Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയവർ ചട്ടം ലംഘിച്ച് ഹോട്ടൽമുറികളിൽ തങ്ങി; കാസർകോട്ടെ മൂന്നുഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി; മംഗലാപുരം സ്വദേശികൾ ഹോട്ടലുകളിൽ താമസിച്ചത് അധികൃതരെ അറിയിക്കാതെ

കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയവർ ചട്ടം ലംഘിച്ച് ഹോട്ടൽമുറികളിൽ തങ്ങി; കാസർകോട്ടെ മൂന്നുഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടി; മംഗലാപുരം സ്വദേശികൾ ഹോട്ടലുകളിൽ താമസിച്ചത് അധികൃതരെ അറിയിക്കാതെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചു. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയവർ ഹോട്ടൽ മുറികളിൽ താമസിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇവർ മംഗലാപുരം സ്വദേശികളാണ്. പകർച്ചവ്യാധി നിയമ പ്രകാരമാണ് ഹോട്ടലുകൾ അടയ്ക്കുന്നത്

മൂന്ന് ഹോട്ടലുകൾ ഒരാഴ്ചത്തേക്ക് അടച്ചു പൂട്ടി അണുവിമുക്തമാക്കാൻ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു ഉത്തരവിട്ടു. ഇതരസംസ്ഥാനക്കാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കാസർകോട് താമസിച്ച പഴയ ബസ് സ്റ്റാന്റിൽ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള ദേര സിറ്റി ഹോട്ടൽ, എമിറേറ്റ്‌സ് ഹോട്ടൽ കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ സെഞ്ച്വറി പാർക്ക് ഹോട്ടൽ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവായത്. അധികൃതരെ അറിയിക്കാതെയാണ് ഇവർ ഇവിടെ താമസിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP