Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അച്ഛനും മകനും രണ്ട് വള്ളത്തിൽ കാലുവയ്ക്കുന്ന പതിവു പരിപാടിയുമായി രംഗത്ത്; മഹേശനെ തുഷാർ തള്ളിപ്പറയുമ്പോൾ വാനോളം പുകഴ്‌ത്തി വെള്ളാപ്പള്ളി; സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണിൽ പൊടിയിട്ട് കേസിൽ നിന്ന് തലയൂരാൻ കണിച്ചുകുളങ്ങരയിലെ കുടുംബം; ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിലെ ക്രമക്കേട് പുറത്തു വിടുമെന്നുള്ളത് വിമതരെ ഒതുക്കാനുള്ള ഭീഷണി: സമരത്തിനിറങ്ങുന്നത് തടയാൻ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കും; തന്ത്രങ്ങളുമായി വെള്ളാപ്പള്ളി; പ്രതിയാക്കാതെ പൊലീസും

അച്ഛനും മകനും രണ്ട് വള്ളത്തിൽ കാലുവയ്ക്കുന്ന പതിവു പരിപാടിയുമായി രംഗത്ത്; മഹേശനെ തുഷാർ തള്ളിപ്പറയുമ്പോൾ വാനോളം പുകഴ്‌ത്തി വെള്ളാപ്പള്ളി; സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണിൽ പൊടിയിട്ട് കേസിൽ നിന്ന് തലയൂരാൻ കണിച്ചുകുളങ്ങരയിലെ കുടുംബം; ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിലെ ക്രമക്കേട് പുറത്തു വിടുമെന്നുള്ളത് വിമതരെ ഒതുക്കാനുള്ള ഭീഷണി: സമരത്തിനിറങ്ങുന്നത് തടയാൻ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കും; തന്ത്രങ്ങളുമായി വെള്ളാപ്പള്ളി; പ്രതിയാക്കാതെ പൊലീസും

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നു പറയും. മകൻ തുഷാർ നേരെ വിപരീതമായി പറയും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഇവർ ഇത്തരമൊരു നിലപാടാണ് എടുക്കുക. കാണുന്നവർ വിചാരിക്കും അപ്പനും മോനും അത്ര രസത്തിലല്ല, എസ്എൻഡിപിയിൽ കാര്യങ്ങൾ കുഴഞ്ഞു മറിയാൻ പോകുന്നു. ഒരു ചുക്കും സംഭവിക്കില്ല. രണ്ടു പേർക്കും അവർക്ക് വന്നു പെട്ടിരിക്കുന്ന തട്ടുകേടുകളിൽ നിന്ന് രക്ഷപ്പെടണം. അത്ര മാത്രം. അതിനിടെ മഹേശൻ ആത്മഹത്യാ കേസിൽ വെള്ളാപ്പള്ളിയേയും മകനേയും പൊലീസ് ഉടൻ പ്രതിചേർക്കില്ല. ആത്മഹത്യ കുറിപ്പുണ്ടായിട്ടും തെളിവില്ലെന്ന വിചിത്ര ന്യായമാണ് നിരത്തുന്നത്.

മകൻ ബിജെപിയെ പുകഴ്‌ത്തുമ്പോൾ അപ്പൻ സിപിഎമ്മിനെ പൂകഴ്‌ത്തും. രണ്ടു കൂട്ടർക്കും സന്തോഷം. ഇത് അപ്പന്റെയും മകന്റെയും തന്ത്രമാണ് എന്ന് ആർക്കും ഇതു വരെ പിടികിട്ടാത്തതു കൊണ്ട് ഇപ്പോഴും ഇത് തുടരുന്നു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ ആത്മഹത്യ ചെയ്തപ്പോൾ വെള്ളാപ്പള്ളി അദ്ദേഹത്തെ പുകഴ്‌ത്തുകയാണ് ചെയ്തത്. മഹേശൻ നല്ല മനുഷ്യൻ, വിശ്വസ്തൻ, മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായിരുന്നു. അദ്ദേഹത്തിന് തട്ടിപ്പിൽ പങ്കില്ല, അറസ്റ്റ് ഭയന്നാകണം ജീവനൊടുക്കിയത് എന്നിങ്ങനെയാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇന്നലെ ചേർത്തലയിൽ പത്രസമ്മേളനം വിളിച്ച മകൻ തുഷാർ വെള്ളാപ്പള്ളി അച്ഛൻ പറഞ്ഞതിന് നേർ വിപരീതമായിട്ടാണ് പറഞ്ഞത്.

മഹേശന് തട്ടിപ്പിൽ പങ്കുണ്ട്. യോഗം അയാൾക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആത്മഹത്യ. പാൻകാർഡ്, റ്റുരേഖകൾ എന്നിവയുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്താനാണ് കത്തെഴുതിയത്. ഒപ്പം നിന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു കത്ത്. അതിലൂടെ യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെയാണ് ലക്ഷ്യമിട്ടതെന്നും തുഷാർ ആരോപിച്ചിരുന്നു. ചേർത്തല, കണിച്ചുകുളങ്ങര യുണിയനുകളുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ക്രമക്കേടുകളുണ്ട്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്നും തുഷാർ പറയുന്നു.

ഈ വരികൾക്കിടയിലൂടെ വായിച്ചാൽ ഒന്നു രണ്ടു കാര്യങ്ങൾ മനസിലാകും. മൈക്രോഫിനാൻസ് തട്ടിപ്പിനെ കുറിച്ച് മനസാ വാചാ അറിയാത്ത യോഗം പ്രസിഡന്റ് ഡോ. സോമനെ കൂടി അച്ഛനും തനിക്കുമൊപ്പം തുഷാർ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകൾ മഹേശന്റെ കുടുംബത്തിനൊപ്പം നിന്ന് വെള്ളാപ്പള്ളിക്കും മകനുമെതിരേ പ്രക്ഷോഭം നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേ് എന്ന് പറഞ്ഞ് അവരെ വിരട്ടി നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മഹേശന്റെ ആത്മഹത്യയിൽ താനും അപ്പനും പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ അക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് നാളെ മുതൽ ജില്ലകൾ തോറും യൂണിയൻ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം വിളിക്കുന്നുണ്ട്.

അടിത്തട്ടിൽ നിന്നും തങ്ങൾക്കെതിരേ ഉണ്ടാകാനിടയുള്ള പ്രതിഷേധം അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കുന്നത്. ഏതെങ്കിലും യൂണിയനോ അവയുടെ കീഴിൽ ഉള്ള ശാഖകളോ പ്രതിഷേധവുമായി വന്നാൽ അത് പിരിച്ചു വിടാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. എസ്എൻഡിപി സമുദായത്തിലെ അംഗങ്ങളായ സാധാരണക്കാർക്ക് നേരത്തേ തന്നെ അപ്പനെയും മകനെയും ഇഷ്ടമല്ല. ഈ സംഭവം കൂടിയായതോടെ അവരുടെ രോഷം വർധിച്ചിട്ടുണ്ട്. പൊട്ടാൻ വെമ്പി നിൽക്കുന്ന അഗ്‌നിപവർതമായി സമുദായം മാറിക്കഴിഞ്ഞു. എവിടെയെങ്കിലും ഏതെങ്കിലുമൊരു യൂണിയനോ ശാഖയോ പ്രക്ഷോഭവുമായി വന്നാൽ അത് പൊട്ടിത്തെറിയാകും. പിന്നീട് അത് പിടിച്ചു നിർത്താനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകൾക്കെതിരേ സാമ്പത്തിക ക്രമക്കേട് എന്ന ഭീഷണിൽ ഉയർത്തുന്നത്. ഇത് മറ്റ് യൂണിയനുകൾക്ക് കൂടിയുള്ള ഭീഷണിയായി വേണം കാണാൻ.

യൂണിയനുകളിലും ശാഖകളിലും ഭാരവാഹികളായിരിക്കുന്നവരിൽ 90 ശതമാനം അവരുടെ വ്യക്തിഗത നേട്ടങ്ങളാണ് നോക്കുന്നത്. മകൾ/മകന് എസ്എൻഡിപി സ്ഥാപനങ്ങളിൽ ജോലി, അല്ലെങ്കിൽ പഠനം ഇതാണ് മിക്കവരുടെയും പ്രധാന അജണ്ട. അത് യാഥാർഥ്യമാകുന്നതോടെ ഇവർ സമുദായ പ്രവർത്തനം നിർത്തി വീട്ടിൽ കയറും. പിന്നെയും അത് തുടരുന്ന ചിലരുണ്ട്. നിലവിൽ യോഗത്തിന്റെ കോളജിലും സ്‌കൂളിലും ജോലി ചെയ്യുന്നവരുടെ ഭർത്താവ് അല്ലെങ്കിൽ പിതാക്കന്മാർ. ഇവർക്ക് തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യമാണുള്ളത്.

ഈ കാരണങ്ങളാൽ തന്നെ അധികാരം കൈയാളുന്ന വെള്ളാപ്പള്ളി കുടുംബത്തെ പിണക്കാൻ അവരാരും തയാറാകില്ല. എന്നാൽ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എവിടെയെങ്കിലും ഒരു പ്രക്ഷോഭം ഉയർന്നാൽ മറ്റുള്ളവരും ആ വഴിയേ നീങ്ങുമെന്നതാണ് തുഷാറിനെയും വെള്ളാപ്പള്ളിയെയും ഭയപ്പെടുത്തുന്ന ഘടകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP