Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജലദോഷത്തിന് ഉറക്കഗുളിക നൽകി അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു; പരാതി നൽകാൻ തയ്യാറാവാതെ പൂഴ്‌ത്തിവെച്ച് രണ്ടാനമ്മയും; ടോയ്ലെറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശയായി 19കാരി പൊലീസ് സ്റ്റേഷനിൽ

ജലദോഷത്തിന് ഉറക്കഗുളിക നൽകി അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു; പരാതി നൽകാൻ തയ്യാറാവാതെ പൂഴ്‌ത്തിവെച്ച് രണ്ടാനമ്മയും; ടോയ്ലെറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശയായി 19കാരി പൊലീസ് സ്റ്റേഷനിൽ

സ്വന്തം ലേഖകൻ

ബംഗളൂരു: ജലദോഷത്തിന് മരുന്നെന്ന് പറഞ്ഞ് ഉറക്കഗുളിക നൽകി 19കാരിയെ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഈ വിവരത്തെ കുറിച്ച് അറിവുണ്ടായിട്ടും രണ്ടാനമ്മ വിവരം പൊലീസിൽ അറിയിക്കാത്തതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ടോയ്ലെറ്റ് ക്ലീനർ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19കാരി തന്നെയാണ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. തന്റെ ദുരനുഭവം തുറന്നുപറയുന്നതിനിടെ തളർന്നുവീണ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരുവിലെ ഹരളൂരിലാണ് ദാരുണ സംഭവം. ചുമയും ജലദോഷവുമാണെന്ന് പറഞ്ഞ മകൾക്ക് അച്ഛൻ മരുന്ന് നൽകി. 40കാരൻ ഉറക്കഗുളികയാണ് നൽകിയതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അച്ഛൻ തൊട്ടടുത്ത് കിടക്കുന്നതാണ് കണ്ടത്. താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഉടൻ തന്നെ രണ്ടാനമ്മയോട് കാര്യം പറഞ്ഞെങ്കിലും ഒന്നും ചെയ്യാൻ തയ്യാറായില്ല. ഇതിൽ മനഃനൊന്ത് പെൺകുട്ടി ടോയ്ലെറ്റ് ക്ലീനർ എടുത്തു കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഉടൻ തന്നെ പരാതി പറയാൻ പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തി. തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞതിന് പിന്നാലെ പെൺകുട്ടി ബോധരഹിതയായി വീണതായും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ അച്ഛനെ അറസ്റ്റ് ചെയ്തു. കൃത്യത്തിൽ രണ്ടാനമ്മയ്ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP