Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ഭീതിയിൽ വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടിൽ കയറ്റിയില്ല; കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ട് പോലും നൽകാതെ സ്വന്തം വീട്ടുകാർ: വീടിനടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ താമസിപ്പിക്കണമെന്ന ആരോഗ്യ പ്രവർത്തകരുടെ ആവശ്യവും നിരസിച്ച് സഹോദരങ്ങൾ അടക്കമുള്ളവർ

കൊറോണ ഭീതിയിൽ വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവിനെ വീട്ടിൽ കയറ്റിയില്ല; കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ട് പോലും നൽകാതെ സ്വന്തം വീട്ടുകാർ: വീടിനടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ താമസിപ്പിക്കണമെന്ന ആരോഗ്യ പ്രവർത്തകരുടെ ആവശ്യവും നിരസിച്ച് സഹോദരങ്ങൾ അടക്കമുള്ളവർ

സ്വന്തം ലേഖകൻ

എടപ്പാൾ: വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിച്ചില്ല. വീടിന് മുന്നിൽ സ്വന്തക്കാരുടെ ദയയും കാത്ത് മണിക്കൂറുകൾ കാത്തിരുന്ന യുവാവിനെ ഒടുവിൽ ആരോഗ്യ പ്രവർത്തകരെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എടപ്പാൾ സ്വദേശിയായ യുവാവിനാണ് സ്വന്തം വീട്ടുകാരിൽ നിന്നും ദുരനുഭവം ഉണ്ടായത്. പുലർച്ചെ നാലിന് വിദേശത്തു നിന്നു വീട്ടിലെത്തിയ യുവാവിന് മുന്നിൽ വീട്ടുകാർ വാതിൽ കൊട്ടിയടക്കുക ആയിരുന്നു.

വിദേശത്തു നിന്നും നാട്ടിലെത്തുന്ന വിവരം നേരത്തേ തന്നെ വീട്ടിൽ അറിയിച്ചിരുന്നു. അപ്പോൾ ഒന്നും പറയാതിരുന്ന വീട്ടുകാർ മകൻ വിമാനത്താവളത്തിൽ നിന്നും നേരെ വീട്ടിലെത്തിയതോടെ വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ല. സഹോദരങ്ങൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ വീട്ടിൽ കയറേണ്ടെന്നു ശാഠ്യം പിടിച്ചു. യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ടു പോലും നൽകിയില്ലത്രെ. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നൽകി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു.

തുടർന്ന് യുവാവ് സംഭവം ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. ഒടുവിൽ എടപ്പാൾ സിഎച്ച്‌സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.അബ്ദുൽ ജലീൽ ഇടപെട്ട് ആംബുലൻസ് എത്തിച്ച് മണിക്കൂറുകൾക്കു ശേഷം ഇയാളെ നടുവട്ടത്തെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP