Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യർ ക്രൂരന്മാരാണ്; അവർ കൊറോണ അർഹിക്കുന്നു; ഇന്ത്യൻ വംശജയും എൻ എച്ച് എസ് ഡോക്ടറുമായ മിസ്സ് ഇംഗ്ലണ്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു; വിമർശിച്ച് മുൻ സുന്ദരികൾ; വംശീയത വിവാദം ചൂട് പിടിക്കുമ്പോൾ കൊറോണ രോഗികളെ ശുശ്രൂഷിച്ച് ഭാഷാ മുഖർജി

മനുഷ്യർ ക്രൂരന്മാരാണ്; അവർ കൊറോണ അർഹിക്കുന്നു; ഇന്ത്യൻ വംശജയും എൻ എച്ച് എസ് ഡോക്ടറുമായ മിസ്സ് ഇംഗ്ലണ്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു; വിമർശിച്ച് മുൻ സുന്ദരികൾ; വംശീയത വിവാദം ചൂട് പിടിക്കുമ്പോൾ കൊറോണ രോഗികളെ ശുശ്രൂഷിച്ച് ഭാഷാ മുഖർജി

സ്വന്തം ലേഖകൻ

കേരളത്തിനകത്തും പുറത്തും ഏറെ വിവാദങ്ങൾ ഉയർത്തിയ, പാലക്കാട് ഒരു ഗർഭിണിയായ ആന പൈനാപ്പിളിൽ വെച്ച പന്നിപ്പടക്കം പൊട്ടി മരിച്ച സംഭവം ഇപ്പോൾ ഇംഗ്ലണ്ടിൽ പുതിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുന്നു. നിലവിലുൾല മിസ്സ് ഇംഗ്ലണ്ടും എൻ എച്ച് എസ് ഡോക്ടറുമായ ഭാഷാ മുഖർജിയാണ് വിവാദങ്ങൾക്ക് നടുവിൽ. ആനയുടെ ദാരുണ അന്ത്യം വിവരിച്ചുകൊണ്ട് മുഖർജിയുടെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ വന്ന പോസ്റ്റിന്റെ അവസാന വരികളാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.

''കൊറോണയെന്തിന് നമ്മളെ ആക്രമിക്കുന്നുൻ എന്ന് നിങ്ങൾ ഇപ്പോൾ നിലവിളിക്കുന്നു. ഇതുകൊണ്ട്, ഇതുകൊണ്ടാണത് സംഭവിച്ചത്. നമ്മൾ മനുഷ്യർ ഇതർഹിക്കുന്നു'' എന്നായിരുന്നു ആ വരികൾ.

ആരോഗ്യ രംഗത്തെ ഒരു മുൻനിര പ്രവർത്തക എന്ന നിലയിൽ, ഇത്തരമൊരു മഹാമാരി മനുഷ്യർ അർഹിക്കുന്നു എന്ന് പറഞ്ഞത് തീരെ ശരിയായില്ല എന്നു ചൂണ്ടിക്കാട്ടി 2018 ലെ മിസ്സ് ഇംഗ്ലണ്ട് കിരീടം ചൂടിയ കൗവി രംഗത്തെത്തി. തീരെ ചെറിയ കുഞ്ഞുങ്ങൾ വരെ ഈ മഹാമാരിക്ക് കീഴടങ്ങിയിരിക്കുന്നു. അമ്പതിനായിരത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. അവരൊക്കെ ഇത് അർഹിക്കുന്നു എന്നാണോ പറയുന്നത് എന്ന് ചോദിച്ചുകൊണ്ട് 2009 ലെ മിസ്സ് ഇംഗ്ലണ്ടായ ഹോഡ്ജും രംഗത്തെത്തി. ഇതോടെയാണ് വിവാദം കൊഴുക്കുന്നത്.

ബോസ്റ്റൺ പിൾഗ്രിം ഹോസ്പിറ്റലിൽ കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോ. മുഖർജി പിന്നീട് തന്റെ കമന്റിന് ക്ഷമ ചോദിച്ച് രംഗത്ത് വന്നെങ്കിലും ട്രോളുകൾ സജീവമാകാൻ തുടങ്ങിയതോടെ അവർക്ക് പൊലീസിനെ സമീപിക്കേണ്ടിവന്നു. പൊലീസ് ഉദ്യോഗസ്ഥർ ഇത് ഒരു സാധാരണ സംഭവം എന്ന നിലയിൽ മാത്രമാണ് എടുത്തിരിക്കുന്നത്. എന്നാൽ കൗവ്വിയുടേയും ഹോഡ്ജിന്റെയും കമന്റുകൾ തനിക്ക് ഉത്കണ്ഠയും നിരാശയും ഉണ്ടാക്കിയെന്നും അവർ ഉടൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഡോ. മുഖർജി തന്റെ അഭിഭാഷകൻ മുഖാന്തരം ഇരുവർക്കും നോട്ടീസ് അയച്ചു.

ഈ നോട്ടീസ് ലഭിച്ച ശേഷം തനിക്ക് ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു എന്നാണ് മിസ്സ് ഹോഡ്ജ് പറയുന്നത്. അവരും മറ്റുള്ളവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കമന്റുകൾ ഭാഷയെ മാനസികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. മിസ്സ് വേൾഡ്, മിസ്സ് ഇംഗ്ലണ്ട് എന്നിവരുടെ ആത്യന്തികമായ കടമ മറ്റുള്ളവർക്ക് ആശ്വാസം പകരലാണ് എന്നും കത്തിൽ സൂചിപ്പിക്കുന്നു. ഈ സംഭവത്തിന് മുൻപ് ഒരിക്കൽ പോലും താൻ ഭാഷയുമായി സംസാരിച്ചിട്ടില്ലെന്നും ഹോഡ്ജ് പറയുന്നു.

ഭാഷയുടെ ഡയറക്ടർ ആഞ്ചി ബീസ്ലിയാണ് ഈ കത്ത് അയച്ചിരിക്കുന്നത്. ആഞ്ചിക്ക് തന്നോട് മുൻവൈരാഗ്യം ഉണ്ടെന്നും അതുകൊണ്ടാണ് തന്നെ ഇതിൽ ഉൾപ്പെടുത്തുന്നതെന്നും ഹോഡ്ജ് പറയുന്നു. നേരത്തേ താനും ഒരുപാട് സൈബർ ആക്രമങ്ങൾക്ക് വിധേയായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം തികച്ചും കള്ളവും, വംശീയവിദ്വേഷം നിറഞ്ഞതും, മനസ്സിനെ വേദനിപ്പിക്കുന്നതുമായ കമന്റുകൾ വഴി ഭാഷയെ മാനസികമായി പീഡിപ്പിച്ചു എന്നാരോപിച്ചുകൊണ്ട് കൗവ്വിക്കും വക്കീൽ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ ഇല്ലാതെയിരിക്കാൻ അതേ സമൂഹമാധ്യമത്തിൽ കൂടി പരസ്യമായി മാപ്പ് പറയണമെന്നും അതിൽ ആവശ്യപ്പെടുന്നുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP