Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിക്കൻ ബിരിയാണി വാങ്ങി കൊണ്ടുവരാൻ പറഞ്ഞപ്പോൾ പകരം കൊണ്ടുവന്ന് കുഷ്‌ക; കഴിക്കാൻ കൂട്ടാക്കാതെ ഭർത്താവിനോട് വഴക്കിട്ട് ഭാര്യ ജീവനൊടുക്കി

ചിക്കൻ ബിരിയാണി വാങ്ങി കൊണ്ടുവരാൻ പറഞ്ഞപ്പോൾ പകരം കൊണ്ടുവന്ന് കുഷ്‌ക; കഴിക്കാൻ കൂട്ടാക്കാതെ ഭർത്താവിനോട് വഴക്കിട്ട് ഭാര്യ ജീവനൊടുക്കി

സ്വന്തം ലേഖകൻ

ചെന്നൈ: ചിക്കൻ ബിരിയാണി വാങ്ങിക്കൊടുക്കാത്തതിന് ഭർത്താവിനോടു വഴക്കിട്ട് യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലെ മഹാബലിപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ മനോഹരന്റെ ഭാര്യ സൗമ്യ(28)യാണ് തീകൊളുത്തി മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്.

പുതുതായി തുടങ്ങിയ ഹോട്ടലിൽ ഒരു ബിരിയാണി വാങ്ങിയാൽ മറ്റൊന്ന് സൗജന്യമാണെന്ന അറിഞ്ഞാണ് ബിരിയാണി വേണമെന്ന് സൗമ്യ മനോഹരനോട് ആവശ്യപ്പെട്ടത്. ചിക്കൻ ബിരിയാണി വാങ്ങി നൽകണമെന്നാണ് സൗമ്യ പറഞ്ഞതെങ്കിലും മനോഹരൻ ഹോട്ടലിലെത്തിയപ്പോൾ ചിക്കൻ ബിരിയാണി തീർന്നിരുന്നു. തുടർന്ന് കുഷ്‌ക(ബിരിയാണിക്കു സമാനമായ ദക്ഷിണേന്ത്യൻ വിഭവം) യും വാങ്ങി വീട്ടിലെത്തിയപ്പോൾ സൗമ്യ അതു കഴിക്കാൻ കൂട്ടാക്കിയില്ല.

ഭാര്യ വഴക്കടിച്ചതോടെ കുഷ്‌ക അയൽവാസിക്ക് കൊടുത്ത ശേഷം മനോഹരൻ പുറത്തേക്ക് പോയി. പിന്നീടാണ് വീടിന്റെ ടെറസിൽ സൗമ്യ സ്വയം തീകൊളുത്തിയത്. ഇതുകണ്ട് അയൽക്കാർ ഓടിയെത്തി യുവതിയെ ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP