Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറം എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ സമ്പർക്കപ്പട്ടികയിൽ ഇരുപതിനായിരത്തിലധികം പേർ; രണ്ട് ആശുപത്രികൾ അടച്ചു; ഇത് ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്ക്

മലപ്പുറം എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച ഡോക്ടർമാരുടെ സമ്പർക്കപ്പട്ടികയിൽ ഇരുപതിനായിരത്തിലധികം പേർ; രണ്ട് ആശുപത്രികൾ അടച്ചു; ഇത് ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേർ. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ശിശുരോഗ വിദഗ്ധന്റെ പട്ടികയിൽ ഒ.പി.യിൽ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ജൂൺ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതിൽ കുട്ടികളുടെ ഡോക്ടറുടെ പട്ടികയിൽ നവജാതശിശുക്കൾ വരെയുണ്ട്. ഇവർക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളിൽ ക്വാറന്റൈനിൽ കഴിയാനാണ് നിർദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാനും ഇവരിൽ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു.

അതേ സമയം ഉറവിടം കണ്ടത്താനാകാത്ത കോവിഡ് രോഗികളെ കണ്ടെത്തിയതോടെ മലപ്പുറം എടപ്പാൾ പൂർണമായും മേഖല അടക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം കണ്ടെത്തിയ രോഗികൾക്ക് പുറമെ ഇന്നലെ പുലർച്ചയോടെ അഞ്ച് പേർക്കു കൂടി കോവിഡ് 19 സ്ഥിതീകരിച്ചതോടെയാണ് ആശങ്ക വർദ്ധിച്ചത്. ഇന്നലെ കണ്ടെത്തിയവരിൽ എടപ്പാളിലെ പ്രമുഖരായ രണ്ട് ഡോക്ടർമാരും രണ്ട് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരും ഉൾപ്പെട്ടതാണ് ആശങ്ക രൂക്ഷമാക്കിയത്. എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിലെ ഒരു ഡോക്ടറുൾപ്പടെ രണ്ട് ആരോഗ്യ പ്രവർത്തകരും , ശുകപുരം ആശുപത്രിയിലെ ഒരു ഡോക്ടറുൾപ്പടെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.

ഇതോടെ ഈ ആശുപത്രികളിൽ ചികിത്സ തേടിയവരും ആശുപത്രികളിൽ സന്ദർശിച്ചവരും ആശങ്കയിലായി. ഈ ഡോക്ടർമാരുൾപ്പ ടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ വകുപ്പ്. ഈ ഡോക്ടർമാരെ സദർശിച്ചവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.നിലവിൽ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാവരും സ്വയം നിയന്ത്രിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ജനങ്ങൾ കൂടുതൽ സഹകരിക്കണമെന്നും അല്ലാത്ത പക്ഷം സാഹചര്യം നിയന്ത്രണാതീതമാകുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ പത്തൊൻപതിന് നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിതീകരിച്ചത്.നേരത്തെ തമിഴ്‌നാട സ്വദേശിയായ ഭിക്ഷാടകന് രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എടപ്പാൾ പഞ്ചായത്ത് ഡ്രൈവർക്ക് രോഗം സ്ഥിതീകരിച്ചിരുന്നു. ഇതേ തുടർന്ന് എടപ്പാളിൽ നടത്തിയ പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആകുകയും രോഗം ബാദിച്ചവർ രോഗം മാറി തിരിച്ചെത്തുകയും ചെയ്തതോടെ മേഖല ആശ്വാസത്തിലാക്കുകയും എടപ്പാളിലെയും വട്ടംകുളത്തെയും ചില വാർഡുകളിൽ ഏർപ്പെടുത്തിയിരുന്നു കർശന നിയന്ത്രണം പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മേഖല വീണ്ടും ഭീതിയിലേക്ക് മാറിയത്.

എടപ്പാളിലെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ കഴിഞ്ഞ അഞ്ചാം തീയ്യതിക്ക് ശേഷം എടപ്പാൾ ശുകപുരം ആശുപത്രിയിൽ ഫിസിഷ്യനെയും എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൽ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സ തേടിയവരും വീടുകളിൽ പതിനാല് ദിവസം സ്വയം നിയന്ത്രണത്തിൽ തുടരണമെന്നും , രോഗ ലക്ഷണമുള്ളവർ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയൊ , വാർഡ് അംഗത്തെയൊ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു. രോഗം സ്ഥിതീകരിച്ചതോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നവർക്ക് ഡിസ്ചാർജ്ജ് നൽകേണ്ടതില്ലെന്നും പുതിയ കേസുകൾ എടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. മറ്റ് ഒ.പി ചികിത്സകളും നിർത്തി വെക്കാനാണ് സാധ്യത.നിലവിലെ സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന തല സംഘം എടപ്പാളിലെത്തുമെന്നാണ് സൂചന.

തിരുവനന്തപുരത്ത് നിന്നുള്ള സംഘം ഇന്ന് എത്തിയേക്കും.സംഘത്തിന്റെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന നടത്തും. ഒരു ദിവസം അഞ്ഞൂറ് സാംബിളുകൾ ശേഖരിക്കും വിധം പരിശോധന നടത്താനാണ് സാധ്യത. കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടർന്ന് പൊന്നാനി താലൂക്കിലെ എടപ്പാൾ, വട്ടംകുളം , ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി മുനിസിപ്പാലിറ്റിയിലെ ചില വാർഡുകളിലും കർശന നിയന്ത്രണം ആരംഭിച്ചു.ഇതിന്റെ ഭാഗമായി അവശ്യ സർവ്വീസുകൾ ഒഴികെയുള്ളവ പൂർണ്ണമായും തടയും. അവശ്യ വസ്തുകൾ വിൽക്കുന്ന കടകൾ ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിക്കാൻ അനുവദിക്കും. ഗ്രാമീണ മേഖലകൾ ഉൾപ്പടെ പൂർണ്ണമായും അടച്ചിടും. ഇന്നലെ വൈകീട്ടോടെ ഗ്രാമീണ റോഡുകൾ പൊലീസിന്റെ നേതൃത്വത്തിൽ അടച്ച് തുടങ്ങി. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP