2400 Old Lincoln Hwy, Trevose, PA 19053).

2020 സെപ്റ്റംബർ 5 -ന് ശനിയാഴ്ച വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വാർഷിക ജനറൽ ബോഡി മീറ്റിങ് ഫോറസ്റ്റ് ബാൾ റൂമിൽ വച്ച് നടത്തപ്പെടും. സെപ്റ്റംബർ 6- ന് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. അക്കാലയളവിൽ പെൻസിൽവാനിയാ സ്റ്റേറ്റിന്റ
നിലവിലുള്ള കോവിഡ് 19 നിബന്ധനകളും നിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും കൺവൻഷൻ നടക്കുക. ഫോമാ അംഗങ്ങളുടെയും കൺവെൻഷനിൽ പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വത്തിനു ആയിരിക്കും പ്രഥമ പരിഗണന. എന്നിരുന്നാലും ഫോമയുടെ കോൺസ്റ്റിറ്റിയൂഷൻ പ്രകാരം ജനറൽബോഡിയും ഇലക്ഷനും ഈ വർഷം നടത്തേണ്ട ആവശ്യകത ഉണ്ട്. എല്ലാവർക്കും എത്തിച്ചേരാനുള്ള യാത്രാ സൗകര്യങ്ങളും മറ്റ് നിയന്ത്രണങ്ങളുമില്ലെങ്കിൽ മാത്രമേ മുൻനിശ്ചയപ്രകാരമുള്ള കൺവെൻഷൻ നടക്കുകയുള്ളൂ എന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.

ഫോമാ കൺവൻഷനിൽ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അംഗത്വ ഫീസ്, ജനറൽബോഡി യിലേക്കുള്ള അംഗങ്ങളുടെ ലിസ്റ്റ്, ദേശീയ ഉപദേശക സമിതിയിലേക്കുള്ള അംഗങ്ങളുടെ ലിസ്റ്റ് തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈമെയിൽ എല്ലാ അംഗ സംഘടനകൾക്കും അയച്ചതായി ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം അറിയിച്ചു. ജൂലൈ 25നകം അംഗത്വം പുതുക്കുകയും ഫീസ് അടക്കുകയും എല്ലാ ലിസ്റ്റുകളും അയക്കുകയും ചെയ്യേണ്ടതാണ് നിലവിലുള്ള മാനദണ്ഡങ്ങൾ ചുവടെ ചേർക്കുന്നു.

1. അംഗത്വ പുതുക്കൽ ഫോം
ഫോമാ അംഗത്വ പുതുക്കൽ ഫോം പൂരിപ്പിച്ച് നൂറ് ഡോളർ ദ്വിവത്സര അംഗത്വ ഫീസ് സഹിതം ഫോമയ്ക്ക് നൽകേണ്ടതാണ്, നൽകുന്ന ചെക്ക് അതാത് ഓർഗനൈസേഷന്റെ ഔദ്യോഗിക പേരിലുള്ളതും, അതാത് ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുമുള്ളതായിരിക്കണം. പുതുക്കിയ ഫോമും ഫീസും ഇല്ലാതെ ഡെലിഗേറ്റ് ലിസ്റ്റ് സാധുവായിരിക്കില്ലെന്നും, അംഗ സംഘടനയുടെ പ്രതിനിധികൾക്ക് ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിക്കുന്നു .

2. ജനറൽ ബോഡിക്ക് വേണ്ടിയുള്ള പ്രതിനിധികൾ
ഫോമാ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ ഏഴ് (7) പ്രതിനിധികളെ വീതം നിയോഗിക്കുവാൻ അസോസിയേഷനുകൾക്ക് അനുവാദമുണ്ട്. പ്രസിഡന്റും സെക്രട്ടറിയും കൃത്യമായി അംഗീകരിച്ച ഒരു ഡെലിഗേറ്റ് ലിസ്റ്റ് ഇല്ലാതെ ഡെലിഗേറ്റ് ലിസ്റ്റ് സാധുവായിരിക്കില്ല, യോഗ്യരായ എല്ലാ പ്രതിനിധികളും ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഗവർമെന്റ് നൽകിയ നിലവിലുള്ള അംഗീകൃത ഫോട്ടോ ഐഡി കാണിക്കേണ്ടതാണ്.

3. ദേശീയ ഉപദേശക സമിതിയുടെ പ്രതിനിധികൾ
ദേശീയ ഉപദേശക സമിതിയുടെ (NAC) പ്രതിനിധികൾ നിലവിലെ പ്രസിഡന്റ് അല്ലെങ്കിൽ, അംഗ സംഘടനയുടെ മുൻപ്രസിഡന്റ് (എക്‌സ് ഒഫീഷ്യൽ) അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ്. പ്രസിഡന്റും സെക്രട്ടറിയും കൃത്യമായി അംഗീകരിച്ച NAC പ്രതിനിധികളുടെ പട്ടിക ഇല്ലാതെ പട്ടിക സാധുവായിരിക്കില്ലായെന്നതല്ല.

ഡെലിഗേറ്റ്‌സിന്റെ ലിസ്റ്റും അംഗത്വ പുതുക്കൽ ഫോമുകളും അയയ്ക്കുന്നതിനുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:

1) ജനറൽ ബോഡി, NAC എന്നിവയ്ക്കായുള്ള അന്തിമ പ്രതിനിധികളുടെ പട്ടിക 2020 ജൂലൈ 25-നോ (11:59 PM വരെ) അതിനുമുമ്പോ ഇമെയിൽ ചെയ്യുകയോ , മെയിൽ വഴി അയയ്ക്കുകയോ ചെയ്യണം. ജൂലൈ 25 ന് ശേഷം അയയ്ക്കുന്ന യാതൊരു പട്ടികകളും പരിഗണിക്കുന്നതല്ല.

2) പൂരിപ്പിച്ച പുതുക്കൽ ഫോമും ഫീസും 2020 ജൂലൈ 25-നോ അതിനുമുമ്പോ അയച്ചതായി ബുക്കുമാർക്ക് ചെയ്തിരിക്കണം.

3) ജനറൽ ബോഡിയിൽ പ്രവേശിക്കുന്നതിന് എല്ലാ പ്രതിനിധികളും വെബ് ലിങ്ക് വഴിയോ ഉചിതമായ മറ്റേതെങ്കിലും രീതിയിലോ കൺവെൻഷനിൽ രജിസ്റ്റർ ചെയ്യണം. (രജിസ്‌ട്രേഷൻ വെബ് ലിങ്ക് ഉടനെ അറിയിക്കുന്നതായിരിക്കും).

4) കൺവെൻഷൻ രജിസ്‌ട്രേഷൻ ഫീസായി ഓരോരുത്തരും നൂറ്റി അൻപത് (150 ) ഡോളർ വീതം നൽകണം. അംഗത്വം പുതുക്കൽ ഫീസ്, റൂം വാടക എന്നിവ ഇതിൽ ഉൾപ്പെയുകയില്ല.

5) 2020 ജൂലൈ 26 മുതൽ ഓഗസ്റ്റ് 1 വരെ (11:59 PM വരെ) നിലവിലുള്ള ഡെലിഗേറ്റ് പട്ടികയിൽ തിരുത്തൽ വരുത്താൻ അംഗ അസോസിയേഷനുകളെ അനുവദിച്ചിട്ടുണ്ട്. എല്ലാ തിരുത്തലുകളും അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും അംഗീകരിച്ചു ഉറപ്പു വരുത്തേണ്ടതാണ്.

6) പൂരിപ്പിച്ച ഫോമുകളും ഫീസും ഇമെയിൽ പറഞ്ഞിരിക്കുന്ന പ്രകാരം ജനറൽ സെക്രട്ടറിയുടെ അഡ്രസ്സിലേക്കോ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കാം.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കൺവെൻഷനും ജനറൽ ബോഡിയും ആയതിനാൽ താഴെപ്പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടത്തുക.

1) യു.എസ്.എ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള അസോസിയേഷനുകൾ ഫോമാ അംഗങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, കൺവെൻഷനിലും ജനറൽ ബോഡിയിലും പങ്കെടുക്കുന്നതിന് അന്നത്തെ കോവിഡ് പച്ഛാത്തലത്തിൽ തടസ്സമില്ലാത്ത യാത്രാ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്.

2) കാനഡയിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വരുന്നവർക്ക് പെൻസിൽവാനിയ സംസ്ഥാനം ക്വാറന്റീൻ ഉൾപ്പെടെ എന്തെങ്കിലും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ, കൺവെൻഷനും ജനറൽ ബോഡിയും റദ്ദാക്കപ്പെടും.

3) ക്വാറന്റീനോ മറ്റ് യാത്രാ നിയന്ത്രണങ്ങളോ ഇല്ലെങ്കിലും പെൻസിൽവാനിയ സംസ്ഥാനത്ത് തത്സമയം ആളുകൾ ഒന്നിച്ചു കൂടുന്നതിന് അന്ന് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുവെങ്കിൽ ഫോമാ കൺവെൻഷൻ സെന്ററിൽ നിന്നും ഒരു സൂം ജനറൽ ബോഡി നടത്തുവാൻ നേതൃത്വം നിർബന്ധിതരാവും.

4) മുകളിൽ പറഞ്ഞതുപോലെ (# 3) ഒരു സൂം ജനറൽ ബോഡി നടത്താൻ ഫോമാ നിർബന്ധിതരാവുന്ന പച്ഛാത്തലമാണ് അന്ന് നിലവിലെങ്കിൽ
പെൻസിൽവാനിയ സംസ്ഥാനത്തെ അന്നത്തെ ഒത്തുചേരൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത എല്ലാ പ്രതിനിധികളും അവിടെത്തന്നെ ഉണ്ടായിരിക്കണം.

5) # 1 & # 2 ൽ പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, സർക്കാർ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം പ്രതിനിധികൾക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഭാവിയിലെ കൺവെൻഷൻ, ജനറൽ ബോഡി, തിരഞ്ഞെടുപ്പ്, മറ്റ് കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിന് ഫോമ ഒരു സൂം ജനറൽ ബോഡി നടത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായിരിക്കും.

6) മുകളിൽ വിശദീകരിച്ച ഏതെങ്കിലും കാരണങ്ങളാൽ കൺവെൻഷനും ജനറൽ ബോഡിയും റദ്ദാക്കിയാൽ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഉണ്ടാകുന്ന പണനഷ്ടത്തിന് ഫോമാ ഉത്തരവാദികൾ ആയിരിക്കില്ല.

7) കൺവൻഷനിൽ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും ഫോമയുടെ സ്ഥാപിതമായ COVID 19 അനുബന്ധ നിർദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട് (ആവശ്യകതകൾ രജിസ്‌ട്രേഷൻ ഫോമിനൊപ്പം നൽകും).

നിരവധി നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും, കൺവെൻഷനും ജനറൽ ബോഡിയും നടത്താൻ നിശ്ചയിച്ചിട്ടുള്ള സെപ്റ്റംബറിൽ ഇത് നടത്താൻ സാധിക്കാതെ വന്നാൽ കൂടുതൽ ധനനഷ്ടം സംഘടനകൾക്കും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വരാതിരിക്കാൻ വേണ്ടിയിട്ടാണ് രജിസ്‌ട്രേഷൻ 150 ഡോളർ ആയി ചുരുക്കി ചെറിയരീതിയിൽ കൺവെൻഷൻ നടത്താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതെന്ന് ട്രഷറർ ഷിനു ജോസഫ് വ്യക്തമാക്കി.

നിലവിലുള്ള തീരുമാനം അനുസരിച്ച് കൺവെൻഷനും ജനറൽബോഡിയും ഇലക്ഷനുമായി മുന്നോട്ടു പോകുകയാണെന്നും എന്നാൽ വരും മാസങ്ങളിൽ സാമൂഹികമാറ്റത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷിതത്വ പ്രശ്‌നങ്ങൾ ഉണ്ടാവുകയും രാജ്യത്ത് കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ നാഷണൽ കമ്മിറ്റി വിളിച്ചു ചേർക്കുകയും സാഹചര്യത്തിനനുസരിച്ച് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP