Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണം കടത്താൻ ധർമ്മജൻ ബോൾഗാട്ടിക്ക് വാഗ്ദാനം ചെയ്തത് രണ്ട് കോടി രൂപ; സ്റ്റേജ് ഷോകളുടെ മറവിൽ സ്വർണ്ണക്കടത്ത് നടക്കുന്നുവെന്ന സംശയം ബലപ്പെടുത്തി ഹെയർ സ്റ്റൈലിസ്റ്റ് ഹാരീസിന്റെ റോൾ; ആഡംബരക്കാറുകൾ വാടകയ്‌ക്കെടുത്തി യുവതികളെ ചതിച്ചു വീഴ്‌ത്തുന്ന റഫീഖും; ചെറിയൊരു കാർ വാങ്ങാൻ പോലും കഴിയാത്ത മുടിവെട്ടുകാരൻ പറ്റിച്ചത് പണക്കാരായ നിരവധി യുവതികളെ; സ്വർണ്ണക്കടത്തിൽ അന്വേഷണത്തിന് ഡിആർഐയും; ഷംനാ കാസിം ബ്ലാക് മെയിൽ കേസിലും ബാലഭാസ്‌കർ മോഡൽ അട്ടിമറിക്ക് നീക്കം

സ്വർണം കടത്താൻ ധർമ്മജൻ ബോൾഗാട്ടിക്ക് വാഗ്ദാനം ചെയ്തത് രണ്ട് കോടി രൂപ; സ്റ്റേജ് ഷോകളുടെ മറവിൽ സ്വർണ്ണക്കടത്ത് നടക്കുന്നുവെന്ന സംശയം ബലപ്പെടുത്തി ഹെയർ സ്റ്റൈലിസ്റ്റ് ഹാരീസിന്റെ റോൾ; ആഡംബരക്കാറുകൾ വാടകയ്‌ക്കെടുത്തി യുവതികളെ ചതിച്ചു വീഴ്‌ത്തുന്ന റഫീഖും; ചെറിയൊരു കാർ വാങ്ങാൻ പോലും കഴിയാത്ത മുടിവെട്ടുകാരൻ പറ്റിച്ചത് പണക്കാരായ നിരവധി യുവതികളെ; സ്വർണ്ണക്കടത്തിൽ അന്വേഷണത്തിന് ഡിആർഐയും; ഷംനാ കാസിം ബ്ലാക് മെയിൽ കേസിലും ബാലഭാസ്‌കർ മോഡൽ അട്ടിമറിക്ക് നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസിലെ മുഖ്യപ്രതിയും ഹെയർ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വർണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി കണ്ടെത്തൽ. 2 കോടി രൂപ വാഗ്ദാനം നൽകി ഹാരിസ് സ്വർണം കടത്താൻ നടൻ ധർമ്മജൻ ബോൾഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ സ്‌റ്റേജ് ഷോകളുടെ മറവിൽ സ്വർണ്ണക്കടത്ത് നടക്കുന്നുവെന്ന ആരോപണം വീണ്ടും സജീവമാകുകയാണ്. ബലാഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നിലും ഇത്തരം സംശയങ്ങൾ ഉയർന്നിരുന്നു. ബാലഭാസ്‌കറിന്റെ അടുപ്പക്കാരെല്ലാം മരണ ശേഷം സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി. ബാലഭാസ്‌കറിന്റെ മരണത്തിലും ദുരൂഹത ഉയർന്നു. എന്നാൽ സ്വർണ്ണക്കടത്തിൽ അന്വേഷണം ഉണ്ടായില്ല. ഇപ്പോഴിതാ ഷംനാ കാസിം ബ്ലാക് മെയിൽ തട്ടിപ്പു കേസിലും സ്വർണ്ണക്കടത്തിന്റെ സാധ്യത ഉയരുന്നു.

സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റാണ് പ്രതി ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഹാരിസ് സ്വർണകടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുവെന്നും കൂടുതൽ സിനിമ താരങ്ങളെ സ്വർണക്കടത്ത് സംഘം സമീപിച്ചതായും അന്വേഷണ സംഘം പറയുന്നു. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. സ്വർണകടത്തിനെ കുറിച്ച് ഡിആർഐയും അന്വേഷിക്കും. ഇതോടെ കൊച്ചിയിൽ നടിയെ ബ്ലാക് മെയിൽ ചെയ്ത കേശസ് പുതിയ വഴിത്തിരിവിലെത്തുകയാണ്. നിരന്തരം ഗൾഫിലേക്ക് യാത്ര ചെയ്തിരുന്ന വ്യക്തിയാണ് ഹാരീസ്. ഹാരീസിന്റെ ലക്ഷ്യം സ്വർണ്ണക്കടത്താണെന്ന് പൊലീസിന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ഇന്നാണ് ഹാരിസിനെ പൊലീസ് പിടികൂടുന്നത്. സെലിബ്രിറ്റി ഹെയർ സ്‌റ്റൈലിസ്റ്റാണ് ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഷംന കേസിലെ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. ഹാരിസ് ഉൾപ്പെടെ നിലവിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഒൻപതാം പ്രതിയെ പിടികൂടാൻ തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതിക്ക് കൊവിഡാണെന്ന വിവരം അറിയുന്നത്. ഇയാളുടെ കോവിഡ് ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. അതേസമയം, കേസിൽ നാല് നടന്മാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഷംനയുമായി വിദേശ ഷോകൾ ചെയ്ത താരങ്ങളിൽ നിന്നാണ് വിവരം ശേഖരിച്ചത്. താരങ്ങളുടെ ഡ്രൈവർമാരുടെ നമ്പറും ഉദ്യോഗസ്ഥർ ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഷംന കാസിമിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. അതിനിടെ സ്വർണ്ണക്കടത്തിൽ അന്വേഷണം തുടങ്ങിയതോടെ കേസ് അട്ടിമറി നീക്കവും സജീവമാണ്. വിവാഹ തട്ടിപ്പിൽ മാത്രമായി അന്വേഷണം ഒതുക്കാനാണ് ചില കോണുകളുടെ ശ്രമം. ബാലാഭാസ്‌കർ കേസിലെ അട്ടിമറിക്ക് കാരണവും സ്വർണ്ണ മാഫിയയുടെ ഇടപെടലാണെന്ന് ബാലഭാസ്‌കറിന്റെ കുടുംബം ആരോപിച്ചിരുന്നു.

നിരവധി യുവതികളിൽനിന്നു വിവാഹാലോചനയുടെ മറവിൽ പണം തട്ടിയെടുത്ത വാടാനപ്പള്ളി സ്വദേശി റഫീഖ് മുടിവെട്ടുകാരനാണ്. വാടാനപ്പള്ളി ബീച്ച് റോഡിൽ തെക്കേ ജുമാ അത്ത് പള്ളിക്കടുത്ത് ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ പത്തു വർഷം മുമ്പ് കട നിർത്തി തട്ടിപ്പിന്റെ മേഖലയിലേക്കു തിരിഞ്ഞു. റെന്റ് എ കാർ നടത്തിപ്പുകാരിൽനിന്ന് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ചുറ്റിക്കറങ്ങും. രാത്രിയിലാണ് വീട്ടിലേക്കു വരാറെന്ന് നാട്ടുകാർ പറഞ്ഞു. വാടക കിട്ടാതാകുമ്പോൾ കാർ ഉടമകളെത്തി കൊണ്ടുപോകും. അപ്പോൾ മറ്റെവിടെയെങ്കിലും നിന്നു കാർ വാടകയ്ക്കെടുക്കും.

ആഡംബര കാർ ഷോറൂമുകളുടെ ഉടമയെന്നു വിശ്വസിപ്പിച്ചാണ് വാടാനപ്പള്ളി സ്വദേശിനിയായ യുവതിയെ തട്ടിപ്പിനിരയാക്കിയത്. ആഡംബര കാറുകൾ ഉപയോഗിച്ചിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ, ചെറിയൊരു കാർ വാങ്ങാനുള്ള സാമ്പത്തിക ശേഷിപോലും ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്നാണു വിവരം.ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘം വലയിൽ വീഴ്‌ത്തിയതു നിരവധി യുവതികളെയാണ്. 18 യുവതികളെയെങ്കിലും ഇവർ കുരുക്കിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.

ഒമ്പതുപേരാണ് ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ പിടികൂടാൻ കഴിയാഞ്ഞിട്ടില്ലാത്ത രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അറിയിച്ചു. ബ്ളാക്ക് മെയിൽ തട്ടിപ്പിനു പിന്നിൽ സ്ത്രീകൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കുറ്റവാളി സംഘത്തിന് ഉന്നത ബന്ധവും സംശയിക്കുന്നുണ്ട്. ഒമ്പത് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പരാതി പിൻവലിക്കാൻ തട്ടിപ്പിനിരയാക്കിയ ഒരു യുവതിക്കു മേൽ പ്രതികളിലൊരാളായ റഫീഖ് സമ്മർദം ചെലുത്തിയതായി കണ്ടെത്തി. റഫീഖ് പലവട്ടം ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി യുവതി വെളിപ്പെടുത്തി. തട്ടിച്ചെടുത്ത സ്വർണവും പണവും തിരികെ നൽകാമെന്നായിരുന്നു വാഗ്ദാനം. ഷംനയെ ബ്ളാക്ക്മെയിൽ ചെയ്യുന്നതിനു മുമ്പായിരുന്നു ഈ സംഭവം. പൊലീസിന്റെ സാന്നിധ്യത്തിൽ സ്വർണവും പണവും മടക്കിത്തരാമെന്നു പറഞ്ഞതിനു ശേഷവും ഭീഷണി തുടർന്നെന്നു യുവതി പൊലീസിനു മൊഴി നൽകി.

റഫീഖും സംഘവും സ്വന്തം നാട്ടിലും വൻ തട്ടിപ്പ് നടത്തി. ഫോണിലൂടെ പരിചയപ്പെട്ട വാടാനപ്പള്ളി സ്വദേശിനിയായ യുവതിയോട് വിവാഹാഭ്യർഥന നടത്തി 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വിവാഹാലോചനയ്ക്കായി വീട്ടിൽ വരുന്നുണ്ടെന്നു വിശ്വസിപ്പിച്ച റഫീഖും കൂട്ടുപ്രതിയായ സലാമും 'മുസ്ലിം തങ്ങൾ' വിഭാഗത്തിലേതെന്നു പറഞ്ഞ് മറ്റൊരാളെ യുവതിക്കു പരിചയപ്പെടുത്തി. ഇയാളിലൂടെ യുവതിയുടെ ബന്ധുക്കളുമായും അടുപ്പമുണ്ടാക്കി. തളിക്കുളം സ്വദേശി എന്നാണു റഫീഖ് സ്വയം പരിചയപ്പെടുത്തിയത്.

എറണാകുളം, ചെന്നൈ, ബംഗളുരു, ഗൾഫ് എന്നിവിടങ്ങളിൽ ആഡംബര വാഹനങ്ങളുടെ ഷോറൂമുണ്ടെന്നു വിശ്വസിപ്പിച്ചാണ് ഭർത്താവുമായി അകന്നു കഴിയുകയായിരുന്നന്ന യുവതിയുമായി വിവാഹമാലോചിച്ചത്. വിവാഹാലോചനയ്ക്കായി വീട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞ് യുവതിയെയും ബന്ധുക്കളെയും പറ്റിച്ചു. ഒരു മരണ വീട്ടിൽ പോകേണ്ടിവന്നു, കാർ അപകടത്തിൽപ്പെട്ടു എന്നിങ്ങനെയാണു വരാതിരുന്നതിനു കാരണം നിരത്തിയത്. ഇതിനിടെ 2018 ജൂലൈക്കും 2019 ജനുവരിക്കുമിടെ പലപ്പോഴായി യുവതിയിൽ നിന്നും ബന്ധുക്കളിൽനിന്നുമായി 16 ലക്ഷം രൂപ വാങ്ങി. ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും പണം വാങ്ങി.

പല തവണ ക്ഷണിച്ചിട്ടും വീട്ടിലേക്കു വരാതിരുന്നതോടെ യുവതിക്കും ബന്ധുക്കൾക്കും സംശയം തോന്നി. പണം തിരികെച്ചോദിച്ചതോടെ യുവതിക്കും കുടുംബത്തിനും നേർക്ക് ഭീഷണിയായി. തുടർന്ന് യുവതി വാടാനപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഷംനാ കാസിം സംഭവത്തോടെ ഈ പരാതിയിലും അന്വേഷണം തുടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP