Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധർമ്മജന് പുറമേ ടിനി ടോമിനും ബാബു രാജിനും മൊഴി നൽകേണ്ടി വരും; ഹെയർ സ്റ്റൈലിസ്റ്റിന്റെ മൊബൈൽ ഫോണിൽ നിറയുന്നത് സിനിമാക്കാരുമായുള്ള അടുപ്പം; ധർമ്മജന് പിന്നാലെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിനെ പോലെ ഷംനാ കാസിം ബ്ലാക് മെയിൽ കേസിലും സിനിമാക്കാരിലേക്ക് സംശയ മുന നീളുന്നു; കൊറോണയിൽ ബ്രേക്ക് ഡൗണായി സിനിമാ ഇൻഡസ്ട്രിയെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് ചർച്ചകൾ; കരതുലോടെയുള്ള അന്വേഷണത്തിന് കമ്മീഷണർ വിജയ് സാഖറെ

ധർമ്മജന് പുറമേ ടിനി ടോമിനും ബാബു രാജിനും മൊഴി നൽകേണ്ടി വരും; ഹെയർ സ്റ്റൈലിസ്റ്റിന്റെ മൊബൈൽ ഫോണിൽ നിറയുന്നത് സിനിമാക്കാരുമായുള്ള അടുപ്പം; ധർമ്മജന് പിന്നാലെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിനെ പോലെ ഷംനാ കാസിം ബ്ലാക് മെയിൽ കേസിലും സിനിമാക്കാരിലേക്ക് സംശയ മുന നീളുന്നു; കൊറോണയിൽ ബ്രേക്ക് ഡൗണായി സിനിമാ ഇൻഡസ്ട്രിയെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് ചർച്ചകൾ; കരതുലോടെയുള്ള അന്വേഷണത്തിന് കമ്മീഷണർ വിജയ് സാഖറെ

ആർ പീയൂഷ്

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചലച്ചിത്ര താരങ്ങളായ ടിനി ടോം, ബാബുരാജ് എന്നിവരെയും ധർമ്മജൻ ബോൾഗാട്ടിയെ ചോദ്യം ചെയ്തതിന് ശേഷം വിളച്ചു വരുത്തും. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടുള്ള സ്വർണ്ണക്കടത്തിനെകുറിച്ചുള്ള വിവരങ്ങൾ അറസ്റ്റിലായ പ്രതികൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് ഇവരെയും വിളിച്ചു വരുത്താൻ കമ്മീഷ്ണർ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഇവരുടെ ഫോൺ നമ്പരുകളും ഹാരിസിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെ സിനിമാ മേഖലയിലുള്ള നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് എത്ര പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകാൻ ഹാരിസിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് എന്തെല്ലാം തട്ടിപ്പുണ്ടെന്ന് ഉടൻ പുറത്ത് വരുമെന്നാണ് ഐജി പറയുന്നത്. താര സംഘടനയിലെ പ്രധാനിയാണ് ബാബുരാജ്. ഇതോടെ അമ്മയുടെ ഭാരവാഹിയും മൊഴി നൽകേണ്ടി വരുമെന്ന് ഉറപ്പായി. സിനിമാക്കർക്ക് ബ്ലാക് മെയിൽ കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. എന്നാൽ ്പ്രതികളുമായി ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം.

ഹാരിസിനെ ചോദ്യം ചെയ്തപ്പോഴാണ് 2 കോടി രൂപ വാഗ്ദാനം നൽകി സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് ധർമ്മജനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സ്റ്റേജ് ഷോകളുടെ മറവിൽ സ്വർണ്ണക്കടത്ത് നടക്കുന്നുവെന്ന ആരോപണം വീണ്ടും സജീവമാകുകയാണ്. ബലാഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിലും ഇത്തരം സംശയങ്ങൾ ഉയർന്നിരുന്നു. ബാലഭാസ്‌കറിന്റെ അടുപ്പക്കാരെല്ലാം മരണ ശേഷം സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി. ബാലഭാസ്‌കറിന്റെ മരണത്തിലും ദുരൂഹത ഉയർന്നു. എന്നാൽ സ്വർണ്ണക്കടത്തിൽ അന്വേഷണം ഉണ്ടായില്ല. ഇപ്പോഴിതാ ഷംനാ കാസിം ബ്ലാക് മെയിൽ തട്ടിപ്പു കേസിലും സ്വർണ്ണക്കടത്തിന്റെ സാധ്യത ഉയരുന്നു. ഇവിടേയും സിനിമാക്കാർ പ്രതിയാകുന്നു.

സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റാണ് പ്രതി ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. സ്വർണകടത്തിനെ കുറിച്ച് ഡിആർഐയും അന്വേഷിക്കും. ഇതോടെ കൊച്ചിയിൽ നടിയെ ബ്ലാക് മെയിൽ ചെയ്ത കേശസ് പുതിയ വഴിത്തിരിവിലെത്തുകയാണ്. നിരന്തരം ഗൾഫിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയാണ് ഹാരീസ്. ഹാരീസിന്റെ ലക്ഷ്യം സ്വർണ്ണക്കടത്താണെന്ന് പൊലീസിന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ഷംനയോടൊപ്പം വിദേശരാജ്യങ്ങളിൽ സ്റ്റേജ് ഷോയിൽ പങ്കെടുത്ത സിനിമാ താരങ്ങള്ളെയും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുമെന്നാണ് വിവരം. ഇവരുടെ എല്ലാം സ്വത്തു വിവരവും അന്വേഷിക്കും. ഇവർ നടത്തിയിട്ടുള്ള വിദേശ യാത്രകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടെ പുതിയ വഴിത്തിരിവിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

അതിനിടെ, ഷംനയുടെതിന് സമാനമായ രീതിയിൽ നാലുപേരെ കൂടി ഇവർ തട്ടിപ്പിനിരയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. ഈ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. ഹൈദരാബാദിലായിരിക്കുന്ന ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും. ഓൺലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികൾ എന്തിനാണ് ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറഞ്ഞു. മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരിൽ പലരും കേസുമായി മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല.

ഷംന കാസിം ബ്ലാക്ക്മെയിൽ കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് പിടിയിലായിരുന്നു. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെൺകുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നൽകിയിട്ടുള്ളത്.

ഹൈദരാബാദിലായിരിക്കുന്ന ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും. ഓൺലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികൾ എന്തിനാണ് ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറഞ്ഞു. മറ്റ് 18 പേരെ കൂടി സംഘം തട്ടിച്ചതായി വിവരമുണ്ടായിരുന്നു. ഇവരിൽ പലരും കേസുമായി മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP