Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ വെറും 36 മരണം മാത്രം റിപ്പോർട്ട് ചെയ്തതോടെ ആത്മവിശ്വാസംഎറി ബ്രിട്ടൻ; സ്‌കോട്ട്ലാൻഡ് രോഗവിമുക്തിയിലേക്ക്; ലോക്ക്ഡൗൺ മാറിയതോടെ ഉടൻ കൊറോണയുടെ രണ്ടാം വരവെന്ന് ആശങ്കപ്പെട്ട് ഒരു വിഭാഗം വിദഗ്ദർ; ലെസ്റ്റർ ആഴ്‌ച്ചകൾക്കകം വീണ്ടും ലോക്ക്ഡൗണിലേക്ക്; ശീതകാലത്ത് കോവിഡ് വീണ്ടും ആക്രമിക്കുമോ എന്ന ചർച്ച സജീവം

ഇന്നലെ വെറും 36 മരണം മാത്രം റിപ്പോർട്ട് ചെയ്തതോടെ ആത്മവിശ്വാസംഎറി ബ്രിട്ടൻ; സ്‌കോട്ട്ലാൻഡ് രോഗവിമുക്തിയിലേക്ക്; ലോക്ക്ഡൗൺ മാറിയതോടെ ഉടൻ കൊറോണയുടെ രണ്ടാം വരവെന്ന് ആശങ്കപ്പെട്ട് ഒരു വിഭാഗം വിദഗ്ദർ; ലെസ്റ്റർ ആഴ്‌ച്ചകൾക്കകം വീണ്ടും ലോക്ക്ഡൗണിലേക്ക്; ശീതകാലത്ത് കോവിഡ് വീണ്ടും ആക്രമിക്കുമോ എന്ന ചർച്ച സജീവം

സ്വന്തം ലേഖകൻ

ന്നലെ 36 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ബ്രിട്ടനിലെ മൊത്തം കോവിഡ് മരണം 43,550 ആയി ഉയർന്നു. ഇതിൽ 18 മരണങ്ങൾ സ്ഥിരീകരിച്ചത് എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നിന്നാണ്. വെയിൽസിൽ രണ്ട് മരണവും നോർത്തേൺ അയർലൻഡിൽ ഒരു മരണവും രേഖപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസവും സ്‌കോട്ട്ലാൻഡിൽ മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം ഇത് എട്ടാമത്തെ ദിവസമാണ് സ്‌കോട്ട്ലൻഡിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത്. വേനലിന്റെ അവസാനത്തോടെ കോവിഡ് മുക്തമാകുവാനുള്ള തയ്യാറെടുപ്പിലാണ് സ്‌കോട്ട്ലൻഡ് എന്നാണ് എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഒരു വിദഗ്ദൻ അഭിപ്രായപ്പെട്ടത്.

അതേസമയം ഇംഗ്ലണ്ട് മുൾമുനയിലാണെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കളിൽ പ്രധാനിയായ ഒരാൾ ഇന്ന് പറഞ്ഞത്. ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ കൊറോണയുടെ രണ്ടാം വരവ് ഉടനെയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. സാധാരണ ഞായറാഴ്‌ച്ചകളിൽ മരണനിരക്ക് കുറവായിരിക്കും. എന്നാൽ മാർച്ച് 22 ന് ശേഷമുള്ള ഞായറാഴ്‌ച്ചകളിലെ ഏറ്റവും കുറവ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച്ച 43 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

ഇന്നലെ 901 പേർക്കാണ് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനിലെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണം 3,10,250 ആയി ഉയർന്നിട്ടുണ്ട്. എന്നാൽ യഥാർത്ഥ കണക്കിൽ അഞ്ച് ദശലക്ഷത്തിലധികം പേർക്ക് രോഗബാധയുണ്ടായിട്ടുണ്ടെന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.അതേ സമയം ലോകമാകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം 10 ദശലക്ഷം കടന്നു. മരണം 5 ലക്ഷത്തോട് അടുക്കുന്നു.

ലെസാസ്റ്റർ ലോക്ക്ഡൗണിലേക്ക്

അതിനിടയിൽ ലെസാസ്റ്ററിൽ രോഗവ്യാപനം ശക്തിയായതോടെനഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് സർക്കാർ. ലെസാസ്റ്ററിൽ കൂടുതൽ കർക്കശമായ ലോക്ക്ഡൗൺ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം ജൂലായ് 4 ന് ലോക്ക്ഡൗൺ നിബന്ധനകളിൽ കൂടുതൽ ഇളലുകൾ കൊണ്ടുവരുന്നതോടെ രാജ്യത്തുകൊറോണ വ്യാപനം കൂടുതൽ ശക്തിപ്രാപിക്കും എന്ന മുന്നറിയിപ്പുകളുമായി വിദഗ്ദരും രംഗത്തെത്തിയിട്ടുണ്ട്.

ആവശ്യമെങ്കിൽ പ്രാദേശിക ലോക്ക്ഡൗണുകൾ നടപ്പിലാക്കും എന്ന് ഭരണകൂടം നയം വ്യക്തമാക്കിയതിനു ശേഷമുള്ള ആദ്യ പ്രാദേശിക ലോക്ക്ഡൗൺ നിലവിൽ വരുന്നത് ലെസാസ്റ്ററിൽ ആയിരിക്കും എന്ന് ഏതാണ് ഉറപ്പായിരിക്കുകയാണ്. വെറും രണ്ടാഴ്‌ച്ചക്കുള്ളിൽ ഇവിടെ രേഖപ്പെടുത്തിയത് 600 പുതിയ കേസുകളാണ്. 3,40,000 പേർ വസിക്കുന്ന നഗരത്തിലാണ് ഇതെന്നോർക്കണം. ജൂൺ 12 വരെ 271 കോവിഡ് മരണങ്ങളാണ് ഈ നഗരത്തിൽ ഉണ്ടായിട്ടുള്ളത്.

ലെസാസ്റ്ററിലേക്ക് കൂടുതൽ പരിശോധന യൂണിറ്റുകൾ അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മാത്രമല്ല, സോഷ്യൽ ഡിസ്റ്റൻസിങ് കർശനമായി പാലക്കണമെന്ന് നഗരവാസികളോട് നിർദ്ദേശിച്ചിട്ടുമുണ്ട്. എന്നാൽ ലെസാസ്റ്ററിൽ ഉടനടി ലോക്ക്ഡൗൺ നടപ്പാക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നാണ് ലെസാസ്റ്റർ മേയർ സർ പീറ്റർ സോൾസ്ബി പറഞ്ഞത്. അടുത്തയാഴ്‌ച്ച മുതൽ ലോക്ക്ഡൗൺ നിലവിൽ വന്നേക്കാം എന്നത് കേവലം ഊഹം മാത്രമാണെന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടൻ മുൾമുനയിൽ

ഒരു പരിധിവരെ കൊറോണ വ്യാപനം നിയന്ത്രിക്കാമെന്ന ആശ്വാസത്തിനിടയിലും ബ്രിട്ടന് ആശങ്കകൾ ഏറെയുണ്ട്. സർക്കാരിന്റെ ശാസ്ത്രോപദേഷ്ടാക്കളിൽ പ്രമുഖനായ ഒരു ശാസ്ത്രജ്ഞൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് വരുന്ന ശൈത്യകാലത്തുകൊറോണ വർദ്ധിച്ച വീര്യത്തോടെ രണ്ടാം വരവ് നടത്തുമെന്നാണ്. സർ ജെറെമി ഫരാർ ആണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടുത്ത രണ്ട് ആഴ്‌ച്ചകളിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അടുത്ത ശനിയാഴ്‌ച്ച, ലോക്ക്ഡൗണിൽ വലിയ ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനകളെല്ലാം പാലിക്കപ്പെടാതെ പോകും എന്നും അദ്ദേഹം പറയുന്നു.

അന്തരീക്ഷോഷ്മാവ് വർദ്ധിപ്പിച്ചപ്പോൾ ബീച്ചിലും മറ്റും തടിച്ചുകൂടിയവർ നൽകിയ പാഠമാണ് സാമൂഹിക അകലം പാലിക്കൽ തങ്ങൾക്ക് ബാധകമല്ലെന്നത്. ജൂലായ് 4 ന് സൂപ്പർ സാറ്റർഡേ ബാറുകളും പബ്ബുകളും തുറന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ സംഭവിക്കാൻ പോകുന്നതും ഇതായിരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP