Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ സലൂണുള്ള ഹാരീസിനുള്ളത് ഉന്നത സിനിമാ ബന്ധങ്ങൾ; നിർമ്മാതാവിൽ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും സംഘടിപ്പിച്ചതും ചാവക്കാട്ടുകാരൻ; ആലോചനയുമായി വരുന്നത് വലിയ കുടുംബമാണെന്ന് നടിയെ തെറ്റിധരിപ്പിച്ചതും ഹെയർ സ്റ്റൈലിസ്റ്റ്; ബ്ലാക് മെയിൽ കേസിൽ നിറയുന്നത് സിനിമയിലെ ചതിക്കുഴികൾ; ബ്ലാക്‌മെയിലൂടെ വഞ്ചിച്ചത് 18 പെൺകുട്ടികളെ; മേക്കപ്പ് മാൻ ഹാരീസും കേസിൽ പ്രതിയാകും; ഇടുക്കിക്കാരി മീര ഒളിവിൽ തന്നെ

ഗൾഫിൽ സലൂണുള്ള ഹാരീസിനുള്ളത് ഉന്നത സിനിമാ ബന്ധങ്ങൾ; നിർമ്മാതാവിൽ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും സംഘടിപ്പിച്ചതും ചാവക്കാട്ടുകാരൻ; ആലോചനയുമായി വരുന്നത് വലിയ കുടുംബമാണെന്ന് നടിയെ തെറ്റിധരിപ്പിച്ചതും ഹെയർ സ്റ്റൈലിസ്റ്റ്; ബ്ലാക് മെയിൽ കേസിൽ നിറയുന്നത് സിനിമയിലെ ചതിക്കുഴികൾ; ബ്ലാക്‌മെയിലൂടെ വഞ്ചിച്ചത് 18 പെൺകുട്ടികളെ; മേക്കപ്പ് മാൻ ഹാരീസും കേസിൽ പ്രതിയാകും; ഇടുക്കിക്കാരി മീര ഒളിവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച പ്രതികൾ 18 പെൺകുട്ടികളെ ഇത്തരത്തിൽ കുടുക്കിയെന്ന് സൂചന. വിവാഹാലോചനയുമായി എത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന നടിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ നിരവധി പെൺകുട്ടികൾ രംഗത്തുവരുന്നു.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം സിനിമാമേഖലയിലേക്ക് കടക്കുകയാണ്. മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമാബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം പൊലീസിനുണ്ട്.

റഫീഖുമായി അടുത്തബന്ധമുള്ള ഹെയർ സ്‌റ്റൈലിസ്റ്റിന്റെ പങ്ക് പരിശോധിക്കുന്നു. ചാവക്കാടുകാരൻ ഹാരീസിനെതിരെയാണ് അന്വേഷണം. ഗൾഫിൽ സലൂണുള്ള ഇയാൾക്ക് വലിയ സിനിമാബന്ധങ്ങളുണ്ട്. ഷംന കാസിമിനെ പരിചയപ്പെടാൻ പ്രതികൾക്ക് വഴിയൊരുക്കിയത് ഇയാളാണ്. നിർമ്മാതാവിൽ നിന്ന് ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് വാങ്ങി പ്രതികൾക്ക് കൈമാറിയത്. വലിയ കുടുംബമാണെന്നും ഉയർന്ന സാമ്പത്തികസ്ഥിതിയുള്ളവരാണെന്നും തെറ്റിദ്ധരിപ്പിച്ച് നടന്ന ആലോചനയ്ക്ക് ഇടനിലക്കാരനായിനിന്ന ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. കേസിൽ ഇയാളും പ്രതിയാകും.

ഇടുക്കി സ്വദേശിനി മീരയാണ് മോഡലുകൾക്ക് വാഗ്ദാനം നൽകി പാലക്കാട് എത്തിച്ചതെന്ന് പരാതിക്കാരിൽ ഒരാളുടെ മൊഴിയുണ്ട്. ഷംനയുമായി ഈ സ്ത്രീ ഫോണിൽ സംസാരിച്ചിരുന്നു. ഇവരെ പിടികൂടിയാൽ നിർണായകവിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തട്ടിപ്പുസംഘത്തിൽ നിരവധിപേരുണ്ടെന്നും സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലുകളും അറസ്റ്റുമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. മീരയെ പിടികൂടാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.

ഈ പ്രതികൾക്കെതിരെ പതിനഞ്ചോളം കേസ് രജിസ്റ്റർ ചെയ്യും. ഷംനയുടെ അമ്മയുടെ പരാതിയിലുള്ള കേസിൽ ഒമ്പതംഗസംഘത്തിൽ രണ്ടുപേർകൂടി അറസ്റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തട്ടിപ്പുസംഘത്തിൽ യുവതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡലിങ്ങിനെന്നു പറഞ്ഞ് പാലക്കാട്ടേക്ക് വിളിച്ചുവരുത്തി സ്വർണക്കടത്തിന് നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്‌തെന്ന പരാതിയുമുണ്ട്. ഇതിനകം ഒമ്പത് പെൺകുട്ടികളുടെ മൊഴിയെടുത്തു. പ്രതികളിലൊരാളായ റഫീഖ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിക്കുമേൽ സമ്മർദം ചെലുത്തിയതായും കണ്ടെത്തി. പരാതി പിൻവലിക്കണമെന്ന് റഫീഖ് പലവട്ടം ഫോണിലൂടെ ആവശ്യപ്പെട്ടു.

സ്വർണവും പണവും പൊലീസ് സാന്നിധ്യത്തിൽ തിരികെനൽകാമെന്നാണ് ഇയാൾ പറഞ്ഞത്. അതുണ്ടായില്ലെന്നുമാത്രമല്ല, ഭീഷണി തുടർന്നെന്നും പെൺകുട്ടി വ്യക്തമാക്കി. ഭീഷണി ഭയന്നാണ് പൊലീസിലെ പരാതിയുമായി മുന്നോട്ടുപോകാൻ മടിച്ചതെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP