Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷംനയുടെ നമ്പർ കിട്ടയത് നിർമ്മാതാവിന്റെ പക്കൽ നിന്നെന്ന് ഹാരീസിന്റെ മൊഴി; നിർമ്മാതാവിനേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം; ഇടനിലക്കാരനായതും ഹെയർ സ്‌റ്റൈലിസ്റ്റു തന്നെ; പതിനഞ്ച് കേസുകളിൽ സമാന്തര അന്വേഷണത്തിനും തീരുമാനം; ഷംനാ കാസിം ബ്ലാക് മെയിൽ കേസ് അന്വേഷണം പോകുന്നത് സങ്കീർണ്ണതകളിലൂടെ

ഷംനയുടെ നമ്പർ കിട്ടയത് നിർമ്മാതാവിന്റെ പക്കൽ നിന്നെന്ന് ഹാരീസിന്റെ മൊഴി; നിർമ്മാതാവിനേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനം; ഇടനിലക്കാരനായതും ഹെയർ സ്‌റ്റൈലിസ്റ്റു തന്നെ; പതിനഞ്ച് കേസുകളിൽ സമാന്തര അന്വേഷണത്തിനും തീരുമാനം; ഷംനാ കാസിം ബ്ലാക് മെയിൽ കേസ് അന്വേഷണം പോകുന്നത് സങ്കീർണ്ണതകളിലൂടെ

ആർ പീയൂഷ്

കൊച്ചി: ഷംനയുടെ നമ്പർ ഒരു നിർമ്മാതാവിന്റെ പക്കൽ നിന്നുമാണ് ലഭിച്ചത് എന്ന് ഹാരിസ് പൊലീസിന് മൊഴി നൽകി. നിർമ്മാതാവിൽ നിന്നു നടിയുടെ നമ്പർ, താമസിക്കുന്ന വീടിന്റെ വിവരങ്ങൾ തുടങ്ങിയവ പ്രതികൾക്ക് കൈമാറുകയായിരുന്നു എന്നും ഇയാൾ മൊഴിയിൽ പറയുന്നു. ഇതോടെ നിർമ്മാതാവിനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ നിരവധി സിനിമാ പ്രവർത്തകരും ഉൾപ്പെടും എന്നുള്ള സൂചനകളാണ് ഇതോടെ പുറത്തു വരുന്നത്.

ഇന്ന് രാവിലൊണ് ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് പിടിയിലായത്. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. മേക്കപ്പ് മാനും ഹെയർസ്റ്റൈലിസ്റ്റുമായ ഇയാൾ വർഷങ്ങളായി സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. തൃശൂർ സ്വദേശിയായ ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായാണ് വിവരം.

വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. മറ്റൊരു പ്രതിയായ റഫീഖ് അടക്കമുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയതും ഇയാളാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഐ.ജി വിജയ് സാഖറെ അറിയിച്ചു. ഷംനയുടെ കേസിന് പുറമേ ഏഴ് കേസുകളാണ് പ്രതികൾക്കെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും സിറ്റി പൊലീസ് കമീഷണർ വ്യക്തമാക്കി. ഹാരിസിനെ ചോദ്യം ചെയ്താൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. പ്രതികൾക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല. ഒരു പെൺകുട്ടി മാത്രമാണ് ലൈംഗികാതിക്രമത്തിന് പരാതി നൽകിയിട്ടുള്ളത്. കേസിൽ ഇനി മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്. ഇവരെ ഉടൻ പിടികൂടാനാകുമെന്നും വിജയ് സാഖറെ അറിയിച്ചു. പെൺകുട്ടികളാരും പരാതിയിൽനിന്ന് പിന്മാറിയിട്ടില്ല. ഈ സംഭവങ്ങളിൽ കൂടുതൽ കേസുകളുണ്ടാകും. കേസിൽ പ്രതികളായവർ സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും വിജയ് സാഖറെ പറഞ്ഞു.

നടി ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത കേസിലെ തട്ടിപ്പ് സംഘം 18 യുവതികളെയാണ് തട്ടിപ്പിനിരയാക്കിയത്. പ്രതികൾക്ക് സിനിമ മേഖലയിലെ അടക്കം ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. പതിനഞ്ച് കേസുകളിൽ സംഘത്തിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP