Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം കർശന നടപടികളിലേക്ക് കടക്കുന്നു; പൊന്നാനി താലൂക്ക് പൂർണമായി കണ്ടെയ്ന്മെന്റ് സോണാക്കി അടച്ചിടും; 1500 പേർക്ക് കോവിഡ് റാപ്പിഡ് പരിശോധന നടത്തും; എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേരെന്നതും ആശങ്ക കൂട്ടി; സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്ന് മന്ത്രി കെ ടി ജലീൽ; ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ച രണ്ട് ആശുപത്രികളും അടച്ചുപൂട്ടി

സമൂഹവ്യാപന ആശങ്കയിൽ മലപ്പുറം കർശന നടപടികളിലേക്ക് കടക്കുന്നു; പൊന്നാനി താലൂക്ക് പൂർണമായി കണ്ടെയ്ന്മെന്റ് സോണാക്കി അടച്ചിടും; 1500 പേർക്ക് കോവിഡ് റാപ്പിഡ് പരിശോധന നടത്തും; എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേരെന്നതും ആശങ്ക കൂട്ടി; സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്ന് മന്ത്രി കെ ടി ജലീൽ; ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ച രണ്ട് ആശുപത്രികളും അടച്ചുപൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സമൂഹവ്യാപനത്തിലേക്കെന്ന് സൂചന. എടപ്പാളിൽ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മലപ്പുറത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്. പൊന്നാനി താലൂക്ക് പൂർണമായി കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു. താലൂക്കിൽ 1500 പേരെ കോവിഡ് പരിശോധന വിധേയമാക്കുമെന്ന് മന്ത്രി കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു.

എടപ്പാളിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടർമാരുടെയും കൂടി സമ്പർക്കപ്പട്ടികയിലുള്ളത് 20,000ത്തിലധികം പേരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്. ശിശുരോഗ വിദഗ്ധന്റെ പട്ടികയിൽ ഒ.പി.യിൽ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യൻ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ജൂൺ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതിൽ കുട്ടികളുടെ ഡോക്ടറുടെ പട്ടികയിൽ നവജാതശിശുക്കൾ വരെയുണ്ട്. ഇവർക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളിൽ ക്വാറന്റൈനിൽ കഴിയാനാണ് നിർദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നൽകാനും ഇവരിൽ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഈ രണ്ട് ആശുപത്രികളും അടച്ചു. ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാൻ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിക്കുമെന്നും ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു.

നിലവിൽ മലപ്പുറം ജില്ലയിൽ 218 കോവിഡ് രോഗികളാണുള്ളത്. ഇതിൽ 169 പേരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബാക്കി ഉള്ളവർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കഴിയുകയാണ്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയാണ് ഇത്തരം സെന്ററുകളിലേക്ക് മാറ്റുന്നത്. ഇത്തരത്തിൽ സഫ കാളികാവ് സെന്ററിൽ 42 പേരും സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ബോയിസ് ഹോസ്റ്റലിൽ ഏഴുപേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടർ വ്യക്തമാക്കി. ഇത് വരെ ജില്ല സുരക്ഷിതമായ നിലയിലായിരുന്നു. എന്നാൽ ശനിയാഴ്ച 47 കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി. 12 കേസുകൾ ഉറവിടമറിയാതെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ എട്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയെന്നും ബാക്കി നാല് രോഗികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.

പൊന്നാനി മുനിസിപ്പാലിറ്റിയിലെ 52 വാർഡുകളിൽ 47 വാർഡുകളും കണ്ടെയ്ന്മെന്റ് സോണാക്കാൻ നേരത്തെ ശുപാർശ നൽകിയിരുന്നു. ഇപ്പോൾ താലൂക്ക് മുഴുവൻ കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റി. പൊന്നാനി ഹൈവേ കണ്ടെയ്ന്മെന്റ് സോണിൽ പെടുമെന്നതിനാൽ ഇതിലൂടെ പോകുന്ന വാഹനങ്ങൾ 30 മിനിട്ടിനുള്ളിൽ കണ്ടെയ്ന്മെന്റ് സോൺ കടന്നിരിക്കണം. സാധനങ്ങൾ വാങ്ങാൻ ഏഴ് മുതൽ ഒരു മണിവരെ കടകൾ തുറക്കും. മെഡിക്കൽ ഷോപ്പ് പോലുള്ള അത്യാവശ സാധനങ്ങൾ ഒഴികെയുള്ള കടകൾ ഒരു മണിക്ക് ശേഷം തുറക്കില്ല.

എല്ലാ പൊതു ഇടങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികൾ ആംരംഭിച്ചുവെന്നും കളക്ടർ വ്യക്തമാക്കി. കണ്ടെയ്ന്മെന്റ് സോണുകളിൽ ആരാധനാലയങ്ങൾ തുറക്കില്ല. മരണം, വിവാഹം പോലുള്ള ചടങ്ങുകൾക്ക് പരമാവധി 20 പേരെ മാത്രമെ അനുവദിക്കുകയുള്ളു. ജില്ലയിൽ എവിടെയും കോവിഡ് ലക്ഷണങ്ങൾ ആർക്കെങ്കിലും പ്രകടമായാൽ ഉടനെ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും കളക്ടർ വ്യക്തമാക്കി. ബന്ധപ്പെടേണ്ട നമ്പർ 0483 2733 251,252,253, 1056,1077

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP