Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിലോയ്ക്ക് 233 രൂപയ്ക്ക് ലഭ്യമാകുമായിരുന്ന പാൽപ്പൊടി പർച്ചേസ് ചെയ്തത് 306 രൂപയ്ക്ക്; 273 മെട്രിക് ടൺ പാൽപ്പൊടി വാങ്ങിയപ്പോൾ വന്ന നഷ്ടം രണ്ടു കോടിയിലേറെ രൂപയും; പഞ്ചാബിൽ നിന്ന് എന്ന പേരിൽ എത്തിച്ചത് ചെന്നൈയിൽ നിന്നും; ഫെബ്രുവരിയിലെ വിവാദ ഇടപാടിൽ സമഗ്ര അന്വേഷണം നടത്താൻ ഉറച്ച് വകുപ്പ് മന്ത്രി; വിജിലൻസ് അന്വേഷണം തേടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി മന്ത്രി രാജു മറുനാടനോട്; വിവാദ പാൽപ്പൊടി ഇടപാടിൽ ഇനി മിൽമ നേരിടേണ്ടത് വിജിലൻസ് അന്വേഷണം

കിലോയ്ക്ക് 233 രൂപയ്ക്ക് ലഭ്യമാകുമായിരുന്ന പാൽപ്പൊടി പർച്ചേസ് ചെയ്തത് 306 രൂപയ്ക്ക്; 273 മെട്രിക് ടൺ പാൽപ്പൊടി വാങ്ങിയപ്പോൾ വന്ന നഷ്ടം രണ്ടു കോടിയിലേറെ രൂപയും; പഞ്ചാബിൽ നിന്ന് എന്ന പേരിൽ എത്തിച്ചത് ചെന്നൈയിൽ നിന്നും; ഫെബ്രുവരിയിലെ വിവാദ ഇടപാടിൽ സമഗ്ര അന്വേഷണം നടത്താൻ ഉറച്ച് വകുപ്പ് മന്ത്രി; വിജിലൻസ് അന്വേഷണം തേടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി മന്ത്രി രാജു മറുനാടനോട്; വിവാദ പാൽപ്പൊടി ഇടപാടിൽ ഇനി മിൽമ നേരിടേണ്ടത് വിജിലൻസ് അന്വേഷണം

എം മനോജ് കുമാർ

തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിൽ മിൽമയ്ക്ക് രണ്ടു കോടിയിലേറെ രൂപ നഷ്ടം വന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം വരും. പാൽപ്പൊടി ഇടപാടിൽ അഴിമതി നടന്നതായി ബോധ്യം വന്നതിനെ തുടർന്നാണ് ഫെബ്രുവരിയിലെ പാൽപ്പൊടി ഇടപാടിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിനു തീരുമാനം വന്നത്. പാൽപ്പൊടി ഇടപാടിൽ മിൽമയ്ക്ക് രണ്ടു കോടിയിലേറെ നഷ്ടം വന്ന വാർത്തകൾ തുടർച്ചയായി മറുനാടൻ റിപ്പോർട്ട് ചെയ്ത കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇടപാട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം തേടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി വകുപ്പ് മന്ത്രി കെ.രാജു അറിയിച്ചത്. പാൽപ്പൊടി ഇടപാടും അതുമായി വന്ന വാർത്തകളും പരാതിയുമൊക്കെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പാൽപ്പൊടി ഇടപാടിനെക്കുറിച്ച് പരാതി വന്നിരുന്നു. ഇതിനെ തുടർന്നാണ് പാൽപ്പൊടി ഇടപാട് വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. വിജിലൻസ് അന്വേഷണത്തിനു ഉത്തരവിടേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനാൽ ഇത് സംബന്ധമായ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്-മന്ത്രി മറുനാടനോട് പറഞ്ഞു.

മന്ത്രിയുടെ തീരുമാനത്തോടെ പാൽപ്പൊടി ഇടപാടുമായി ബന്ധപ്പെട്ടു മിൽമയിൽ നിൽക്കുന്ന പ്രതിസന്ധി രൂക്ഷമാവുകയാണ്. പാൽപ്പൊടി ഇടപാടിൽ രണ്ടു കോടിയിലേറെ രൂപയുടെ അഴിമതി നടന്നെന്ന മറുനാടൻ വാർത്തകൾ മിൽമയിൽ കോളിളക്കമുണ്ടാക്കിയിരുന്നു. എൻസിഡിഎഫ്‌ഐ വഴി എത്തിക്കേണ്ട പാൽപ്പൊടി പഞ്ചാബിലെ സ്വകാര്യ ഡയറിയിൽ നിന്നാണു എത്തിച്ചത് എന്നും ഇതിൽ രണ്ടു കോടിയുടെ അഴിമതി നടന്നുവെന്നുമാണ് മറുനാടൻ വാർത്ത പുറത്ത് വിട്ടത്. എൻസിഡിഎഫ്‌ഐ വഴി കിലോയ്ക്ക് 233 രൂപയ്ക്ക് ലഭ്യമാകുമായിരുന്ന പാൽപ്പൊടി 306 രൂപയ്ക്കാണ് മിൽമ വാങ്ങിയത്. 273 മെട്രിക് ടൺ പാൽപ്പൊടി വാങ്ങിയപ്പോൾ വന്ന നഷ്ടം രണ്ടു കോടിയിലേറെ രൂപയെന്നുമുള്ള വാർത്തയാണ് മറുനാടൻ പുറത്ത് വിട്ടത്. സ്വകാര്യ ഡയറിയായ പഞ്ചാബിലെ നാരായണ അഗ്രോ ഫുഡ്‌സിൽ നിന്നും പാൽപ്പൊടിക്ക് കരാർ ആക്കിയപ്പോൾ അത് എത്തിച്ചത് ചെന്നൈയിലെ ഏജന്റായ ജയലീല ഇംപക്‌സ് എന്ന ബ്രോക്കർ. പാൽപ്പൊടി ചെന്നൈയിൽ നിന്നും വന്നപ്പോൾ അത് പഞ്ചാബിൽ നിന്നും എത്തിച്ചു എന്ന പേരിൽ ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഇനത്തിലും വൻ വെട്ടിപ്പ് നടന്നതായി മറുനാടൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാർത്തയാണ് മിൽമയുടെ അകത്തളങ്ങൾ പ്രക്ഷുബ്ധമാക്കിയത്.

മറുനാടൻ വാർത്ത നൽകിയപ്പോൾ മറുനാടന് നൽകിയ വിശദീകരണത്തിൽ മിൽമ പറഞ്ഞത് എൻസിഡിഎഫ്‌ഐ ഫെഡറേഷനുകളിൽ പാൽപ്പൊടിക്ക് വിലകൂടിയതിനാലാണ് സ്വകാര്യ ഡയറിയിൽ നിന്ന് പാൽപ്പൊടി എടുത്തത് എന്നായിരുന്നു. ആ ഘട്ടത്തിൽ ഫെഡറേഷനിൽ കിലോഗ്രാമിന് 233 രൂപയ്ക്ക് വിലയ്ക്ക് പാൽപ്പൊടി ലഭ്യമായിരുന്നു എന്ന് മറുനാടൻ വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു മിൽമ വിശദീകരണം നൽകിയില്ല. ചെന്നൈ എജന്റ്‌റ് പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിച്ചു എന്ന് പറഞ്ഞതിനാലാണ് പഞ്ചാബ് മുതലുള്ള പാൽപ്പൊടി ചാർജ് നൽകിയത് എന്നാണ് മിൽമ പറഞ്ഞത്. ഇ വേ ബില്ലിൽ ചെന്നൈയിൽ നിന്നാണ് എന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയപ്പോൾ അതിനും തൃപ്തികരമായ വിശദീകരണം മിൽമയിൽ നിന്നും വന്നില്ല.

പാൽപ്പൊടി ഇടപാടിൽ മിൽമ രണ്ടു കോടിയുടെ അഴിമതി നടത്തി എന്ന മറുനാടൻ തുടർ വാർത്തകളെ തുടർന്ന് മിൽമ എംഡി പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു. പാൽപ്പൊടി ഇടപാടിൽ അഴിമതി നടന്നോ എന്ന കാര്യം അന്വേഷിച്ച് വകുപ്പ് മന്ത്രി കെ.രാജുവിന് റിപ്പോർട്ട് നൽകുമെന്ന് മിൽമ എംഡി ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു മറുനാടനോട് പ്രതികരിച്ചിരുന്നു. പാൽപ്പൊടി എൻസിഡിഎഫ്ഐ വഴിയാണോ വാങ്ങിയത് എന്നും അത് ചെന്നൈയിൽ നിന്നാണോ പഞ്ചാബിൽ നിന്നാണോ എത്തിച്ചത് എന്നതിനെ സംബന്ധിച്ചുമുള്ള റിപ്പോർട്ടും വകുപ്പ് മന്ത്രിക്ക് കൈമാറുമെന്ന് മിൽമ എംഡി പറഞ്ഞിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലായിരുന്നു. ഒരിക്കലും പൊന്തിവരില്ലെന്ന് കരുതിയ അഴിമതിയാണ് തുടരൻ റിപ്പോർട്ടുകൾ വഴി മറുനാടൻ പുറത്തുകൊണ്ട് വന്നത്. ഗത്യന്തരമില്ലാതായതോടെയാണ് എംഡി അന്വേഷണത്തിന്നിറങ്ങുകയും അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് കൈമാറുകയും ചെയ്തത്. മിൽമ അഴിമതിയെക്കുറിച്ച് മറുനാടൻ റിപ്പോർട്ടുകൾ പുറത്തു വിട്ടപ്പോൾ കേരള സഹകരണ വേദി അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സമഗ്ര വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സഹകരണവേദി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്.

പാൽപ്പൊടി ഇടപാടിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

പർച്ചേസ് ഓർഡറിൽ കൃത്രിമം നടത്തി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് മിൽമയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിലാണ് ഈ അഴിമതി വന്നത്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്‌ഐ വഴിയാണ്. മിക്ക സംസ്ഥാനങ്ങളിലേയും മിൽമ പോലുള്ള സഹകരണ സംഘങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻസിഡിഎഫ്‌ഐയിൽ നിന്നും വാങ്ങുന്നു എന്ന വ്യാജേന സ്വകാര്യ ഡയറിയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മിൽമ ഉന്നതർക്ക് അഴിമതിയിലുള്ള ബന്ധം വ്യക്തമാണ്. ഫെബ്രുവരിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി പുറത്ത് നിന്ന് വാങ്ങിയപ്പോൾ അതിനു ഒരു കിലോഗ്രാമിൽ കാണിച്ചത് ഒരു കിലോയ്ക്ക് 306 രൂപയും പ്ലസ് ജിഎസ്ടിയുമാണ്. എന്നാൽ മറ്റൊരു പർച്ചേസിൽ കാണിച്ചത് ഒരു കിലോയ്ക്ക് 233 രൂപയും. ഈ ഇടപാടിന്റെ ഒരു മെയിൽ പുറത്ത് വന്നപ്പോഴാണ് തട്ടിപ്പിന്റെ ആഴവും പരപ്പും ബോധ്യമാകുന്നത്. ഒരു കിലോ പാൽപ്പൊടി വാങ്ങുന്നതിൽ ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഈ രീതിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി കേരളത്തിൽ എത്തിയപ്പോൾ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറിയാണ് നടന്നിരിക്കുകയാണ്. മിൽമയുമായി ബന്ധപ്പെട്ട ഏതൊക്കെയോ പോക്കറ്റുകളിലേക്കാണ് ഇത്രയും പണം ഒഴുകി നീങ്ങിയിരിക്കുന്നത്. ഈ ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. മിൽമയുടെ തലപ്പത്തുള്ള ഉന്നതർ അറിഞ്ഞുകൊണ്ടുള്ള ഈ അഴിമതി ഇടപാട് പരിശോധിച്ചാൽ അടിതൊട്ടു മുടിവരെ അഴിമതി നടന്നതായി വ്യക്തമാണ്.

പാൽപ്പൊടി ആവശ്യമെങ്കിൽ പാൽപ്പൊടി വാങ്ങണം. ഇത് കേരളത്തിനു പുറത്ത് നിന്ന് തന്നെ വാങ്ങണം. മിൽമ സഹകരണ സെക്ടറിൽ ആയതിനാൽ സഹകരണ സെക്ടറിൽ നിന്നോ മറ്റു സർക്കാരുകളിൽ നിന്നോ മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാം. പക്ഷെ ഇത് അഴിമതി നടത്താൻ വേണ്ടി സ്വകാര്യ ഡയറിയിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി വാങ്ങുന്ന ഒരു രീതി മിൽമയിൽ നിലവിലില്ല. പാൽപ്പൊടിക്ക് ദൗർലഭ്യമുണ്ടെന്നു വരുത്തി എൻസിഡിഎഫ്‌ഐ വഴി പാൽപ്പൊടി എത്തിക്കുന്നു എന്ന് പറഞ്ഞു 273 മെട്രിക് ടൺ പാൽപ്പൊടി നാരായണ അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പഞ്ചാബിലുള്ള സ്ഥാപനത്തിൽ നിന്നും കേരളത്തിലുള്ള മൂന്നു യൂണിയനിലേക്കും എൻസിഡിഎഫ്‌ഐ വഴി പർച്ചേസ് ചെയ്തു എന്നാണ് വരുത്തി തീർക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയണലുകളിലേക്കാണ് പാൽപ്പൊടി ഇടപാട് നടന്നിരിക്കുന്നത്. പഞ്ചാബിലുള്ള നാരായണ അഗ്രോ ഫുഡ്‌സ്‌പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇതിന്റെ വരവ്. എന്നാൽ ഇത് സപ്ലൈ ചെയ്തിരിക്കുന്നത് ജയലീല ഇംപക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെന്നൈയിലുള്ള എജന്റ്‌റ് ആണ് സപ്ലൈ ചെയ്തിരിക്കുന്നത്. ഇവർ ഒരു ബ്രോക്കർ ആണ്. ഒരു കിലോയ്ക്ക് 306 രൂപയ്ക്ക് ആണ് ഇതിന്റെ സപ്ലൈ നടന്നിരിക്കുന്നത്.പക്ഷെ മറ്റൊരു മെയിലിൽ വേറൊരു ഇടപാടിൽ യഥാർത്ഥ വില കാണിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 233 രൂപയാണ് ഇത്. ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. എൻസിഡിഎഫ്‌ഐ ട്രേഡിങ് വെബ്സൈറ്റിൽ കേരള കോ-ഓപ്പറെറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഇങ്ങനെ പാൽപ്പൊടി വാങ്ങിയതായോ നാരായണ അഗ്രോ ഫുഡ്‌സ് സപ്ലൈ ചെയ്തതായോ ഒരു വിവരവും നൽകിയിട്ടില്ല. ജനുവരി ഒന്ന് മുതലുള്ള സകല പർച്ചേസ് എടുത്താലും ഇത് കാണാൻ കഴിയില്ല. എൻസിഡിഎഫ്‌ഐയ്ക്ക് പ്രൈവറ്റ് ഡയറിയിൽ നിന്നോ പ്രൈവറ്റ് എജന്റിൽ നിന്നോ പാൽപ്പൊടി വാങ്ങാൻ അവകാശമില്ല.

പാൽപ്പൊടി സംഭരിക്കാൻ ക്ഷീരസഹകരണ രംഗത്ത് എൻഡിഡിബിയുണ്ട്. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഉണ്ട്. സബ്‌സിഡിയറി യൂണിറ്റ് ആയ എൻസിഡിഎഫ്‌ഐ ബോർഡ് ഉണ്ട്. എൻസിഡിഎഫ്‌ഐ വഴിയാണ് പാൽപ്പൊടി അറേഞ്ച് ചെയ്ത് എന്ന് പറഞ്ഞിട്ട് സ്വകാര്യ ഡയറിയിൽ നിന്നാണ് മിൽമ പാൽപ്പൊടി വാങ്ങിയിരിക്കുന്നത്. എൻസിഡിഎഫ്‌ഐയിൽ മിൽമ പോലുള്ള എല്ലാ ഏജൻസികളും ഇതിൽ അംഗമാണ്. കോപ്പറെറ്റീവ് സെക്ടറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ഇതിന്നകത്ത് വിപണനം ചെയ്യുന്ന ഒരു സംവിധാനം ഒരുക്കാൻ വേണ്ടിയാണ് എൻസിഡിഎഫ്‌ഐ ഉള്ളത്. മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശ് ഇതിന്റെ ബോർഡ് മെമ്പർ ആണ്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കോപ്പറെറ്റീവ് സെക്ടറിൽ ഉള്ള ഇതര സർക്കാർ സഹകരണ യൂണിയനുകളിൽ നിന്നാണ്. ഗുജറാത്തിലെ അമുലിൽ നിന്ന് വാങ്ങാം. അതുകൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സഹകരണ യൂണിയനുകൾ എല്ലാം എൻസിഡിഎഫ്‌ഐയിൽ അംഗങ്ങളാണ്. ഇവരിൽ നിന്നെല്ലാം പാൽപ്പൊടി വാങ്ങാം. എൻസിഡിഎഫ്‌ഐ ക്രയവിക്രയങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരിൽ മിൽമ അവരിൽ നിന്ന് പാൽപ്പൊടി വാങ്ങിയിട്ടില്ല. എൻസിഡിഎഫ്‌ഐയിൽ നിന്ന് വാങ്ങുന്ന എന്ന രീതിയിൽ എല്ലാവരെയും കബളിപ്പിച്ച് ഉന്നതർ സ്വകാര്യ ഡയറിയിൽ നിന്നാണ് പാൽപ്പൊടി വാങ്ങിയത്. അഴിമതി ലക്ഷ്യമാക്കി തന്നെയാണ് ഈ പാൽപ്പൊടി ഇടപാട് ഇവർ നടത്തിയത്. ഒറ്റനോട്ടത്തിൽ എൻസിഡിഎഫ്‌ഐയിൽ വാങ്ങുന്നു എന്നു തോന്നാം. പക്ഷെ രേഖകൾ മിൽമയുടെ കള്ളങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എൻസിഡിഎഫ്‌ഐ വഴിയാണെങ്കിൽ ജയലീലയുടെ ഒരു സാന്നിധ്യവും ആവശ്യവുമില്ല. ഇതവർ ഇൻവോയിസ് ചെയ്യേണ്ട കാര്യമില്ല.

പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കുന്നു എന്ന പേരിൽ പർച്ചേസ് ഓർഡർ ഉണ്ടാക്കി പാൽപ്പൊടി എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന് വരുത്തിത്തീർത്ത് ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങുന്നത് പഞ്ചാബ് മുതലുള്ളത്. ട്രാൻസ്‌പോർട്ടെഷൻ ബില്ലിൽ ഇത് വ്യക്തമാണ്. പഞ്ചാബ് മുതലുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. ബില്ലിൽ ചെന്നൈയിൽ നിന്നും വന്ന ദൂരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും വന്നിട്ടുമില്ല. പാൽപ്പൊടി ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ്. പാൽപ്പൊടി ഇടപാട് ഇത് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP