Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ കംപ്യൂട്ടറുകൾ; ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് പ്രത്യുഷും മിഹിറും

ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ കംപ്യൂട്ടറുകൾ; ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംപിടിച്ച് പ്രത്യുഷും മിഹിറും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർ കംപ്യൂട്ടറുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും രണ്ട് കമ്പ്യൂട്ടറുകൾ ഇടംപിടിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യുഷും മിഹിറുമാണ് പട്ടികയിൽ ഇടം കണ്ടെത്തിയത്. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയറോളജിയിലെ (ഐഐടിഎം) പ്രത്യുഷ് 67ാം സ്ഥാനത്താണ്. നോയിഡയിലെ നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിലെ (എൻസിഎംആർഡബ്യൂഎഫ്) മിഹിർ 120ാം സ്ഥാനത്തും.

പ്രത്യുഷ് കഴിഞ്ഞ വർഷം 57ാം സ്ഥാനത്തും മിഹിർ 100ാം സ്ഥാനത്തുമായിരുന്നു. 22നു നടന്ന രാജ്യാന്തര സൂപ്പർ കംപ്യൂട്ടിങ് കോൺഫറൻസിലാണു പട്ടിക പുറത്തുവിട്ടത്. പ്രത്യുഷിന് 3.7 പെറ്റാഫ്‌ളോപ്പാണു ശേഷി. മിഹിറിന്റെ ശേഷി 2.5 പെറ്റാഫ്‌ളോപ്പും. ഒരു സെക്കൻഡിൽ എത്ര ദശാംശസംഖ്യാ ക്രിയകൾ ചെയ്യുന്നു എന്നത് അളക്കാനുള്ള യൂണിറ്റാണു ഫ്‌ളോപ്‌സ് (FLOPS).

2018 ലാണു 440 കോടി രൂപ മുതൽമുടക്കിൽ സൂപ്പർ കംപ്യൂട്ടറുകൾ സ്ഥാപിച്ചത്. കാലാവസ്ഥാ പ്രവചനം കൃത്യമായി നടത്താൻ സഹായിക്കുന്നതാണിവ. വായുനിലവാരം, പ്രളയം, വരൾച്ച എന്നിവയും വിശകലനം ചെയ്യുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP