Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗൺ സമയത്ത് ജോലിയില്ലാതിരുന്നപ്പോൾ യൂട്യൂബിൽ നോക്കി കള്ളനോട്ട് നിർമ്മാണത്തിൽ പഠനം; വേഗത്തിൽ ചെലവാകാനും സംശയിക്കാതിരിക്കാനും കൂടുതലായും നിർമ്മിച്ചത് 200, 500 നോട്ടുകൾ; മലപ്പുറത്തെ ഹോട്ടൽ ജീവനക്കാരനും തമിഴ്‌നാട്ടുകാരനുമായ സതീഷ് അറസ്റ്റിൽ

ലോക്ഡൗൺ സമയത്ത് ജോലിയില്ലാതിരുന്നപ്പോൾ യൂട്യൂബിൽ നോക്കി കള്ളനോട്ട് നിർമ്മാണത്തിൽ പഠനം; വേഗത്തിൽ ചെലവാകാനും സംശയിക്കാതിരിക്കാനും കൂടുതലായും നിർമ്മിച്ചത് 200, 500 നോട്ടുകൾ; മലപ്പുറത്തെ ഹോട്ടൽ ജീവനക്കാരനും തമിഴ്‌നാട്ടുകാരനുമായ സതീഷ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക് ഡൗൺസമയത്ത് കള്ളനോട്ട് നിർമ്മാണം പടിച്ച് മലപ്പുറം ജില്ലയുടെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വിതരണം ചെയ്ത തമിഴ്‌നാട് ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷിനെ(24) കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെല്തു. കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി ടൗണിൽ വച്ചാണ് കൊണ്ടോട്ടി സിഐ: കെ.എം ബിജുവിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയത്.

ഗൂഡല്ലൂരിൽ താമസിച്ചു വരവെ 2011ൽ സ്വന്തം പിതാവിനെ അമ്മയും ഇയാളും കൂടി കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു. തുടർന്ന് ഈ ലോക് ഡൗൺ സമയത്ത് യൂട്യൂബിൽ ൽ നിന്നാണ് കള്ളനോട്ട് നിർമ്മിക്കുന്നത് കണ്ടുപഠിച്ചത്. തുടർന്ന് നിർമ്മാണത്തിനുള്ള കമ്പ്യൂട്ടറും മറ്റുംവാങ്ങിക്കുകയും അതി വിദഗ്ധമായി മുൻപ് ഇയാൾ പണിയെടുത്തിരുന്ന കാരക്കുന്നിലെ ഹോട്ടലിന്റെ പുറകിലെ വീട്ടിൽ സെറ്റു ചെയ്യുകയുമായിരുന്നു.

അവിടെ രണ്ടുമാസത്തോളമായി ഹോട്ടൽ തൊഴിലാളികൾ ഇല്ലാതിരുന്നതും പ്രതിക്ക് അനുകൂലമായി . രാത്രി 12 മണിക്ക് ശേഷം സ്ഥലത്ത് എത്തുന്ന ഇയാൾ പുലർച്ചെ ഇവിടെ നിന്നും നിർമ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്. 200 ഉം 500 ന്റേയും നോട്ടുകളാണ് നിർമ്മിച്ചിരുന്നത്. ചെലവായി പോകുവാൻ എളുപ്പമാവും എന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നത് എന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നോട്ടിൽ ത്രഡ് ഇടാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും ,നോട്ടടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ ഈ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇയാൾ പ്രധാനമായും ജില്ലയിലെ പെട്രോൾ പമ്പുകളും, ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ച് നോട്ടുകൾ ചില വാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണിൽ ചെലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളിൽ നിന്നും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന്് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. മലപ്പുറംഡി.വൈ.എസ്‌പി ഹരിദാസന്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി സിഐ:കെ.എം ബിജുവിന്റെ നേത്യത്വത്തിൽ എസ്‌ഐ വിനോദ് വലിയാറ്റൂർ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ അജയൻ, സ്മിജു, ഷാക്കിർ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP