Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി; സഹകരണ മേഖലയിൽ ആശയക്കുഴപ്പം

കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി; സഹകരണ മേഖലയിൽ ആശയക്കുഴപ്പം

സ്വന്തം ലേഖകൻ

കോഴിക്കോട്: കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയെ തുടർന്ന് സഹകരണ മേഖലയിൽ ആശയക്കുഴപ്പം. ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സർവീസ് സഹകരണ ബാങ്കുകൾ ഇനി ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കരുതെന്ന കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിയാണ് സഹകരണ മേഖലയെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

ചെക്ക് ഉപയോഗിക്കുന്നതു വിലക്കിയിട്ടുണ്ടെങ്കിലും എന്നു മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്നതു സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. റിസർവ് ബാങ്ക് വിശദീകരണം ചോദിച്ചാൽ മാത്രം തുടർനടപടിയെടുക്കാം എന്നാണു സംഘങ്ങളുടെ നിലപാട്. ഓർഡിനൻസിലെ വ്യക്തതക്കുറവു നീക്കാൻ കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതടക്കം നിയമത്തിലെ ചില പരാമർശങ്ങളാണു പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്.

പേരുമാറ്റൽ എളുപ്പത്തിൽ നടക്കില്ലെന്നും സമയം വേണമെന്നുമാണു സഹകരണ സംഘങ്ങളുടെ പൊതുവികാരം. അംഗങ്ങളുടെ പൊതുയോഗത്തിന്റെ അംഗീകാരത്തോടെ മാത്രമേ പേരു മാറ്റാൻ കഴിയൂ. കേന്ദ്ര നിയമ ഭേദഗതിയുടെ സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ നാളെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേരും. സഹകരണ സെക്രട്ടറിയും രജിസ്റ്റ്രാറും പങ്കെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP