Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കശ്മീരിലെ ഭീകരരുടെ അടിവേരു പിഴുതു ഇന്ത്യൻ സംയുക്ത സേന; ഹിസ്ബുൾ കമാൻഡർ മസൂദ് അഹമ്മദിനെ സൈന്യം വധിച്ചു; അനന്ത് നാഗിൽ കൊല്ലപ്പെട്ടത് ബലാത്സംഗ കേസിൽ അടക്കം പ്രതിയായ കൊടും ഭീകരൻ; ഒപ്പം കൊല്ലപ്പെട്ടത് രണ്ട് ഭീകരരും; ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പ്രഖ്യാപനം; കഴിഞ്ഞ അഞ്ചര മാസത്തിനിടെ സംയുക്ത സേനാ ഓപ്പറേഷനിൽ കാലപുരക്ക് അയച്ചത് നൂറിലേറെ ഭീകരരെ; ദക്ഷിണ കശ്മീർ കേന്ദ്രമായി ഇനി അവശേഷിക്കുന്നത് 29 ഭീകരർ മാത്രം

കശ്മീരിലെ ഭീകരരുടെ അടിവേരു പിഴുതു ഇന്ത്യൻ സംയുക്ത സേന; ഹിസ്ബുൾ കമാൻഡർ മസൂദ് അഹമ്മദിനെ സൈന്യം വധിച്ചു; അനന്ത് നാഗിൽ കൊല്ലപ്പെട്ടത് ബലാത്സംഗ കേസിൽ അടക്കം പ്രതിയായ കൊടും ഭീകരൻ; ഒപ്പം കൊല്ലപ്പെട്ടത് രണ്ട് ഭീകരരും; ദോഡ ജില്ല തീവ്രവാദ മുക്തമായെന്ന് പ്രഖ്യാപനം; കഴിഞ്ഞ അഞ്ചര മാസത്തിനിടെ സംയുക്ത സേനാ ഓപ്പറേഷനിൽ കാലപുരക്ക് അയച്ചത് നൂറിലേറെ ഭീകരരെ; ദക്ഷിണ കശ്മീർ കേന്ദ്രമായി ഇനി അവശേഷിക്കുന്നത് 29 ഭീകരർ മാത്രം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: കാശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ ശക്തിപ്പെടുത്തി സംയുക്ത സേനാ നീക്കം. ജമ്മുകശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ഇവരിൽ ഒരാൾ ഹിസ്ബുൾ കമാൻഡർ മസൂദ് അഹമ്മദ് എന്ന കൊടും ഭീകരനാണ്. അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത്. ഇതോടെ ഡോഡ ജില്ല തീവ്രവാദ മുക്ത ജില്ലയായി മാറിയതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് പറഞ്ഞു.

ദക്ഷിണ കശ്മീർ ജില്ലയിലെ ഖുൽചോഹർ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ പ്രവർത്തനത്തിലാണ് മസൂദ് ഉൾപ്പെടെ മൂന്നു പേരെ വധിച്ചത്. ബലാത്സംഗ കേസിൽ പ്രതിയായ മസൂദ് അഹമ്മദ് ഒളിവിലിരിക്കേയാണ് ഹിസ്ബുളിൽ ചേർന്നത്.കശ്മീർ കേന്ദ്രമാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചത്. ഇതോടെ ജമ്മു മേഖലയിലെ ഡോഡ ജില്ലയിലെ അവസാന ഭീകരനെയും വധിച്ചതായി ജമ്മു കശ്മീർ പൊലീസ് പറയുന്നു.

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ട മറ്റ് രണ്ട് ഭീകരർ ലഷ്‌കർ ഇ തോയ്ബയിലെ അംഗങ്ങളാണ്. ഇതിൽ ഒരാൾ ഡിസ്ട്രിക് കമാൻഡറാണ്. നിലവിൽ ദക്ഷിണ കശ്മീർ കേന്ദ്രമായി 29 ഭീകരർ പ്രവർത്തിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചര മാസത്തിനിടെ 100 ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് മേധാവി ദിൽബാഗ് സിങ് അറിയിച്ചു. അടുത്ത കാലത്തായി ജമ്മുകശ്മീരിലെ ഹിസ്ബുൾ മുജാഹിദീൻ നേതാവായി അഷറഫ് മൗലവി
എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്‌റഫ് ഖാൻ നിയമിക്കപ്പെട്ടതായി റിപ്പോർട്ടുകൾ. നേരത്തെ സംഘടനയുടെ തലവനായിരുന്ന റിയാസ് നായ്കുവിനെ സൈന്യം വധിച്ചിരുന്നു. ഇതോടയാണ് അഷ്‌റഫ് മൗലവി ഭീകര സംഘടനയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. ഇയാളുടെ കീഴിലും ഇന്ത്യയിൽ വിധ്വംസക പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു.

വടക്ക്-കിഴക്കൻ പാക്കിസ്ഥാനിലെ പ്രദേശങ്ങളിലും പാക്കിസ്ഥാനിലും സജീവമായി പ്രവർത്തിക്കുന്ന ഒരു പാക്കിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ പാക്കിസ്ഥാനുമായി ജമ്മു കശ്മീരിനെ സംയോജിപ്പിക്കാൻ ശ്രമിക്കുന്നു. 1989 ൽ രൂപവത്കരിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കശ്മീരിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ്.

ഐഎസ്ഐയുടെ പിന്തുണയോടെ 1989 സെപ്റ്റംബറിൽ മുഹമ്മദ് അഹ്‌സാൻ ദാർ ആണ് ഹിസ്ബുൾ മുജാഹിദ്ദീൻ സ്ഥാപിച്ചത്. ഇതിന്റെ ആസ്ഥാനം ആസാദ് കശ്മീരിലെ മുസാഫറാബാദിലാണ് സ്ഥിതി ചെയ്യുന്നത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഒരു ലൈസൻസ് ഓഫീസ് പരിപാലിക്കുന്നത്. ഇന്ത്യ, ധ4പ യുസ് എന്നിവരാണ് ഈ ഗ്രൂപ്പിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിരിക്കുന്നത്. ധ5പ ധ6പ എന്നാൽ പാക്കിസ്ഥാനിൽ ഇത് സജീവമായി തന്നെ പ്രവർത്തിക്കുന്നു. ധ7പധ8പ

പാക് ചാര സംഘടനായ ഐഎസ്ഐയുടെ നിർദ്ദേശ പ്രകാരം ജമാഅത്തെ ഇസ്ലാമിയുടെ കശ്മീർ ഘടകമാണ് ഹിസ്ബുൾ മുജാഹിദിന് രൂപം കൊടുക്കുന്നത്. ഹിസ്ബുളിന്റെ ആദ്യത്തെ മേധാവിയും കൊടും ഭീകരവാദിയുമായിരുന്ന അഹ്സൻ ധർ തങ്ങളെ വിശേഷിപ്പിച്ചത് തന്നെ 'ജമാഅത്തിനെ ഉയർത്തിപ്പിടിച്ച പടവാൾ' എന്നായിരുന്നു. പിന്നീട് നടന്ന എണ്ണമറ്റ തീവ്രവാദി ആക്രമണങ്ങളിൽ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ സായുധ വിഭാഗമായ ഹിസ്ബുളിനെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊണ്ടേയിരുന്നു.

അടുത്തകാലത്ത് ഡിഎസ്‌പി ദേവീന്ദർ സിങ് തീവ്രവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ നവീദ് ബാബു ഉൾപ്പെടെയുള്ളവർക്കൊപ്പം കഴിഞ്ഞ ജനുവരിയിലായിരുന്നു ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡി എസ് പി ദേവീന്ദർ സിങ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആണ് ഹിസ്ബുൾ ബന്ധത്തിന്റെ പേരിൽ കശ്മീരിലെ ബിജെപി അംഗമായ താരിഖ് അഹമ്മദ് മിറും അറസ്റ്റിലായിരുന്ു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP