Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാനിൽ ഭീകരാക്രമണം; കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇരച്ചുകയറിയ ആയുധധാരികളായവർ തുരുതുരാ വെടിയുതിർത്തു; തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് പേർ; നാല് ഭീകരരെയും സുരക്ഷാ സേന വധിച്ചു

പാക്കിസ്ഥാനിൽ ഭീകരാക്രമണം; കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇരച്ചുകയറിയ ആയുധധാരികളായവർ തുരുതുരാ വെടിയുതിർത്തു; തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് പേർ; നാല് ഭീകരരെയും സുരക്ഷാ സേന വധിച്ചു

സ്വന്തം ലേഖകൻ

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഭീകരാക്രമണം. ആയുധ ധാരികളായി നാലു പേർ സ്റ്റോക് എക്സ്ചേഞ്ചിൽ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഞ്ചു പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ഭീകരർ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു. രണ്ടു പേർ വെടിവയ്പിൽ മരിച്ചു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ മൂന്നു ഭീകരരെ വധിച്ചു. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഒരു ഭീകരൻ കെട്ടിടത്തിൽ ഉണ്ടെന്നും ഇയാളെ കീഴ്പെടുത്താൻ ശ്രമം തുടരുകയാണെന്നുമാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നത്.

സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞ ശേഷം അകത്തു കടന്ന ഇവർ വെടിയുതിർക്കുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഗ്രനേഡ് ആക്രമണത്തിലാണ് രണ്ട് സാധാരണക്കാർ മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഒരു പൊലീസ് ഉദ്യോഗസ്ഥനും സുരക്ഷ ഉദ്യോഗസ്ഥനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല് ഭീകരവാദികളെ വധിച്ചതായും അവർ ഒരു കൊറോള കാറിലാണ് എത്തിയതെന്നും കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ പറഞ്ഞു. അതീവ സുരക്ഷ മേഖലയിലാണ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാന മന്ദിരങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP