Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ; ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം; പിന്നെ മന്ത്രി കെകെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും; മരിച്ച വ്യക്തിയുടെ പെൻഷൻ തട്ടിയെടുത്ത സിപിഎം പ്രാദേശിക വനിതാ നേതാവിനെതിരെ കേസ്; ഉന്നത ബന്ധങ്ങളുള്ള സ്വപ്‌ന വിവാദത്തിൽ പെടുമ്പോൾ

പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ; ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം; പിന്നെ മന്ത്രി കെകെ ശൈലജയുടെ മാതൃസഹോദരിയുടെ മകളും; മരിച്ച വ്യക്തിയുടെ പെൻഷൻ തട്ടിയെടുത്ത സിപിഎം പ്രാദേശിക വനിതാ നേതാവിനെതിരെ കേസ്; ഉന്നത ബന്ധങ്ങളുള്ള സ്വപ്‌ന വിവാദത്തിൽ പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മരിച്ച വ്യക്തിയുടെ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം പ്രാദേശിക വനിതാ നേതാവിനെതിരേ ഇരിട്ടി പൊലീസ് കേസെടുത്തു്. മരിച്ച അളപ്ര സ്വദേശി കൗസുവിന്റെ പെൻഷൻ തട്ടിയെടുത്തുവെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. സിപിഎം പ്രദേശിക നേതാവായ സ്വപ്നയാണ് പ്രതി സ്ഥാനത്ത്.

പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയാണ് സ്വപ്നം. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സ്വപ്ന. മന്ത്രി കെ.കെ ഷൈലജയുടെ മാതൃസഹോദരിയുടെ മകളുമാണ് സ്വപ്ന. മാർച്ച് ഒൻപതിനാണ് സിപിഎം ഭരിക്കുന്ന പായം പഞ്ചായത്തിൽ മരിച്ച വ്യക്തിയുടെ പേരിൽ തട്ടിപ്പ് നടന്നത്. മാർച്ച് ഒൻപതിന് മരിച്ച കൗസുവിന്റെ പേരിൽ സ്വപ്ന പെൻഷൻ ഒപ്പിട്ടുവാങ്ങിയെന്നായിരുന്നു ഉയർന്ന പരാതി. വഞ്ചനാകുറ്റം ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സ്വപ്നക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിപിഎം തന്നെ സംഭവത്തിൽ അന്വേഷണം നടത്തുകയും കളക്ഷൻ ഏജന്റ് സ്ഥാനത്ത് നിന്നും സ്വപ്നയെ മാറ്റുകയും ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പ് ബന്ധുക്കൾ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇതേ തുടർന്ന് കോൺഗ്രസും ബിജെപിയും വൻ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഈ സാഹചര്യത്തിലാണ് ഇരുട്ടി പൊലീസ് സ്വപ്നക്കെതിരേ കേസെടുത്തത്. മേഖലയിൽ വലിയ രാഷ്ട്രീയ ചർച്ചയായി സംഭവം മാറിയിട്ടുണ്ട്. സ്വപ്നയെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസിൽ സമ്മർദ്ദമുണ്ടെന്നാണ് സൂചന.

പാർട്ടിയിലെ ബന്ധമാണ് നടപടി സ്വീകരിക്കുന്നതിൽ പൊലീസിനെ മടിപ്പിക്കുന്നതെന്നും വിമർശനം യരുന്നുണ്ട്. കൗസു തോട്ടത്താൻ എന്ന വയോധികയുടെ പേരിൽ വന്ന പെൻഷൻതുകയാണ് സ്വപ്ന തട്ടിയെടുത്തത്. തളർവാതം പിടിപെട്ട് കിടപ്പിലായിരുന്ന കൗസു മാർച്ച് ഒമ്പതിനാണ് മരിച്ചത്. കൗസു മരിച്ച കാര്യം മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നുവെന്ന് പെൺമക്കൾ പറയുന്നു. കൗസുവിന്റെ മരുമക്കളിൽ ഒരാളായ കടുമ്പേരി ഗോപി തന്റെ പെൻഷൻ തുക വാങ്ങാൻ അംഗനവാടിയിൽ ചെന്നിരുന്നു. മുൻപ് വീടുകളിൽ എത്തിച്ചുനൽകുകയായിരുന്നുവെങ്കിൽ ലോക്ഡൗണിനെ തുടർന്ന് അംഗനവാടിയിൽ വച്ച് ഇത്തവണ പെൻഷൻ വിതരണം നടത്തുകയായിരുന്നു.

കൗസുവിന്റെ പേര് വിളിച്ചപ്പോൾ മരിച്ചുപോയ കാര്യം ഗോപി ബാങ്ക് അധികൃതരെ അറിയിച്ചു. എന്നാൽ കൗസുവിന്റെ പേരിൽ വന്ന 6100 രൂപയുടെ രസീത് ആളില്ലെന്ന് അറിഞ്ഞതോടെ മാറ്റിവച്ചു. എന്നാൽ പിന്നീട് ഈ രസീത് മാറി പണം വാങ്ങിയതായി വ്യക്തമായതോടെയാണ് കുടുംബവും പഞ്ചായത്ത് അംഗവും പരാതി നൽകിയത്. ഇരിട്ടി കോ ഓപറേറ്റീവ് റൂറൽ ബാങ്കിൽ നിന്നാണ് കള്ള ഒപ്പിട്ട് സ്വപ്ന പണം തട്ടിയെടുത്തത്. വിവാദമായതോടെ പണം തങ്ങൾ തന്നെ കൈപ്പറ്റിയെന്ന് ഒപ്പിട്ട് നൽകണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടുവെന്ന് കൗസുവിന്റെ പെൺമക്കൾ പറയുന്നു. എന്നാൽ പ്രദേശത്ത് നെൽകൃഷി സന്ദർശക്കിനാണ് പോയതെന്നാണ് സ്വപ്നയുടെ ഭർത്താവും പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം

തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മൂന്ന് പെൺമക്കളായിരുന്നു കൗസുവിനെ അവസാനകാലത്ത് ശുശ്രൂശിച്ചത്. അമ്മ മരിച്ച കാര്യം ഇവർ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കൗസു മരിച്ചതിനാൽ സർക്കാരിലേക്ക് തിരികെ പോകേണ്ട ആറായിരത്തി ഒരുന്നൂറ് രൂപ വ്യാജ ഒപ്പിട്ട് ഇരിട്ടി കോപ്പറേറ്റീവ് റൂറൽ ബാങ്ക് കളക്ഷൻ ഏജന്റ് സ്വപ്ന തട്ടിയെടുത്തു എന്നാണ് ഇവരുടെ പരാതി.

പണം തങ്ങൾ തന്നെ കൈപ്പറ്റിയിരുന്നു എന്ന് ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നതായി കുടുംബം പറയുന്നു. അതേസമയം, നെൽകൃഷി പരിശോധിക്കാനാണ് പഞ്ചായത്ത് അംഗങ്ങൾ പോയത് എന്നാണ് സ്വപ്നയുടെ ഭർത്താവും പായം പഞ്ചായത്ത് പ്രസിഡന്റുമായ അശോകന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘം സ്വപ്നയുടെ വീട്ടിലെത്തിയെങ്കിലും അവർ ഒഴിഞ്ഞുമാറി.

സമാനമായ രീതിയിൽ ഇതേ വാർഡിലെ കുഞ്ഞിരാമൻ എന്നയാൾ മരിച്ചതിന് ശേഷവും വന്ന പണവും മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. പായം പഞ്ചായത്തിൽ 5 കൊല്ലത്തിനിടെ മരിച്ച പെൻഷന് അർഹതപ്പെട്ടവരുടെയെല്ലാം പണം പഞ്ചായത്ത് അപഹരിച്ചെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP