Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ഷംന കാസിം ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തി;വീട്ടിൽ ക്വാറന്റീനിൽ തുടരും; ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ നടിയുടെ മൊഴിയെടുക്കുക; വീഡിയോ കോൾ വഴി; താരത്തിന്റെ മൊഴിയെടുക്കുക സിനിമയിലെ മേക്കപ്പ് മാൻ ഉൾപ്പടെ പിടിയിലായ സാഹചര്യത്തിൽ; തട്ടിപ്പ് കേസിൽ ധർമജനേയും ടിനിടോമിനേയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘവും; ബ്ലാക്ക് മെയിൽ കേസിൽ അന്വേഷണം സിനിമാ ലോകത്തേക്കും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:ബ്ലാക്ക് മെയിൽ തട്ടിപ്പിന് ഇരയായ നടി ഷംന കാസിം ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തി. വീട്ടിൽ ക്വാറന്റീനിൽ തുടരും. പൊലീസ് വൈകുന്നേരത്തോടെ വീഡിയോ കോൾ വഴി മൊഴി എടുക്കുമെന്നാണ് വിവരം. ബ്ലാക്ക് മെയിൽ കേസിൽ സിനിമ താരങ്ങളുമായി ബന്ധമുള്ള മേക്കപ്പ് മാൻ ഹാരിസ് പൊലീസ് പിടിയിലായി. ഹാരിസിനെ പൊലീസ് കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. തട്ടിപ്പ് സംഘം താരങ്ങളെ സ്വർണ്ണക്കടത്തിനായി സമീപിച്ചെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

ബ്ലാക്ക് മെയിൽ കേസിലെ തട്ടിപ്പിന്റെ ആസൂത്രണത്തിൽ ഹാരിസിന് മുഖ്യ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസ് തൃശ്ശൂർ സ്വദേശിയാണ്. തട്ടിപ്പ് സംഘത്തെയും ഷംന കാസിമിനെയും ബന്ധപ്പെടുത്തിയതിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്. ചില കാര്യങ്ങളിൽ പരാതിക്കാരിയിൽ നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഷംന കാസിമിന്റെ രക്ഷിതാക്കളുടെ മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തും.

എന്നാൽ തട്ടിപ്പിന് പിന്നിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ കൂടുതൽ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താൽപ്പര്യക്കുറവ് അറയിച്ചിട്ടുണ്ട്. കുടുംബബരമായ പ്രശനങ്ങൾ ചൂണ്ടികാട്ടിയാണ് പിന്മാറ്റം. നിലവിൽ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് പ്രതികൾ അറസ്റ്റിലുമായി. ഇനി പിടിയിലാകാനുള്ള ഒരു ഇനി പിടിയിലാകാനുള്ള ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അറസ്റ്റ് മാറ്റിവെച്ചിരിക്കുകയാണ്.

ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ടിനി ടോം, ബാബുരാജ് എന്നിവരെയും ധർമ്മജൻ ബോൾഗാട്ടിയെ ചോദ്യം ചെയ്തതിന് ശേഷം വിളച്ചു വരുത്തും. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടുള്ള സ്വർണ്ണക്കടത്തിനെകുറിച്ചുള്ള വിവരങ്ങൾ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെയും വിളിച്ചു വരുത്താൻ കമ്മീഷ്ണർ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇവരുടെ ഫോൺ നമ്പരുകളും ഹാരിസിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ സിനിമാ മേഖലയിലുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാൻ ഹാരിസിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് ഉടൻ പുറത്ത് വരുമെന്നാണ് ഐജി പറയുന്നത്. താര സംഘടനയിലെ പ്രധാനിയാണ് ബാബുരാജ്. ഇതോടെ അമ്മയുടെ ഭാരവാഹിയും മൊഴി നൽകേണ്ടി വരുമെന്ന് ഉറപ്പായി. സിനിമാക്കർക്ക് ബ്ലാക് മെയിൽ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ ്പ്രതികളുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP